Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിമാരെ തെരുവോരങ്ങളിൽ നേരിടുമെന്ന് യുവമോർച്ച; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ യുവമോർച്ച മാർച്ച് സംഘർഷത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. 

മാർച്ചിന് നേരെ ഗ്രനേഡും, പല തവണ ജലപീരങ്കിയും പ്രയോഗിച്ചു.കേരളത്തിലെ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലും തെരുവിലിറങ്ങി സഞ്ചരിക്കാൻ യുവമോർച്ച അനുവദിക്കില്ല എന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

പിണറായി വിജയൻ രാജിവയ്യ്ക്കും വരെ ശക്തമായ സമരങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽക്കുമെന്നും പറഞ്ഞു. യുവമോർച്ച ജില്ല പ്രസിഡന്റ് ആർ.സജിത്തിന് മാർച്ചിൽ പരിക്ക് പറ്റി.യുവമോർച്ച സംസ്ഥാന - ജില്ല നേതാക്കളായ ജെ.ആർ. അനുരാജ്, ബി.ജി വിഷ്ണു , അഭിലാഷ് അയോധ്യ, സി.എസ്.ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, എസ്.എം.ആനന്ദ് ,അഭിജിത്ത്, രാമേശ്വരം ഹരി , ഉണ്ണിക്കണ്ണൻ, ആശാനാഥ്, കവിത, അനൂപ്, അനന്ദു
തുടങ്ങിയവർ മാർച്ചിന് നേതൃത്ത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP