Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് ദശകങ്ങൾ പിന്നിട്ട പ്രവാസം മതിയാക്കി മൂത്തേടത്ത് സേതുമാധവൻ; ആചാരപൂർവം 'പൂരം' യാത്രയയപ്പ്

മൂന്ന് ദശകങ്ങൾ പിന്നിട്ട പ്രവാസം മതിയാക്കി മൂത്തേടത്ത് സേതുമാധവൻ; ആചാരപൂർവം 'പൂരം' യാത്രയയപ്പ്

സ്വന്തം ലേഖകൻ

ജിദ്ദ: തൃശ്ശൂർ നിവാസികളുടെ ജിദ്ദയിലെ സാംസ്‌കാരിക, കുടുംബ കൂട്ടായ്മയായ 'പൂരം' സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ - ജീവകാരുണ്യ രംഗത്തെ പ്രമുഖനായ മൂത്തേടത്ത് സേതുമാധവന് യാതായയപ്പ് നൽകി. മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് 'പൂരം' സജീവാംഗം കൂടിയായ മൂത്തേടത്ത് സേതുമാധവൻ. വെബിനാറിലൂടെയായിരുന്നു ആചാരപൂർവമുള്ള യാത്രയയപ്പ്. യാത്രയയപ്പിന്റെ ഭാഗമായി മൂത്തേടത്ത് സേതുമാധവന്റെ വീട്ടിൽ വെച്ച് അദ്ദേഹത്തിന് പൂരത്തിന്റെ പുരസ്‌കാരവും നൽകുകയുണ്ടായി.

എട്ടു പ്രാവശ്യം 'പൂരം' സംഘടനയുടെ പ്രസിഡണ്ടും ഒരു തവണ ജനറൽ സെക്രട്ടറിയും ആയിരുന്ന സേതുമാധവന്റെ മടക്കം പ്രവാസ ദേശത്ത് വലിയൊരു വിടവ് സൃഷ്ടിക്കുമെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേരളത്തനിമയേയും പ്രാദേശിക വ്യതിരിക്തതയേയും ആവോളം പ്രണയിച്ച സേതുമാധവൻ ജിദ്ദയിൽ അരങ്ങേറിയ കേരളം പരിപാടികളുടെ ഊർജവും ആവേശവുമായിരുന്നു.

'പൂരം' സംഘടനയുടെ പ്രസിഡണ്ട് സണ്ണി കൂത്തുർ അധ്യക്ഷനായിരുന്നു. വെബിനാറിൽ പങ്കെടുത്ത എല്ലാ പൂരം അംഗങ്ങളും മൂത്തേടത്ത് സേതുമാധവനും കുടുംബത്തിനും യാത്രാ മംഗളങ്ങൾ നേർന്നു. ജനറൽ സെക്രട്ടറി വീനസ് ലാസർ സ്വാഗതവും, പി ആർ ഓ ലിജോ ജോൺസൺ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP