Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടേറിയറ്റ് മന്ത്രി ഇ പി ജയരാജന്റെ തറവാടല്ല; സ്വപ്നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല; തന്ത്രപ്രധാനമായ ഒരു ബ്ലോക്കിൽ തീപിടിച്ചപ്പോൾ പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഓടിയെത്തിയത് വൻ കുറ്റമായി മാറി; മന്ത്രിമാരെന്താ ഫോറൻസിക് വിദഗ്ധരാണോ? അന്വേഷണം തേച്ച്മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നത്; സർക്കാരിനെതിരെ കെ സുരേന്ദ്രൻ

കയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടേറിയറ്റ് മന്ത്രി ഇ പി ജയരാജന്റെ തറവാടല്ല; സ്വപ്നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല; തന്ത്രപ്രധാനമായ ഒരു ബ്ലോക്കിൽ തീപിടിച്ചപ്പോൾ പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഓടിയെത്തിയത് വൻ കുറ്റമായി മാറി; മന്ത്രിമാരെന്താ ഫോറൻസിക് വിദഗ്ധരാണോ? അന്വേഷണം തേച്ച്മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നത്; സർക്കാരിനെതിരെ കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ചു മന്ത്രി ഇ പി ജയരാജൻ. സെക്രട്ടറിയേറ്റിൽ കയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടറിയേറ്റ് ഇപി ജയരാജന്റെ തറവാടല്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വപ്നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാനമായ സെക്രട്ടേറിയറ്റിന്റെ ഒരു ബ്ലോക്കിൽ തീപിടിച്ചപ്പോൾ ഓടിയെത്തിയ പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും നടത്തിയത് വൻകുറ്റമായി മാറുകയും ചെയ്തു. മാരാകായുധങ്ങളുമായി എത്തി ബിജെപി. പ്രവർത്തകർ അക്രമം നടത്തിയെന്നാണ് പറയുന്ന്. എന്നാൽ അന്ന് എന്റെ കൂടെയുണ്ടായിരുന്നത് ബിജെപി. ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ഉൾപ്പെടുന്ന മാരകായുധമായിരുന്നുവെന്നും സുരേന്ദ്രൻ വാർത്താ സമ്മളനത്തിൽ ചൂണ്ടിക്കാട്ടി.

മന്ത്രിമാർ തന്നെ ഓരോന്ന് പറയാനാണെങ്കിൽ പിന്നെന്തിനാണ് അന്വേഷണ സംഘം. അന്വേഷണം തേച്ച്മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നത്. മന്ത്രിമാരെന്താ ഫോറൻസിക് വിദഗ്ധരാണോ. അട്ടിമറി നടന്നിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന് എങ്ങനെ അറിയാം. അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനല്ലേ അന്വേഷണ സംഘം. സർക്കാർ നടത്തിയ തീ വെപ്പാണിതെന്നും അദ്ദേഹം ആരോപിച്ചു.

ചീഫ് സെക്രട്ടറി എത്തുന്നതിന് മുന്നെ ഞങ്ങൾ എത്തിയെന്നാണ് മറ്റൊര് ആരോപണം. ആദ്ദേഹം വൈകിയതിന് ഞാൻ എന്ത് കുറ്റമാണ് ചെയ്തതെന്നും സുരേന്ദ്രൻ ചോദിച്ചു. എൻ.ഐ.എ അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമം നടന്നത്. ഫയലുകൽക്ക് തീവെച്ചതാണ്. അതുകൊണ്ട് ഇതിൽ സമഗ്രമായ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിൽ വേണം. സർക്കാർ വാദങ്ങൾ വിശ്വാസയോഗ്യമല്ല. കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാനുള്ള അവസരം ഒരുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തീപിടിത്തമുണ്ടായി മിനിറ്റുകൾക്കുള്ളിൽ അഡീഷണൽ സെക്രട്ടറി പറഞ്ഞത് കത്തിയ ഫയലുകൾ ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ടാണ് എന്നാന്ന്. എങ്ങനെയാണ് അദ്ദേഹത്തിന് ഇത് ഇത്ര പെട്ടെന്ന് മനസ്സിലായത്. അട്ടിമറിയില്ലെന്ന് എങ്ങനെയാണ് അദ്ദേഹത്തിന് പറയാൻ കഴിയുക. അടഞ്ഞ് കിടന്ന ഓഫീസിൽ എങ്ങനെയാണ് ആളുകൾ കയറുകയെന്നും സുരേന്ദ്രൻ ചോദിച്ചു.

ഇതിനെല്ലാം പുറമെ കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ വിവാദമായ മറ്റൊരു ഉത്തരവുമായി വന്നിട്ടുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് കാസർകോട്ടെ പി.എസ്.എസി ഉദ്യോഗാർഥികൾ ഒരു പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനെതിരെ ഇവർക്കെതിരേ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് പി.എസ്.സി. ഇത് പ്രതിഷേധാർഹമാണ്. സർക്കാരും ബന്ധപ്പെട്ട ഏജൻസികളും പൗര സ്വാതന്ത്രത്തെ നിഷേധിക്കുകയാണ്. കേരളത്തെ കോൺസൻട്രേഷൻ ക്യാമ്പാക്കാണ് ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അസ്വഭാവിക ഇല്ലെന്നാണ് അന്വേഷണ സംഘം പ്രാഥമികമായി വ്യക്തമാക്കുന്ന കാര്യം. അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് ഉണ്ടായിട്ടില്ല. തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു. ആ മുറിയിലേക്ക് അപകടത്തിനു മുൻപ് ആരും പ്രവേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങൾ നടന്നതിന്റെ തെളിവും ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.

രണ്ട് സംഘങ്ങളാണ് സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്നത്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘവും. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപ്പിടിത്തത്തിനു കാരണം വാൾഫാനിന്റെ തകരാർ ആണെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. ചീഫ് ഇലക്ട്രിക്കൽ എൻജിനീയറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പൊലീസും നീങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP