Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക: സാപ്സി

സ്വന്തം ലേഖകൻ

കേരളത്തിൽ സ്വകാര്യ സുരക്ഷാ ജീവനക്കാർ ആക്രമണത്തിന് ഇരയാകുന്നതിൽ പ്രതിഷേധവുമായി സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി. സമീപകാലങ്ങളിൽ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ നിലമേൽ ജംഗ്ഷനിലുള്ള കെട്ടിടത്തിൽ പത്തനാപുരം സ്വദേശി ബുഹാരി തലക്കടിയേറ്റ് മരണപെട്ട സംഭവമാണ് അവസാനമായി നടന്നത്.

പാലക്കാട് വനിത ഹോസ്റ്റൽ ജീവനക്കാരൻ പി എം ജോൺ, ചികിത്സ ലഭിക്കാതെ മരിച്ച ആലുവ സ്വദേശി വിജയകുമാർ അങ്ങനെ നിരവധി സുരക്ഷാ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കോവിഡ് 19 മഹാമാരിയിൽ പൊലീസ് സേനക്കും ആരോഗ്യ പ്രവർത്തകർക്കും ഒപ്പം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജോലി ചെയ്ത വിഭാഗമാണ് സ്വകാര്യ സുരക്ഷാ ജീവനക്കാർ. അധികൃതരുടെ ഭാഗത്ത് നിന്നും മറ്റ് അധികാരികളുടെ ഭാഗത്ത് നിന്നും എന്നും അവഗണന മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ ലൈസൻസ് ഇല്ലാതെ ഇവരെ നേരിട്ട് നിയമിക്കുന്നവർ ഈ ജീവനക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ യാതൊരു ശ്രദ്ധയും കാണിക്കാറില്ല. മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും ഇങ്ങനെ നേരിട്ട് നിയമിക്കുന്ന ജീവനക്കാർക്ക് ലഭിക്കാറില്ല. ഇങ്ങനെയുള്ള അനധികൃതമായ നിയമനങ്ങൾ അവസാനിപ്പിച്ച് കേരളത്തിലെ സുരക്ഷാ ജീവനക്കാർക്ക് സംരക്ഷണം നൽകാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയോടും ഡി ജി പിയോടും അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ മുരളീധര കുറുപ്പ്, ഹബീബ് റഹ്മാൻ, റെജി മാത്യു, റിട്ട്. എസ് പി ചാക്കോ പി വി, ബൽറാം ജി മേനോൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP