Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടേസ്ട്രിയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി യുഎസ് ടി ഗ്ലോബൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോകത്തെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി ഗ്ലോബൽ, സെൻസറി സയൻസസ് കമ്പനിയായ ടേസ്ട്രിയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി.

ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങളുമായി അവരെ ബന്ധപ്പെടുത്തുന്നതിന് ആധുനിക രസതന്ത്രം, മെഷീൻ ലേണിങ്ങ്, ആർടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗപ്പെടുത്തുന്ന സെൻസറി സയൻസസ് കമ്പനിയാണ് ടേസ്ട്രി.

യുഎസ്‌ടി ഗ്ലോബലും ടേസ്ട്രിയും പ്രദാനം ചെയ്യുന്ന നൂതനമായ ഈ സാങ്കേതിക വിദ്യയിലൂടെ ഇടപാടുകാർക്ക് ഉപഭോക്തൃ മുൻഗണനകൾ അതിവേഗം തിരിച്ചറിയാനാവും. എങ്ങനെ രുചിക്കാം എന്ന് ഒരു കമ്പ്യൂട്ടറിനെ കൃത്യമായി പഠിപ്പിക്കുകയാണ് ടേസ്ട്രി സാങ്കേതിക വിദ്യ. ഉത്പന്നങ്ങളിലെ വ്യത്യസ്ത ഫ്‌ളേവറുകളെ വേർതിരിച്ചറിയാൻ രാസവിശകലന സാങ്കേതികവിദ്യയാണ് (കെമിക്കൽ അനാലിസിസ്) ടേസ്ട്രി ഉപയോഗപ്പെടുത്തുന്നത്. നേരിയ വ്യത്യാസങ്ങൾ പോലും കൃത്യതയോടെ തിരിച്ചറിയാനാവും. നൂതനമായ ഈ സാങ്കേതികവിദ്യ ഇടനിലക്കാരില്ലാത്ത ഡയറക്റ്റ്-റ്റു-കൺസ്യൂമർ വിപണിയിൽ ഏറെ പ്രയോജനം ചെയ്യും.

ആഗ്രഹിക്കുന്ന ഫ്‌ളേവറുകളെയും അവയുടെ വിവിധങ്ങളായ കോമ്പിനേഷനുകളെയും ഉത്പന്നങ്ങളുടെ കെമിക്കൽ അനാലിസിസുമായി ബന്ധിപ്പിക്കും. അതുവഴി ഫ്‌ളേവറുകളെയും ഉത്പന്നങ്ങളെയും അതിവേഗം മാച്ച് ചെയ്യാൻ കഴിയും. ടേസ്ട്രിയുടെ ഈ അത്യാധുനിക സാങ്കേതികവിദ്യ റീറ്റെയ്ൽ വ്യാപാര മേഖലയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കും.

ഈ അൽഗോരിതം അനുസരിച്ച്, ഏത് ഉത്പന്നമാണ് വാങ്ങേണ്ടത് എന്ന കൃത്യമായ നിർദ്ദേശം കസ്റ്റമേഴ്‌സിന് നല്കാനാവും. ഇതുമൂലം റീറ്റെയ്‌ലർമാർക്ക് തങ്ങളുടെ പ്രൊഡക്റ്റ് മിക്‌സ് (ഉത്പന്ന മിശ്രിതം) വേണ്ടരീതിയിൽ ക്രമീകരിക്കാനും അതുവഴി വിൽപന, മാർജിൻ, സ്റ്റോർ ലോയൽറ്റി എന്നിവ വർധിപ്പിക്കാനും സാധിക്കുന്നു.

ബ്രാന്റുകൾക്കും റീറ്റെയ്‌ലർമാർക്കും ഒരേപോലെ ഗുണകരമായ ഈ സാങ്കേതിക വിദ്യ ഉത്പന്ന വികസനം, ഇൻവെന്ററി വാങ്ങൽ, ഡയറക്റ്റ്-റ്റു-കൺസ്യൂമർ ശുപാർശകൾ എന്നിവയിലെല്ലാം ശാസ്ത്രീയമായ നിർദേശങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്. ബിസിനസ് മെച്ചപ്പെടുത്താനുള്ള തന്ത്രപ്രധാന നീക്കങ്ങളിലും ഇത് ശാസ്ത്രീയമായ ഉൾക്കാഴ്ചകൾ പകർന്നു നൽകും.

ഒരു യഥാർഥ ഗെയിം ചെയ്ഞ്ചറുമായുള്ള പങ്കാളിത്തമാണ് യാഥാർഥ്യമാവുന്നതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും യുഎസ് ടി ഗ്ലോബൽ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു.

'മണവും രുചിയും അടിസ്ഥാനമായ ഉത്പന്നങ്ങളുടെ വിൽപനയിൽ നിലവിലുള്ള രീതിയെ ഇത് അടിമുടി മാറ്റിമറിക്കും. ഉത്പന്നങ്ങളെ, ആർക്ക് വേണ്ടിയാണോ അവ നിർമ്മിക്കുന്നത്, അവരുമായി ബന്ധപ്പെടുത്തും.

തികച്ചും വ്യത്യസ്തവും നൂതനവുമായ ഈ സാങ്കേതികവിദ്യ, ഉപഭോക്താക്കളുടെ വ്യക്തിഗത അഭിരുചികളെ സൂക്ഷ്മതയിൽ തിരിച്ചറിയുന്നതിനാൽ, അതിനനുസരിച്ചുള്ള പ്രൊഡക്റ്റ് റെക്കമെന്റേഷനുകളാണ് നൽകുന്നത്.

അടുത്തിടെ താൻ കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഇന്നൊവേഷൻ എന്നാണ് ഞങ്ങളുടെ ഇടപാടുകാരിൽ ഒരാളും ലോകത്തെ വൻകിട റീറ്റെയ്‌ലർ കമ്പനിയുടെ സിഇഒയുമായ വ്യക്തി അഭിപ്രായപ്പെട്ടത്.'

ഇത്തരത്തിൽ ഉപഭോക്താക്കളെ സെൻസറി അധിഷ്ഠിത ഉത്പന്നങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള ടേസ്ട്രിയുടെ കഴിവിനെ 'റിവേഴ്‌സ് ' രീതിയിലും പ്രയോജനപ്പെടുത്താനാവും. അതായത് ഉത്പാദകർക്ക് ഒരു കെമിസ്ട്രി 'ഫിംഗർപ്രിന്റ് ' നൽകാനും ഇതുവഴി സാധിക്കും. അങ്ങിനെ ഒരു വ്യക്തിക്കോ, ഒരുകൂട്ടം വ്യക്തികൾക്കോ വേണ്ട ഉത്പന്നങ്ങൾ നിർമ്മിക്കാനാവും. ഈ ഫിംഗർപ്രിന്റ് ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാനും നിലവിലുള്ള ഉത്പന്നങ്ങളിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടു വരാനും കഴിയും.

തന്ത്രപ്രധാന നിക്ഷേപകനും പങ്കാളിയുമായി യുഎസ്‌ടി ഗ്ലോബൽ മാറുന്നത് തങ്ങളുടെ പ്രവർത്തനമേഖല വിപുലപ്പെടുത്തുമെന്നും, മത്സരക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന റീറ്റെയ്‌ലർമാർക്ക് നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങൾ വർധിപ്പിക്കുമെന്നും ടേസ്ട്രിയുടെ സിഇഒയും സ്ഥാപകയുമായ കാതറീന ആക്‌സൽസൺ പറഞ്ഞു.

'സെൻസറി സയൻസും ആർടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ഒരു സ്റ്റോറിന്റെ വിൽപന മെച്ചപ്പെടുത്താനുള്ള എല്ലാ വഴികളും ഞങ്ങൾ സ്വീകരിക്കുന്നു'- അവർ വിശദമാക്കി.

'ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ വഴി ഡയറക്റ്റ്-റ്റു-കൺസ്യൂമർ വിൽപനയ്ക്കുള്ള സാധ്യതകൾ വികസിക്കുകയാണ്. ഇത് ഒരു പുതിയ ചിന്താരീതിയാണ്. ആത്യന്തികമായി ഇത് മാറ്റി മറിക്കുന്നത് ഉപഭോക്തൃ അനുഭവത്തെയാണ് '- കാഞ്ചി കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP