Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രോഷർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

അബുദാബി : കോവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ച് കൊണ്ടും കെ. എം. സി. സി. പ്രവർത്ത കരുടെ കോവിഡ് പോരാട്ടങ്ങളെ അഭിനന്ദിച്ചു കൊണ്ടും ഗാന രചയിതാവ് സുബൈർ തളിപ്പറമ്പ് രചിച്ച 'പ്രവാസത്തിന്റെ പച്ചത്തുരുത്ത്' എന്ന സംഗീത ദൃശ്യ ആവിഷ്‌കാരത്തിന്റെ ബ്രോഷർ പ്രകാശനം അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, അലിഫ് മീഡിയ എം. ഡി. മുഹമ്മദലി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗാന രചയിതാവ് സുബൈർ തളിപ്പറമ്പ്, സംവിധായകൻ പി. എം. എ. റഹിമാൻ എന്നിവർ സംബന്ധിച്ചു.

മ്യൂസിക് റിയാലിറ്റി ഷോകളിലൂടെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ആസ്വാദകർക്ക് പ്രിയങ്കരനായ സംഗീത സംവിധായകൻ കൂടിയായ കമറുദ്ധീൻ കീച്ചേരി, ഗായകൻ എന്ന നിലയിൽ അരങ്ങേറുന്ന പ്രഥമ മ്യൂസിക് ആൽബം കൂടിയാണ് 'പ്രവാസത്തിന്റെ പച്ചത്തുരുത്ത്' യു. എ. ഇ. മലയാളികളുടെ ഇഷ്ട ഗായിക അമൽ കാരൂത്ത് ബഷീർ ഒരു ഇടവേളക്കു ശേഷം ആലാപന രംഗത്ത് സജീവമാവുകയാണ് ഈ ആൽബത്തിലൂടെ.

ഗായകനും സംഗീത സംവിധായകനുമായ ചാൾസ് സൈമൺ ഈണം നൽകിയ ഗാനത്തിന് ലളിത സുന്ദരമായ വരികൾ എഴുതിയത് സുബൈർ തളിപ്പറമ്പ. പ്രവാസി കൂട്ടായ്മയായ ടീം തളിപ്പറമ്പക്കു വേണ്ടി അലിഫ് മീഡിയ അവതരിപ്പിക്കുന്ന 'പ്രവാസത്തിന്റെ പച്ചത്തുരുത്ത്' സെപ്റ്റംബർ ആദ്യ വാരം റിലീസ് ചെയ്യും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP