Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇതെങ്ങനെയാണ് എടുക്കുന്നത്'? ‘പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ’ ? ദശരഥം സിനിമയിൽ തീയറ്ററുകളിൽ കാണാനാകാതെ പോയ ബീജം ശേഖരിക്കുന്ന രം​ഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പിറങ്ങിയ സിനിമ ചർച്ചയാകുന്നതിങ്ങനെ

'ഇതെങ്ങനെയാണ് എടുക്കുന്നത്'? ‘പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ’ ? ദശരഥം സിനിമയിൽ തീയറ്ററുകളിൽ കാണാനാകാതെ പോയ ബീജം ശേഖരിക്കുന്ന രം​ഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പിറങ്ങിയ സിനിമ ചർച്ചയാകുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലോഹിതദാസ്-സിബിമലയിൽ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദശരഥം, മലയാളത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ സിനിമ, മലയാളികൾക്ക് അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ സിനിമ, ഇതാണ് ഞങ്ങളുടെ നടൻ എന്ന് ഉറക്കെ വിളിച്ച് പറയാവുന്ന സിനിമ തീയറ്ററുകളിലെത്തി മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അതിലെ അഭിനയ മുഹൂർത്തങ്ങളും പാട്ടുകളും മലയാളിക്ക് ഇന്നും പ്രിയതരമാണ്. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട ഒരു രംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

കൃത്രിമ ബീജസങ്കലനത്തിനായി മോഹൻലാൽ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ സീനാണിത്. മോഹൻലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും സബ്തി‌ടൈറ്റിലറുമായ വിവേക് രഞ്ജിത്ത് ആണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സബ്ടൈറ്റിൽ വരെ ചെയ്ത രംഗം പിന്നീട് മുറിച്ചുമാറ്റപ്പെടുകയായിരുന്നു. അതിന് കൃത്യമായ കാരണങ്ങളുണ്ടെന്നും വിവേക് പറയുന്നു.

''മോഹൻലാലിന്റെയും സുകുമാരന്റെയും മാസ്മരിക പ്രകടനം. ശുദ്ധമായ സ്വർണം പോലെയാണ് ലാലേട്ടന്റെ അഭിനയം. കൃത്രിമ ബീജസങ്കലനത്തിനായി ബീജം ശേഖരിക്കേണ്ടിവരുന്നയാളായി 1989 ൽ അഭിനയിച്ച സൂപ്പ‍ർസ്റ്റാർ'', വിഡിയോയ്ക്കൊപ്പം വിവേക് കുറിച്ചതിങ്ങനെ.

തിയേറ്ററിൽ ഇല്ലാതിരുന്ന, എന്നാൽ വീഡിയൊ കാസറ്റിൽ ഉണ്ടായിരുന്ന വളരെ രസകരമായ ഒരു രംഗമാണിത്… ആശുപത്രിയിൽ രാജീവ് സെമൻ കളക്റ്റ് ചെയ്യാനായി പോകുന്ന രംഗം…. ഇതെങ്ങനെയാണ് എടുക്കുന്നത് എന്ന് രാജീവ് നിഷ്‌കളങ്കമായി ഡോക്ടർ ഹമീദിനോട് ചോദിക്കുന്നതും ‘പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ’ എന്ന് ഡോക്ടർ ഹമീദ് മറുപടി പറയുന്നതും ഒക്കെ വളരെ രസകരമായിട്ടാണ് സിബിമലയിൽ അവതരിപ്പിച്ചിരിക്കുന്നത്… സെമൻ കളക്റ്റ് ചെയ്ത് വന്നതിന് ശേഷം ഡോക്ടർ ഹമീദിനെ നോക്കി രാജീവിന്റെ ഒരു ചിരിയുണ്ട്, മലയാളികളെ വശീകരിച്ച മോഹൻലാൽ എന്ന നടന്റെ പ്രശസ്തമായ ആ ചമ്മൽ ചിരി….

സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1989 ലാണ് പുറത്തിറങ്ങിയത്. രാജീവ് മേനോൻ എന്ന ധനികനായ നായക കഥാപാത്രത്തെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. വാടക ഗർഭപാത്രം നൽകാൻ തയാറായി മുന്നോട്ടു വന്ന ആനി എന്ന യുവതിയായി വേഷമിട്ടത് രേഖയാണ്. ലോഹിതദാസിന്റേതായിരുന്നു തിരക്കഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP