Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ: ജിസിസി കാമ്പയിൻ ഉദ്ഘാടനം നാളെ

ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ: ജിസിസി കാമ്പയിൻ ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ

കുവൈത്ത്: ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്നശീർഷകത്തിൽ കെ.എൻ.എം. മർക്കസുദ്ദഅ്വ സംഘടിപ്പിക്കുന്ന ചതുർമാസ കാമ്പയിന്റെ ജിസിസി തല ഉദ്ഘാടനം നാളെ വെള്ളിയാഴ്‌ച്ച കുവൈത്ത് സമയം വൈകീട്ട് 4.30ന് നടക്കും.

ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ഷൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്യും. പ്രമുഖ എഴുത്തുകാരൻ കെപി രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും.

സി.എം. മൗലവി ആലുവ, അഹമ്മദ് കുട്ടി മദനി, എം. ടി. മനാഫ് മാസ്റ്റർ, രിഹാസ് പുലാമന്തോൾ എന്നിവർ പങ്കെടുക്കും.

ജി.സി. സി കോ ഓർഡിനേഷൻ കമ്മിറ്റി പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി. ചെയർമാൻ സലാഹ് കാരടൻ അധ്യക്ഷത വഹിച്ചു. വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് അസ്‌കർ ഒതായി (സൗദി), അബ്ദുൽ ലത്തീഫ് നല്ലളം (ഖത്തർ), ഇബ്രാഹിംകുട്ടി സലഫി (കുവൈത്ത്), സാബിർ ഷൗക്കത്ത്( യു. എ. ഇ) ഷാജഹാൻ (ഒമാൻ) സുധീർ (ബഹ്റൈൻ) , യൂസഫ് കൊടിഞ്ഞി, ജരീർ വേങ്ങര എന്നിവർ സംസാരിച്ചു.

കൺവീനർ കെ.എൻ. സുലൈമാൻ മദനി സ്വാഗതവും നാസർ ഇബ്രാഹിം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP