Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ദേശീയ വിദ്യാഭ്യാസ നയം: ഫോസ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിച്ചവർ പ്രതീക്ഷയും അതിലേറെ ആശങ്കകളും ചൂണ്ടിക്കാട്ടി

പുതിയ ദേശീയ വിദ്യാഭ്യാസ നയം: ഫോസ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിച്ചവർ പ്രതീക്ഷയും അതിലേറെ ആശങ്കകളും ചൂണ്ടിക്കാട്ടി

സ്വന്തം ലേഖകൻ

ജിദ്ദ: കോർപറേറ്റ്‌വൽക്കരണം സുഗമമാക്കുക വഴി വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം, വിദ്യാഭ്യാസമേഖലയെ മുഴുവൻ കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കുക വഴി ഫെഡറൽ ഘടനയെ അപ്രസക്തമാക്കുക, ശാസ്ത്രീയ മനോഭാവത്തിനു പകരം തീവ്രദേശീയത അടിച്ചേൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ അപകടങ്ങളാണ് ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ചു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിൽ പതിയിരിക്കുന്ന അപകടങ്ങളെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ അഡ്വ: രശ്മിത രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ചു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ചർച്ചചെയ്യാൻ ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ), ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സൂം വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ: രശ്മിത രാമചന്ദ്രൻ.

നീണ്ട 34 വർഷങ്ങൾക്കു ശേഷം വിദ്യാഭ്യാസ നയം അടിമുടി ഉടച്ചുവാർത്ത് പകരം പുതിയൊരു ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനൊരുങ്ങുമ്പോൾ അതിവിശദമായ ചർച്ചകൾക്കോ പരിശോധനകൾക്കുള്ള അവസരമോ നൽകാതെയും പാർലമെന്റിൽ ചർച്ചയ്ക്ക് പോലും വെക്കാതെയുമാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന് അഡ്വ : രശ്മിത രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

'വിദ്യാഭ്യാസ രംഗം ഏതാണ്ട് സമ്പൂർണ്ണമായി മോദി ഭരണത്തിന്റെ കൈപ്പിടിയിലൊതുങ്ങുന്നു എന്നത് വലിയൊരു അപകടം തന്നെയാണ്. ഇതാകട്ടെ എല്ലാ മേഖലയിലും ഉള്ള അമിത കേന്ദ്രീകരണത്തിന്റെ ഭാഗമാണ്. ഡോക്ടർ അംബേദ്കർ, പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു അടക്കം അതി പ്രഗത്ഭർ ചേർന്ന് ഭരണഘടനാനിർമ്മാണസഭയിൽ അതിവിശദമായ ചർച്ച നടത്തിയാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. ഇന്ത്യയുടെ വൈവിധ്യം പ്രശസ്തമാണ്. മതം, ഭാഷ, സംസ്‌കാരം, ജാതി, ഉപജാതി, ഗോത്രസംസ്‌കാരം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യം കണക്കിലെടുത്താണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. വിദ്യാഭ്യാസം ആർഎസ് എസ് നിയന്ത്രിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീരാളിപ്പിടുത്തത്തിൽപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഭയാനകം. ഒപ്പം വർഗ്ഗീയ വത്കരണവും വിദ്യാഭ്യാസ മേഖലയിൽ വ്യാപകമാകും.

'ഗുരുകുല വിദ്യാഭ്യാസത്തെ പാടെ അവഗണിച്ചു സമ്പൂർണ ഡിജിറ്റലൈശേഷഷണിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഈ കച്ചവടവത്കരണം അതീവ ഗുരുതരമായ ആപത്താണ്. ആറാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ രാജ്യത്ത് ഒരു ലക്ഷം സ്‌കൂളുകൾ ഒരൊറ്റ അദ്ധ്യാപകനെ വെച്ചുമാത്രമാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം മറക്കരുത്. വൈദ്യുതി ഇല്ലാത്ത ഒരു രാജ്യത്തേക്ക് വൈദ്യുത ആഘാതമേൽപ്പിച്ചു വധിക്കുവാൻ വൈദ്യുത കസേരകൾ ഉത്തരവിടുന്നത് പോലെയാണ് ഇത്.

'മാതൃ ഭാഷയുടെ പേരിൽ സംസ്‌കൃതം അടിച്ചേല്പിക്കുകയും, പാലി, തമിഴ് തുടങ്ങിയ പല പ്രഗൽഭ ഭാഷകളെയും തഴയുകയും ചെയ്തിരിക്കുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം, ഇംഗ്ലീഷ് ഭാഷയിലെ വൈദഗ്ദ്ധ്യം രാജ്യത്തെ ഇതര വിഭാഗങ്ങളുമായി ശക്തമായി ബന്ധം പുലർത്താൻ സഹായിക്കുകയും ഇന്ത്യയുടെ ഭരണ ശിരാകേന്ദ്രം വരെ കയ്യടക്കുവാൻ കഴിയേണ്ടതായിരുന്നു. ആ വിശ്വോത്തര ഭാഷക്കു പോലും ഇതിൽ പ്രാധാന്യം കുറച്ചു മാത്രമേ ഉള്ളു. ആശങ്കയോട് കൂടിയേ നമുക്ക് ഇതിനെ കാണാൻ സാധിക്കുകയുള്ളൂ. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ പാട്ട കുടി യാന്മാരല്ലെന്നും സൗജന്യ വിദ്യാഭ്യാസം എന്നത് ഇവിടെ അതു കാശ് മുടക്കി വാങ്ങിക്കാൻ കഴിയുന്നതിന്നെ ആശ്രയിച്ചിരിക്കും എന്നതും ഈ നയത്തിന്റെയ് കുറവുകളാണ്. ഏതൊരു കടുത്ത വരൾച്ചക്ക് ശേഷവും ഏതൊരു ശീതകാലത്തിന്നു ശേഷവും വസന്തം വരുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു. കാലത്തിന്നു വിഭിന്നമായ അഭിപ്രായങ്ങൾ ഉണ്ടാവുന്നത് ഇതുപോലെയുള്ള ചർച്ചകൾ നടത്തുന്നതുകൊണ്ടാണെന്നും അഡ്വ : രശ്മിത രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദുരന്ത നിവാരണ സമിതിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ മുരളീ തുമ്മാരുകുടി മുഖ്യ പ്രഭാഷണം നടത്തി. 'നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിച്ചുപണി മാറിവരുന്ന കാലഘട്ടത്തിന്റെയ് ആവശ്യമാണ്. നിലവിലെ നയത്തിൽ കാതലായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന രേഖയാണ് അത്. പാഠ്യ, പാഠ്യേതര വേർതിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോർട്സ്, യോഗ, സാമൂഹികസേവനം എന്നിവയെല്ലാം ഇതിൽ പാഠ്യവിഷയങ്ങളാണ് . ബിരുദ കോഴ്‌സുകളുടെ സമഗ്ര പുനഃസംഘടന, തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ദേശീയ റിസർച് ഫൗണ്ടേഷൻ, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ അഥോറിറ്റി എന്നിവയെല്ലാം അതിന്റെയ് പ്രത്യകതയാണ്' മുരളി അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം മൂലം ഉണ്ടാവുന്ന ഘടനാപരമായ മാറ്റങ്ങളെ കുറിച്ച് വിശദമായി സംസാരിച്ച അദ്ദേഹം വൈകി യാണെങ്കിലും ഇപ്പോഴെങ്കിലും ഇങ്ങിനെ ഒരു പുതിയ മാറ്റം വന്നതിനെ സ്വാഗതം ചെയ്തു.

ഫോസ ജിദ്ദ അംഗവും കിങ് അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ : ഇസ്മായിൽ മരിതേരി അവലോകനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മേലേവീട്ടിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ കോളജ് സ്ഥാപക നേതാവും പണ്ഡിതനുമായ മൗലവി അബു സബാഹ് അഹമ്മദ് അലിയെ അനുസ്മരിക്കുകയും സാമ്പത്തികമായി പ്രയാസ മനുഭവിക്കുന്ന പരിസര വാസികളുടെയും, കോളേജിലെ വിദ്യാർത്ഥികളുടെയും ക്ഷേമത്തിനായി സാമൂഹിക പ്രതിബദ്ധതയോടെ ഫാറൂഖ് കോളേജ് സെൻട്രൽ കമ്മിറ്റിനടപ്പാക്കിക്കൊണ്ടിരിക്കുന്ന എഡു സപ്പോർട്ട്, വൺ ഫോർ വൺ ( വിദ്യാർത്ഥികളെ ദത്തെടുക്കൽ), ഡയാലിസിസ് സെന്റർ എന്നീ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ബഷീർ അംബലവൻ, സി. എച്. ബഷീർ, അമീർ അലി, അഷ്റഫ് കോമു, സാലിഹ് കാവോട്ട്, റസാഖ് മാസ്റ്റർ, ഇഖ്ബാൽ സി കെ പള്ളിക്കൽ, സലാം ചാലിയം, അഡ്വ. ശംസുദ്ധീൻ, കെ.എം. മുഹമ്മദ് ഹനീഫ, ഹാരിസ് തൂണിച്ചേരി, സുനീർ, മൊയ്തു പാളയാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വിശുദ്ധ വാക്യങ്ങളുടെ പാരായണത്തോടെ തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി സാഹിദ് കൊയപ്പത്തൊടി സ്വാഗതവും ഖജാൻജി നാസർ ഫറോക്ക് നന്ദിയും പറഞ്ഞു. ലിയാഖത്ത് കോട്ട അവതാരകനായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP