Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് കടുത്ത അനീതി; ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്; വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്നുവെന്നും ഗ്രെറ്റയുടെ ട്വീറ്റ്

ഇത് കടുത്ത അനീതി; ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്; വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്നുവെന്നും ഗ്രെറ്റയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്. കോവിഡ്, പ്രളയ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് കടുത്ത അനീതിയാണെന്നും വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്നുവെന്നും ഗ്രെറ്റ ട്വീറ്റ് ചെയ്തു. മോദിജിപോസ്റ്റപോൺജെഇഇനീറ്റ് (#modijipostponejeeneet)ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡാണ്. നിരവധിയാളുകൾ തുൻബെർഗിന്റെ പിന്തുണക്ക് നന്ദിയറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുൻബർഗ് സ്വീഡനിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകയാണ്. 4.1 ദശലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിൽ ഗ്രെറ്റ തുൻബെർഗിനുള്ളത്.

രാജ്യത്ത് ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ആദ്യവാരവും നീറ്റ് പ്രവേശന പരീക്ഷ സെപ്റ്റംബർ 13നും നടത്താനാണ് നിലവിലെ തീരുമാനം. ജെഇഇ പരീക്ഷയ്ക്കുള്ള അഡ്‌മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇതിനകം പുറത്തിറക്കി. 8,58,273 കുട്ടികൾ ജെഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡിനിടയിൽ ഇത്രയധികം വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും രാഷ്ട്രീയ,സാമൂഹ്യ പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയരുന്നുണ്ട്. പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, സുബ്രഹ്മണ്യൻ സ്വാമി, ആദിത്യ താക്കറെ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP