Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിഎസ്ടി റവന്യുനഷ്ടം കേന്ദ്രസർക്കാർ തന്നെ നികത്തണം; നഷ്ടം നികത്താനായി കേന്ദ്രം നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും ചില സംസ്ഥാനങ്ങൾ; കേന്ദ്ര നിർദ്ദേശങ്ങൾ പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളം; ജിഎസ്ടി കുടിശികയിൽ സംസ്ഥാനങ്ങൾ ഏഴ് ദിവസത്തിനകം നിലപാടറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

ജിഎസ്ടി റവന്യുനഷ്ടം കേന്ദ്രസർക്കാർ തന്നെ നികത്തണം; നഷ്ടം നികത്താനായി കേന്ദ്രം നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും ചില സംസ്ഥാനങ്ങൾ; കേന്ദ്ര നിർദ്ദേശങ്ങൾ പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളം; ജിഎസ്ടി കുടിശികയിൽ സംസ്ഥാനങ്ങൾ ഏഴ് ദിവസത്തിനകം നിലപാടറിയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ജി. എസ്. ടി കുടിശിക ലഭിക്കുന്നത് സംബന്ധിച്ച് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ജി. എസ്. ടി കൗൺസിൽ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ചർച്ച ചെയ്ത് യോജിച്ച തീരുമാനമെടുക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചർച്ചയ്ക്ക് കേരളം മുൻകൈയെടുക്കും. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും.

കേന്ദ്രധനമന്ത്രി രണ്ടു നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ ഇത് പൂർണമായി അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് യോഗത്തെ അറിയിച്ചു. തുടർന്നാണ് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കാൻ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരതുക കേന്ദ്രം വായ്പയെടുത്ത് നൽകുന്നതാണ് ഉചിതമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോഗത്തിൽ അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു. കേന്ദ്രനിർദേശങ്ങൾ സംസ്ഥാനത്തിന് വരുമാനം നഷ്ടമുണ്ടാക്കുന്നതാണ്. ജിഎസ്ടി നഷ്ടപരിഹാരം തരുന്നതിനുള്ള ബാധ്യത കേന്ദ്ര സർക്കാരിനാണ് എന്നാണ് എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി കൗൺസിൽ യോഗത്തിൽ വാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി കൗൺസിൽ പരിഹാരം കണ്ടെത്തണമെന്നാണ് അറ്റോർണി ജനറൽ പറയുന്നത്. അത് പ്രാവർത്തികമല്ലെന്ന് ഐസക്ക് പറഞ്ഞു. ജിഎസ്ടി വരുമാനം ഏതു സാഹചര്യത്തിൽ കുറഞ്ഞാലും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. ജി എസ് ടി കൗൺസിലിൽ യോജിച്ച തീരുമാനം ഉണ്ടാവാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രളയ സെസ് ഈ ഓഗസ്റ്റ് വരെ മാത്രമേ പിരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രെട്ടറിയേറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് പ്രതിപക്ഷം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു. ഏത് ഫയൽ കത്തി എന്ന് ആരോപണം ഉന്നയിച്ചവർ പറയണം. പ്രധാനപ്പെട്ട ഫയലുകൾ ഒന്നും കത്തിയില്ലെന്നാണ് സർക്കാർ പറയുന്നത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ബഹളം ഉണ്ടാക്കുന്നവർ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP