Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയും അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം; ഇവരുടെ സാമ്പത്തിക വളർച്ചയും പരിധിയിൽ കൊണ്ടുവരണം; 12 കോടി മാത്രം ചെലവ് വരുന്ന കെട്ടിടത്തിന് യുഎഇ കോൺസുലേറ്റ് വഴി 20 കോടി വാങ്ങിയിട്ടും ഗുണമേന്മയില്ല; തിരിമറികൾ ഹവാല പണമിടപാടെന്ന് സംശയം; അന്വേഷണത്തിനായി എൻഫോഴ്‌മെന്റിന് കത്ത് നൽകി അനിൽ അക്കര എംഎൽഎ

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയും അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം; ഇവരുടെ സാമ്പത്തിക വളർച്ചയും പരിധിയിൽ കൊണ്ടുവരണം; 12 കോടി മാത്രം ചെലവ് വരുന്ന കെട്ടിടത്തിന് യുഎഇ കോൺസുലേറ്റ് വഴി 20 കോടി വാങ്ങിയിട്ടും ഗുണമേന്മയില്ല; തിരിമറികൾ ഹവാല പണമിടപാടെന്ന് സംശയം; അന്വേഷണത്തിനായി എൻഫോഴ്‌മെന്റിന് കത്ത് നൽകി അനിൽ അക്കര എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ മന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ എൻഫോഴ്‌മെന്റിന് കത്ത് നൽകി. ഇടക്കാലത്ത് ഇവർക്കുണ്ടായിരുന്ന സാമ്പത്തിക വളർച്ചയും അന്വേഷിക്കണമെന്നും കൊച്ചി യൂണിറ്റ് ജോയിന്റ് ഡയറക്ടർക്കുള്ള കത്തിൽ ആവശ്യപ്പെടുന്നു.മന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരം യുണീടാക് എന്ന സ്വകാര്യ സ്ഥാപനം അനധികൃതമായി സ്ഥലം കൈയേറി കെ.എം.ബി.ആർ ചട്ടങ്ങൾക്ക് വിരുദ്ധമായി വൈദ്യുതി കണക്ഷൻ ഉൾപ്പെടെ സംഘടിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

തുക യു.എ.ഇ കോൺസലേറ്റ് വഴി ലഭിച്ച 20 കോടി രൂപയാണ്. എന്നാൽ ഇവിടെ നടന്നു വരുന്ന കെട്ടിട നിർമ്മാണത്തിന് യാതൊരു ഗുണമേന്മയും ഇല്ല. ഇത്തരത്തിലുള്ള നിർമ്മാണത്തിന് 12 കോടിയിൽ അധികം ചെലവും വരുകയില്ല. മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും അറിവോടുകൂടി സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തിയ ഗൂഢാലോചനയാണിത്. സ്ഥലം എംഎ‍ൽഎ യെയും വാർഡ് കൗൺസിലറെയും നിയമാനുസൃതം ഉൾക്കൊള്ളിച്ച് നടത്തേണ്ട പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തി പണം സമ്പാദിക്കണമെന്നുള്ള താൽപ്പര്യത്തോടെയാണ് ഈ ഗൂഢാലോചന നടത്തിയിട്ടുള്ളത്. നിയമപരമായ അനുമതികളുമില്ലാതെ ഈ വകുപ്പിന്റെ തന്നെ തലവന്മാരായ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും നേരിട്ടാണ് ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയിട്ടുള്ളത്.

തിരിമറികൾ ഹവാല പണമിടപാടിന്റെ പരിധിയിൽ വരുന്നതാണെന്നും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ, സിഇഒ യു.വി. ജോസ്, വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗൺസിലർ അരവിന്ദാക്ഷൻ എന്നിവരുടെ പങ്കും അവരുടെ കുടുംബാംഗങ്ങൾക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തിക വളർച്ചയും അന്വേഷണ വിധേയമാക്കണമെന്ന് അനിൽ അക്കര എംഎ‍ൽഎ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

അനിൽ അക്കരയുടെ പോസ്റ്റ് ഇങ്ങനെ:

4.5 കോടി രൂപയോളം കമ്മീഷൻ തട്ടിയെടുത്ത വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്കും ഇടക്കാലത്ത് ഇവർക്കുണ്ടായ സാമ്പത്തിക വളർച്ചയും അന്വേഷണ വിധേയമാക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കൊച്ചി യൂണിറ്റ് ജോയിന്റ് ഡയറക്ടർക്ക് കത്ത് നൽകി.
സംസ്ഥാനത്തെ ഭൂരഹിതരായ ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഭവനസമുച്ചയം നിർമ്മിക്കുന്നതിന് ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിക്കായി തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിൽ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി വാങ്ങിയ വിവിധ സർവ്വെ നമ്പരുകളിൽപ്പെട്ട 1.3547 ഹെക്ടർ സ്ഥലം വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്ക് കമ്പോള വില ഈടാക്കാതെ ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തി കൊണ്ട് നിബന്ധനകൾക്ക് വിധേയമായി സ.ഉ.(എം.എസ്) നം. 229/2017/റവന്യൂ പ്രകാരം കൈമാറിയിട്ടുള്ളതാണ്.

ഈ ഭൂമിയിൽ പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിന് 2019 ജൂൺ 26 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ എട്ടാമത് ലൈഫ് മിഷൻ എസ്.എൽ.ഇ.സി യോഗത്തിന്റെ തീരുമാനം നം. 4 അനുസരിച്ച് 13,09,77,775/- രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതനുസരിച്ച് 11/07/2019 ന്റെ ജി.ഒ(ആർ.ടി) നം. 1453/2019/എൽ.എസ്.ജി.ഡി ഉത്തരവ് പ്രകാരം പി.എം.സി യായി ഹാബിറ്റാറ്റ് ടെക്‌നോളജിയെ ചുമതലപ്പെടുത്തിയിരുന്നു.

ഹാബിറ്റാറ്റ് ടെക്‌നോളജി പ്രസ്തുത സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകവെയാണ് സർക്കാരിന്റെയോ റവന്യൂ വകുപ്പിന്റെയോ വടക്കാഞ്ചേരി നഗരസഭയുടെയോ ലൈഫ് മിഷന്റെയോ അനുമതിയില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരം യുണീടാക് എന്ന സ്വകാര്യ സ്ഥാപനം അനധികൃതമായി സ്ഥലം കൈയേറി കെ.എം.ബി.ആർ ചട്ടങ്ങൾക്ക് വിരുദ്ധമായി വൈദ്യുതി കണക്ഷൻ ഉൾപ്പെടെ സംഘടിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

ഇതിന് ആവശ്യമായ തുക യു.എ.ഇ കോൺസലേറ്റ് വഴി ലഭിച്ച 20 കോടി രൂപയാണ്. എന്നാൽ ഇവിടെ നടന്നു വരുന്ന കെട്ടിട നിർമ്മാണത്തിന് യാതൊരു ഗുണമേന്മയും ഇല്ല. ഇത്തരത്തിലുള്ള നിർമ്മാണത്തിന് 12 കോടിയിൽ അധികം ചെലവും വരുകയില്ല. മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും അറിവോടുകൂടി സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തിയ ഗൂഢാലോചനയാണിത്.

സംസ്ഥാനത്ത് മേൽ സൂചിപ്പിച്ചത് അനുസരിച്ച് ഒരു സർക്കാർ ഉത്തരവ് പ്രകാരം ഒരു നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ അത് മറയാക്കി യു.എ.ഇ കോൺസലേറ്റ് കണ്ടെത്തിയ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്ക് സർക്കാർ ഭൂമി കൈമാറി കൊടുത്ത് അവിടെ നിന്നും അനധികൃതമായി വരുമാനമുണ്ടാക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടുള്ളത്. സ്ഥലം എംഎ‍ൽഎ യെയും വാർഡ് കൗൺസിലറെയും നിയമാനുസൃതം ഉൾക്കൊള്ളിച്ച് നടത്തേണ്ട പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തി പണം സമ്പാദിക്കണമെന്നുള്ള താൽപ്പര്യത്തോടെയാണ് ഈ ഗൂഢാലോചന നടത്തിയിട്ടുള്ളത്.

യു.എ.ഇ കോൺസലേറ്റും യൂണിടാക്കും തമ്മിൽ വച്ചിട്ടുള്ള കരാറിലോ, റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മിൽ വച്ചിട്ടുള്ള കരാറിലോ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള ഈ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയുമെന്ന് രേഖപ്പെടുത്തിയിട്ടില്ല. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിട നിർമ്മാണത്തിന് അനുമതിയും നൽകിയിട്ടില്ല. റവന്യൂ വകുപ്പിന്റെ ഭൂമി കെട്ടിട നിർമ്മാണത്തിനായി യൂണിടാക്കിന് തൃശ്ശൂർ ജില്ലാ കളക്ടറും കൈമാറിയിട്ടില്ല. പ്രസ്തുത നിർമ്മിതിയുടെ എസ്റ്റിമേറ്റിന് സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയുമില്ല. അവിടെ നിർമ്മിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററിനും ആരോഗ്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടില്ല.

റീബിൽഡ് കേരളയുടെ ആവശ്യത്തിനായി സർക്കാരിന്റെ നികുതിപണം ഉപയോഗിച്ച് വിദേശ രാജ്യത്ത് പോയി ധാരണകളുണ്ടാക്കി സമാഹരിച്ച ഈ പൊതുപണം യാതൊരു നിയമപരമായ അനുമതികളുമില്ലാതെ ഈ വകുപ്പിന്റെ തന്നെ തലവന്മാരായ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും നേരിട്ടാണ് ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയിട്ടുള്ളത്.

ഈ തിരിമറികൾ ഹവാല പണമിടപാടിന്റെ പരിധിയിൽ വരുന്നതാണെന്നും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ, സിഇഒ യു.വി. ജോസ്, വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗൺസിലർ അരവിന്ദാക്ഷൻ എന്നിവരുടെ പങ്കും അവരുടെ കുടുംബാംഗങ്ങൾക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തിക വളർച്ചയും അന്വേഷണ വിധേയമാക്കണമെന്ന് അനിൽ അക്കര എംഎ‍ൽഎ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അനധികൃത ഇടപാടുകളുടെ രേഖകളും തെളിവുകളും മൊഴിയും നൽകുന്നതിന് തയ്യാറാണെന്നും ഇ ഡി യെ അറിയിച്ചട്ടുണ്ട്

https://www.facebook.com/AnilAkkaraMLA/posts/2717720818554910

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP