Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ മുതൽ തുടർച്ചയായ ആറ് ദിവസം ഇക്കുറി ഓണം അവധി; വീട്ടിലിരുന്ന് മടുത്ത സർക്കാർ ജീവനക്കാർക്ക് സന്തോഷമില്ലാത്ത ഓണം അവധി

നാളെ മുതൽ തുടർച്ചയായ ആറ് ദിവസം ഇക്കുറി ഓണം അവധി; വീട്ടിലിരുന്ന് മടുത്ത സർക്കാർ ജീവനക്കാർക്ക് സന്തോഷമില്ലാത്ത ഓണം അവധി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാളെ മുതൽ ഓണം അവധി തുടങ്ങുമെങ്കിലും തുടർച്ചയായ അവധിയുടെ സന്തോഷില്ലാതെ ജീവനക്കാർ. നാളെ മുതൽ അടുത്ത മാസം രണ്ട് വരെ സംസ്ഥാനത്ത് അവധിയാണ്. തുടർച്ചയായ ആറ് ദിവസമാണ് സംസ്ഥാനത്തെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇക്കുറി ഓണക്കാല അവധി ലഭിക്കുക. ഓഗസ്റ്റ് 28നാണ് അവധി ആരംഭിക്കുന്നത്, അന്ന് അയ്യൻകാളി ജയന്തിയാണ്. ഓഗസ്റ്റ് 29ന് മുഹറത്തിന്റെ അവധി കിട്ടും. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന് ദിവസങ്ങളിലായി യഥാക്രമം ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം അവധികൾ വരുന്നു. സെപ്റ്റബർ രണ്ടാം തിയ്യതി ശ്രീനാരായണഗുരു ജയന്തിയുടെ അവധിയും ലഭിക്കും.

വീട്ടിലിരുന്നു മടുത്തവരെ വീണ്ടും വീട്ടിലിരുത്തുന്നതാണ്നാ ഇത്തവണത്തെ ഓണാവധി. കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും 50ശതമാനം ജീവനക്കാരെ വച്ചു മാത്രമാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ തുടർച്ചയായി അവധി കിട്ടുന്നതിന്റെ സന്തോഷമൊന്നും ഇപ്പോൾ പലർക്കുമില്ല. 3, 4 തിയതികളിൽ കൂടി അവധിയെടുത്താൽ തുടർച്ചയായി 10 ദിവസം വീട്ടിലിരിക്കാമെങ്കിലും അവധിക്കു പകരം ആ രണ്ടു നാൾ വർക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നതിനോടാണു ജീവനക്കാർക്കു പൊതുവേ താൽപര്യം. നാളെ മുതൽ നാല് ദിവസം ബാങ്കുകളും പ്രവർത്തിക്കില്ല.

നാളെ അവധിയാണെങ്കിലും ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി ട്രഷറി തുറന്നു പ്രവർത്തിക്കാൻ ധനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികൾ 1, 2, 10 തിയതികളിലും തുറക്കും. ബവ്റിജസ് ഷോപ്പുകൾ 31 മുതൽ സെപ്റ്റംബർ 2 വരെ തുടർച്ചയായി 3 ദിവസം പ്രവർത്തിക്കില്ല. 2, 3 തിയതികളിൽ ബാറുകൾക്കും അവധിയാണെങ്കിലും കഴിഞ്ഞ വർഷത്തെപ്പോലെ തിരുവോണ ദിവസമായ 31ന് തുറക്കാൻ അനുവദിച്ചേക്കും. ഓണം കണക്കിലെടുത്ത് ഇന്നലെ മുതൽ അടുത്ത മാസം 2 വരെ കടകൾക്കു രാത്രി 9 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. റേഷൻ കടകൾക്ക് ഞായറും തിരുവോണ ദിനമായ പിറ്റേന്നും ആണ് അവധി. എന്നാൽ, ഞായർ തുറക്കണമെന്നു സർക്കാർ നിർദ്ദേശിച്ചേക്കും. ഇന്നു തീരുമാനമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP