Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കല്യാൺ ജുവല്ലേഴ്‌സ് ഐപിഒയ്ക്കായി സെബിയിൽ അപേക്ഷ സമർപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ജുവല്ലറി കമ്പനികളിലൊന്നായ കല്യാൺ ജുവല്ലേഴ്‌സ് പ്രാഥമിക ഓഹരി വിൽപനയ്ക്കായി (ഐപിഒ) സെബിയിൽ അപേക്ഷ (ഡിആർഎച്ച്പി) സമർപ്പിച്ചു.

1750 കോടി രൂപയുടെ ഐപിഒയിൽ 1000 കോടി രൂപയുടേത് പുതിയ ഓഹരികളായിരിക്കും. 750 കോടി രൂപയുടേത് പ്രമോട്ടർമാരുടെ ഓഹരികളാണ്. രണ്ടു കോടി രൂപ വരെയുള്ള ഓഹരികൾ ജീവനക്കാർക്കായും മാറ്റി വെക്കും. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും ഗൾഫ് മേഖലയിൽ 30 ഷോറൂമുകളുമാണ് കല്യാൺ ജുവല്ലേഴ്‌സിനുള്ളത്. 2020 സാമ്പത്തിക വർഷത്തിൽ 10100.918 കോടി രൂപയുടെ വരുമാനമായിരുന്നു കല്യാൺ ജുവല്ലേഴ്‌സിനുണ്ടായിരുന്നത്. ഇതിൽ 78.19 ശതമാനം ഇന്ത്യയിൽ നിന്നും 21.81 ശതമാനം ഗൾഫ് മേഖലയിൽ നിന്നുമായിരുന്നു. ഓൺലൈൻ സംവിധാനത്തിലൂടേയും കല്യാൺ ജുവല്ലേഴ്‌സ് ആഭരണങ്ങൾ വിൽക്കുന്നുണ്ട്.

ടി എസ് കല്യാണരാമൻ സ്ഥാപിച്ച കമ്പനി 1993-ൽ തൃശൂരിൽ ഒരു ഷോറൂമുമായാണ് ജുവല്ലറി ബിസിനസ് ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP