Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു; 2016 ജനുവരി 1 മുതലുള്ള കുടിശിക ഉൾപ്പെടെ ഡോക്ടർമാർക്ക് നൽകും; ശമ്പള പരിഷ്‌കരണം 14 വർഷത്തിന് ശേഷം

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു; 2016 ജനുവരി 1 മുതലുള്ള കുടിശിക ഉൾപ്പെടെ ഡോക്ടർമാർക്ക് നൽകും; ശമ്പള പരിഷ്‌കരണം 14 വർഷത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ശമ്പള വർദ്ധന നടപ്പാക്കാനായി തീരുമാനിച്ചത്. 2016 ജനുവരി 1 മുതലുള്ള കുടിശിക ഉൾപ്പെടെ ഡോക്ടർമാർക്ക് നൽകും. 14 വർഷത്തിന് ശേഷമാണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്‌ക്കരണം നടക്കുന്നത്.

ശമ്പള പരിഷ്‌ക്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജ് അദ്ധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്റ്റംബർ 3 മുതൽ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പള പരിഷ്‌കരണത്തിന് മന്ത്രിസഭ അനുമതി നൽകിയത്. സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗത്തിനും കമ്മിഷനെ നിയമിച്ച് അഞ്ച് വർഷം കൂട്ടുമ്പോഴായിരുന്നു മെഡിക്കൽ കോളേജ് ഡോക്ടർമാർ അവഗണിക്കപ്പെട്ടിരുന്നത്.പ്യൂണിന്റെ അടിസ്ഥാന ശമ്പളമായിരുന്നു ഡോക്ടർമാർക്ക് ലഭിക്കുന്നതെന്നായിരുന്നു കെ.ജി.എം.സി.ടി.എയുടെ ആരോപണം. മന്ത്രിസഭ നടപ്പാക്കിയ ശമ്പള പരിഷ്‌ക്കരണത്തെ സംഘടന സ്വാഗതം ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP