Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താങ്കൾ എക്കാലവും ഞങ്ങളുടെ ഹൃയങ്ങളിൽ ജീവിക്കും; മറ്റെന്തിനേക്കാളും ആരാധകർ താങ്കളെ മിസ് ചെയ്യും; സുശാന്ത് സിങ് രാജ്പുത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

താങ്കൾ എക്കാലവും ഞങ്ങളുടെ ഹൃയങ്ങളിൽ ജീവിക്കും; മറ്റെന്തിനേക്കാളും ആരാധകർ താങ്കളെ മിസ് ചെയ്യും; സുശാന്ത് സിങ് രാജ്പുത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

മറുനാടൻ ഡെസ്‌ക്‌

സുശാന്ത് സിങ് രാജ്പുത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വീണ്ടും രംഗത്ത്. സുശാന്തിന് സർക്കാരും നേതാക്കളും നീതി ഉറപ്പാക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് #JusticeforSSR എന്ന ഹാഷ്ടാഗ് സഹിതമാണ് റെയ്നയുടെ ട്വീറ്റ്. ലഘു വിഡിയോ സഹിതമുള്ള കുറിപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്താണ് റെയ്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘സഹോദരാ, താങ്കൾ എക്കാലവും ഞങ്ങളുടെ ഹൃയങ്ങളിൽ ജീവിക്കും. മറ്റെന്തിനേക്കാളും ആരാധകർ താങ്കളെ മിസ് ചെയ്യും. താങ്കൾക്ക് നീതി ഉറപ്പാക്കാൻ നമ്മുടെ സർക്കാരും നേതാക്കളും സാധ്യമായതെല്ലാം ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. താങ്കൾ ഒരു യഥാർഥ പ്രചോദനമാണ്’ – റെയ്ന ട്വീറ്ററിൽ കുറിച്ചു. ‘കേദാർനാഥ്’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വിഡിയോ സഹിതമാണ് റെയ്നയുടെ ട്വീറ്റ്. സുശാന്ത് രാജ്പുത്തിന്റെ ചിത്രവും ഇതിൽ കാണാം. യുഎഇയിൽ ക്വാറന്റീനിൽ കഴിയുന്ന മുറിയിൽ വച്ചാണ് ഇത് ചിത്രീകരിച്ചതെന്ന് കരുതുന്നു.

ഏറെ വിവാദം സൃഷ്ടിച്ച സുശാന്തിന്റെ മരണത്തിൽ ക്രിക്കറ്റ് താരങ്ങളിൽ ഭൂരിഭാഗം പേരും നിശബ്ദത തുടരുമ്പോൾ, നീതിക്കായി ശബ്ദമുയർത്തുന്ന അപൂർവം താരങ്ങളിൽ ഒരാളാണ് റെയ്ന. ബംഗാളിൽനിന്നുള്ള ഇന്ത്യൻ താരം മനോജ് തിവാരിയാണ് മറ്റൊരാൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിനായി കഴിഞ്ഞ ദിവസമാണ് റെയ്നയും അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സിലെ മറ്റ് അംഗങ്ങളും അവിടെയെത്തിയത്. തുടർന്ന് ചട്ടപ്രകാരം ക്വാറന്റീനിൽ പ്രവേശിച്ചു.

ഇക്കഴിഞ്ഞ ജൂൺ 14നാണ് മുംബൈയിലെ വസതിയിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സുപ്രീംകോടതി കേസ് അന്വേഷണം കഴിഞ്ഞ ദിവസം സിബിഐയ്ക്ക് കൈമാറിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP