Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയ ചക്രവർത്തി കൊലയാളി, ഏറെ നാളായി സുശാന്തിന് വിഷം നൽകുന്നു; എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണം; റിയക്കെതിരെ നാർക്കോടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തതിന് പിന്നാലെ ആഞ്ഞടിച്ചു സുശാന്തിന്റെ പിതാവ് കെ കെ സിങ്; സുശാന്തിന്റെ ശരീരത്തിലെ മയക്കുമരുന്നിന്റെ സാന്നിധ്യം മുംബൈ പൊലീസ് മറച്ചുവെച്ചുവെന്ന് ആക്ഷേപം; എന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണി, ആരും ഞങ്ങളെ സഹായിക്കുന്നില്ല'; വീട്ടിൽ നിന്നുള്ള വീഡിയോയുമായി നടിയും

റിയ ചക്രവർത്തി കൊലയാളി, ഏറെ നാളായി സുശാന്തിന് വിഷം നൽകുന്നു; എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണം; റിയക്കെതിരെ നാർക്കോടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തതിന് പിന്നാലെ ആഞ്ഞടിച്ചു സുശാന്തിന്റെ പിതാവ് കെ കെ സിങ്; സുശാന്തിന്റെ ശരീരത്തിലെ മയക്കുമരുന്നിന്റെ സാന്നിധ്യം മുംബൈ പൊലീസ് മറച്ചുവെച്ചുവെന്ന് ആക്ഷേപം; എന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണി, ആരും ഞങ്ങളെ സഹായിക്കുന്നില്ല'; വീട്ടിൽ നിന്നുള്ള വീഡിയോയുമായി നടിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബോളിവുഡ് നടി റിയ ചക്രവർത്തി സുശാന്തിന്റെ കൊലയാളിയാണെന്ന് ഏറെ നാളായി തന്റെ മകന് വിഷം നൽകുകയായിരുന്നു എന്നും ആരോപിച്ചു സുശാന്ത് സിങ് രജ്പുത്തിന്റെ പിതാവ്. റിയയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുകളുടെ അടിസ്ഥാനത്തിൽ റിയയ്ക്കെതിരെ നർക്കോടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സുശാന്തിന്റെ പിതാവ് കെ.കെ സിങ് ആരോപണവുമായി രംഗത്തെത്തിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച റിയയുടെ വാട്സാപ്പ് ചാറ്റിൽനിന്നാണ് ലഹരിമരുന്ന് ഉപയോഗത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും എൻബിസി ചോദ്യം ചെയ്യും. അതേസമയം സുശാന്തിന്റെ ശരീരത്തിൽ മയക്കുമരുന്നതിന്റെ അംശമുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുശാന്തിന്റെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിഭാഗം ഇക്കാര്യം കണ്ടെത്തിയില്ല. അല്ലെങ്കിൽ കണ്ടെത്തിയിട്ടും റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

കൊക്കെയ്ൻ, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകളുടെ സാന്നിധ്യം രണ്ട് ദിവസം വരെ ശരീരത്തിൽ അറിയാനാകും. എന്നാൽ ചരസ്, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ സാന്നിധ്യം 15 ദിവസം വരെ ശരീരത്തിൽ അറിയാനാകുമെന്നും നർകോട്ടിക്സ് വിദഗ്ധരും ഡോക്ടർമാരും വ്യക്തമാക്കി. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അക്കാര്യം പോസ്റ്റ്മോർട്ടം പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കാത്തതെന്നും വിദഗ്ദ്ധർ ചോദിക്കുന്നു.

സുശാന്തിന് മരണത്തിന് ആറ് ദിവസം മുമ്പ് മയക്കുമരുന്ന് നൽകിയതായി താരത്തിന്റെ പാചകക്കാരൻ നീരജ് മൊഴി നൽകിയിരുന്നു. താരത്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രബർത്തിയുടേതെന്ന് പറയപ്പെടുന്ന വാട്സ്ആപ്പ് ചാറ്റിൽ ഇക്കാര്യം വ്യക്തവുമാണ്. റിയ ഒരു മയക്കുമരുന്ന് ഇടപാടുകാരനുമായി നടത്തിയതെന്ന് പറയപ്പെടുന്ന വാട്സ്ആപ്പ് ചാറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നീരജ് നൽകിയ മൊഴി പ്രകാരം സുശാന്തിന് മയക്കുമരുന്ന് നൽകിയതിന്റെ ഏഴാം ദിവസമാണ് മരണം നടക്കുന്നത്. എട്ടാം ദിവസം ഫോറൻസിക് പരിശോധന നടന്നു. എന്നിട്ടും മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താതിരുന്നത് ദുരൂഹതയുണർത്തുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

സുശാന്തിന്റെ മരണത്തിൽ ആദ്യം അന്വേഷണം നടത്തിയ മുംബൈ പൊലീസ് സംഘം ഇക്കാര്യങ്ങളിലേക്കൊന്നും അന്വേഷണം നടത്താതിരുന്നത് എന്താണെന്നാണ് സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുന്നത്. സുശാന്തിന് റിയ ചക്രബർത്തി വിഷം നൽകിയെന്ന് താരത്തിന്റെ പിതാവ് കെ.കെ സിങ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കെ.കെ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്ക് കുരുക്ക് മുറുകുകയാണ്. മയക്കുമരുന്ന് ഇടനിലക്കാരുമായുള്ള താരത്തിന്റെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ സുശാന്തിനെ കൊലപ്പെടുത്തിയത് റിയയാണ് എന്ന് ആരോപിച്ച് കെകെ സിങ് രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെയും കുടുംബാം?ഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് പറയുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഈ വിവരം വെളിപ്പെടുത്തിയത്.

താരത്തിന്റെ വീടിന് മുന്നിൽ മാധ്യങ്ങൾ കൂടി നിൽക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. വീട്ടിലേയ്ക്കു കയറി വരുന്ന അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയെ മാധ്യമങ്ങൾ വളയുന്നതും വിഡിയോയിൽ കാണാം. സഹായം അഭ്യർത്ഥിച്ച് പൊലീസിനേയും മറ്റ് അന്വേഷണ ഏജൻസിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും താരം പറയുന്നു. ഇത് കൂടാതെ സെക്യൂരിറ്റി ജീവനക്കാരന്റെ ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. മാധ്യമങ്ങൾ തന്റെ അപ്പാർട്ട്‌മെന്റിന്റെ കോമ്പൗണ്ടിൽ കയറിയെന്നും അച്ഛനേയും സെക്യൂരിറ്റിക്കാരനേയും ആക്രമിച്ചു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇത് ഒരു കുറ്റമല്ലേ എന്നും താരം ചോദിക്കുന്നുണ്ട്.

റിയയുടെ കുറിപ്പ് വായിക്കാം

'ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയാണ്. അദ്ദേഹം മുൻ ആർമി ഓഫിസർ കൂടിയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി വിവിധ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ വീടുവിട്ട് പുറത്തുപോകേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിലൂടെയാണ് കടന്നുവരുന്നത്. എന്റെ ജീവനും കുടുംബാംഗങ്ങൾക്കു നേരെയും ഭീഷണിയുണ്ട്. ഇക്കാര്യം പറഞ്ഞ് അടുത്തുള്ള ലോക്കൽ പൊലീസിലെത്തി പരാതി പറഞ്ഞു. ഒരു നടപടിയും ഉണ്ടായില്ല. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജൻസികളെ ഇക്കാര്യം ധരിപ്പിച്ചു. അവരിൽ നിന്നും നടപടി ഇല്ല. ഇങ്ങനെയാണോ ഒരു കുടുംബം ജീവിക്കേണ്ടത്? സുരക്ഷ മാത്രമാണ് ആവശ്യപ്പെടുന്നത്. അതും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിന് വേണ്ടി. മുംബൈ പൊലീസ് , നിങ്ങൾ ദയവായി ഞങ്ങൾക്കു സംരക്ഷണം നൽകണം, എങ്കിൽമാത്രമാണ്‌ േകസിൽ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ കഴിയൂ.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP