Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിംഹത്തിന്റെ വേട്ട തുടരുന്നു': സൂര്യയുടെ സിങ്കം സീരീസ് പടങ്ങളുടെ ക്ലൈമാക്‌സിലെ വാചകം ഓർത്തെടുത്ത് ആരാധകർ പറയും അണ്ണാ നമ്മുടെ സിങ്കം; ഗാംബ്ലിങ് സെന്ററിൽ കീറിപ്പറിഞ്ഞ വേഷത്തിൽ ചെന്ന് 20 രൂപയ്ക്ക് വാത് വയ്ക്കണമെന്ന് പറഞ്ഞപ്പോൾ 50 രൂപയാണെന്ന് നടത്തിപ്പുകാരൻ; തൂക്കിയെടുത്ത് അകത്തിട്ടപ്പോൾ നടത്തിപ്പുകാരൻ തിരിച്ചറിഞ്ഞു ഇത് 'സൂര്യയെ' വെല്ലുന്ന നടൻ; കർണാടകക്കാരുടെ സിങ്കം മുൻ ഐപിഎസ് ഓഫീസർ കുപ്പുസ്വാമി അണ്ണാമലൈ ബിജെപിയിൽ; താൻ മോദിയുടെ ആരാധകനെന്ന് 'സിങ്കം'

'സിംഹത്തിന്റെ വേട്ട തുടരുന്നു': സൂര്യയുടെ സിങ്കം സീരീസ് പടങ്ങളുടെ ക്ലൈമാക്‌സിലെ വാചകം ഓർത്തെടുത്ത് ആരാധകർ പറയും അണ്ണാ നമ്മുടെ സിങ്കം; ഗാംബ്ലിങ് സെന്ററിൽ കീറിപ്പറിഞ്ഞ വേഷത്തിൽ ചെന്ന് 20 രൂപയ്ക്ക് വാത് വയ്ക്കണമെന്ന് പറഞ്ഞപ്പോൾ 50 രൂപയാണെന്ന് നടത്തിപ്പുകാരൻ; തൂക്കിയെടുത്ത് അകത്തിട്ടപ്പോൾ നടത്തിപ്പുകാരൻ തിരിച്ചറിഞ്ഞു ഇത് 'സൂര്യയെ' വെല്ലുന്ന നടൻ; കർണാടകക്കാരുടെ സിങ്കം മുൻ ഐപിഎസ് ഓഫീസർ കുപ്പുസ്വാമി അണ്ണാമലൈ ബിജെപിയിൽ; താൻ മോദിയുടെ ആരാധകനെന്ന് 'സിങ്കം'

മറുനാടൻ ഡെസ്‌ക്‌

 ബെഗംളൂരു: വെറും 9 വർഷം. ഈ തമിഴ്‌നാട്ടുകാരൻ, കണിശക്കാരനായ ഐപിഎസുകാരൻ, കർണാടകക്കാരുടെ സിങ്കമായി മാറി. സിങ്കത്തെ സ്‌നേഹത്തോടെ അണ്ണാ എന്നും വിളിക്കും നാട്ടുകാർ. എന്നാൽ, ഗൂണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും റൗഡികളുടെയും പേടിസ്വപ്നം. കഴിഞ്ഞ വർഷം ഒരുസുപ്രഭാതത്തിൽ, പാടുപെട്ട് പരീക്ഷയെഴുതി പരിശീലനം ചെയ്ത് നേടിയെടുത്ത ഐപിഎസ് പുല്ലുപോലെ വലിച്ചറിഞ്ഞു. ഇനി കൃഷി പണി ചെയ്യുമെന്ന് പറഞ്ഞു. താൻ വളർത്തുന്ന ആട് പൊലീസുകാരൻ അല്ലെങ്കിലും തന്നെ അനുസരിക്കുമോയെന്ന് നോക്കണമല്ലോയെന്ന് തമാശ പൊട്ടിച്ചു. അന്നേ സഹപ്രവർത്തകർ അടക്കമുള്ളവർ പറഞ്ഞിരുന്നു കുപ്പുസ്വാമി അണ്ണാമലൈ രാഷ്ട്രീയത്തിലേക്കാണ്.

കെ.അണ്ണാമലൈ ഇപ്പോൾ ബിജെപിയിൽ അംഗമാണ്. 2019ൽ ജോലിയിൽ നിന്നും സ്വയം വിരമിച്ച ശേഷം പൊതുജന സേവനത്തിലാണ് താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ ഏറെ സ്വാധീനിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിക്കായി മൽസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെക്കുറിച്ച് തമിഴ്‌നാട്ടിൽ വലിയ രീതിയിലാണ് തെറ്റിധാരണയുള്ളത്. ബിജെപിയിൽ മാത്രമാണ് സ്വജനപക്ഷപാതമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഹീറോയിസം കാട്ടാൻ പൊലീസ് ആവണമെന്നില്ല

്ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് അവസാനമായി. സിംഹത്തിന്റെ വേട്ട തുടരുകയാണ്. സിങ്കം സീരീസ് ചിത്രങ്ങളുടെ ക്ലൈമാക്സിൽ എഴുതി കാണിക്കുന്ന കുറിപ്പ് കണ്ട് ആരാധകർ കൈയടിക്കും. സിംഹം എപ്പോഴും സിംഹം തന്നെയായിരിക്കും. ചൂടനും സത്യസന്ധനുമായ ദുരൈസിങ്കത്തെ പോലെ ഉശിരനായിരുന്നു കർണാടകയിലെ ഈ കാട്ടിയിട്ട സിങ്കവും. ആരാധകരെ നിരാശരാക്കി കാക്കി കുപ്പായം അഴിച്ചുവച്ച് സിങ്കം രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്ന അഭ്യൂഹം കഴിഞ്ഞ വർഷം തന്നെ പരന്നു. എന്നാൽ അദ്ദേഹം അതുനിഷേധിക്കുകയായിരുന്നു. ഹീറോയിസം കാട്ടാൻ പൊലീസാവണം എന്നുതന്നെയില്ല, ഐ പി എസ് ഓഫീസർ കുപ്പുസ്വാമി അണ്ണാമലൈ പറയുന്നു. ബംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന 34 കാരൻ ഒൻപത് വർഷത്തെ സർവീസിന് ശേഷമാണ് രാജിക്കത്ത് നൽകിയത്. സിനിമയിലെ സിങ്കത്തെ പോലെ തന്നെ ഗൂണ്ടകളുടെയും ക്രിമിനലുകളുടെയും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും പേടിസ്വപ്നം.

പാണന്മാർ പാടി നടക്കുന്ന കഥകൾ

സിങ്കത്തിന്റെ വീരകഥകൾ ചിലത് പാടി നടക്കുന്നുണ്ട് പാണന്മാർ നാട്ടിൽ. ചില സാമ്പിൾ ഡോസുകൾ ഇതാ: ചിക്കമംഗ്ലൂരിൽ എസപിയായിരിക്കെ വെറും 20 ദിവസം കൊണ്ടാണ് സ്ഥലം വെടിപ്പാക്കിയതെന്ന് ഫാൻസ് പറയുന്നു. കുറ്റവാളികളെ കണ്ടെത്തുന്നതിലും കൈകാര്യം ചെയ്യുന്നതിലും അസാമാന്യ വിരുതൻ. ഉഡുപ്പിയിൽ താരമായി മാറിയപ്പോൾ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി. അങ്ങനെ ചിക്കമംഗ്ലൂരിലേക്ക് മാറ്റം.

സൂര്യയെ വെല്ലുന്ന അഭിനയം

സിനിമയിലെ സൂര്യയെ പോലും തോൽപിക്കും അദ്ദേഹം റിയൽ ലൈഫിൽ. ഒരുദിവസം ഉച്ചകഴിഞ്ഞ് സ്ഥലത്തെ പ്രധാന ചൂതാട്ട കേന്ദ്രത്തിൽകീറിപ്പറിഞ്ഞ വേഷമിട്ട് എസ്‌പി കുപ്പുസ്വാമി അണ്ണാമലൈ കയറിച്ചെന്നു. 20 രൂപയ്ക്ക് വാത് വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 50 രൂപയാണ് മിനിമം എന്നുചൂതാട്ടക്കാരൻ. പിന്നെ എന്തുസംഭവിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. തൂക്കിയെടുത്ത് അകത്തിട്ടു.

ഒരുസുപ്രഭാതത്തിൽ, സിങ്കം ഒരു പചലരക്ക് കടയിലേക്ക് നടക്കുന്നു. കടക്കാരനോട് ഒരുപാക്കറ്റ് സിഗരറ്റ്, ബീഡി, ഗുഡ്ക എന്നിവ വേണമെന്ന് പറയു്നു. സാധനം കൊടുത്ത ശേഷം പണത്തിനായി കൈനീട്ടി. എന്നാൽ കടക്കാരന് കിട്ടിയതോ? ഗുഡ്കയും ബീഡിയും പലചരക്ക് കടയിൽ വിറ്റതിന് 30,000 രൂപ പിഴ. സർ ഫൈൻ അൽപം കുറയ്ക്കാമോയെന്ന് കടക്കാരൻ കെഞ്ചി. സിങ്കത്തിന്റെ മറുപടി: മര്യാദയ്ക്ക് ഇന്നുതന്നെ അടച്ചോളൂ.. ഇല്ലെങ്കിൽ, നാളെ ഫൈൻ ഒരുലക്ഷം അടയ്ക്കേണ്ടി വരും. ഇപ്പോൾ സിഗരറ്റും ബീഡിയും വിൽക്കും മുമ്പ് പലചരക്ക് കച്ചവടക്കാർ രണ്ടുവട്ടം ആലോചിച്ചിരുന്നു. സിങ്കം എങ്ങാനും വന്നാലോ!

വീണ്ടും ഒരു ചൂതാട്ട കഥ. ഗാംബ്ലിങ് സെന്ററിൽ റെയ്ഡിനെത്തിയ സിങ്കം നടത്തിപ്പുകാരനോട് അവിടെ പൊലീസുകാർ വല്ലവരും കളിക്കാനുണ്ടോ എന്നുചോദിച്ചു. അപ്പോൾ ആരോ ഉച്ചത്തിൽ വിളിച്ചുകൂവി: പൊലീസ് റെയ്ഡ്. പക്ഷേ ആരും അനങ്ങിയില്ല. രാഷ്ട്രീയ സ്വാധീനം അത്രമേൽ ഉണ്ടല്ലോ..ആരെ പേടിക്കാൻ? എന്നാൽ, സിങ്കത്തിനെ അവർ അറിയാൻ പോകുന്നതേയുണ്ടായിരുന്നുള്ളു. നേതാവിനെ തന്നെ പൊക്കി, മുഖം അടച്ച് ഒന്നുകൊടുത്തു സിങ്കം. ആരാണ് യഥാർഥ ബോസ് എന്ന് കാട്ടിക്കൊടുത്തു. 33 പേരെയാണ് അന്ന് അവിടെ നിന്നുപൊക്കിയത്. ഒപ്പം ചൂതാട്ടത്തിന് ഒത്താശ ചെയ്ത മൂന്നു പൊലീസുകാർക്ക് സസ്പെൻഷനും.

പൊലീസുകാർ രാത്രി ഉറങ്ങാമോ?

നൈറ്റ് ഷിഫ്റ്റല്ലേ ? ഡ്യൂട്ടിയൊക്കെ മാറ്റി വച്ച് രണ്ടുപൊലീസുകാർ ഉറങ്ങാൻ തീരുമാനിച്ചു. വിവരമറിഞ്ഞ അണ്ണാമലൈ, സൂത്രത്തിൽ അവരുടെ തൊപ്പിയും ലാത്തിയും എടുത്തുകൊണ്ട് പോയി. പിറ്റേന്ന് ചോദിച്ചു: എവിടെ നിങ്ങളുടെ ലാത്തിയും തൊപ്പിയും?

അലിവുള്ള സിങ്കം

തട്ടിപ്പുകാരോടും വെട്ടിപ്പുകാരോടും ഗൂണ്ടകളോടും അങ്ങനെ നിയം ലംഘിക്കുന്നവരോടാണ് സിങ്കം ടഫാകുന്നത്. എന്നാൽ, മനുഷ്യത്വം കാണിക്കേണ്ടത് എവിടെയന്ന് സിങ്കത്തിന് നന്നായി അറിയാം. ഒരുദിവസം 8 മാസമായ ഗർഭിണി ഭർത്താവിന്റെ വീട്ടുകാരെ കുറിച്ച് പരാതി പറയാനെത്തി. തന്നെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിച്ചു, വീട്ടിൽ നിന്നും പുറത്താക്കി, ഉപേക്ഷിച്ചു, ഇതായിരുന്നു വിഷമം പറച്ചിൽ. അണ്ണാമലൈ അവരെ ആശ്വസിപ്പിച്ചു. ഇപ്പോൾ ഇതിനെ കുറിച്ചൊന്നും ഓർക്കേണ്ട. ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ ഒരുകുട്ടി വളരുന്നുണ്ട്. കുട്ടിയുടെ സംരക്ഷണമായിരിക്കണം നിങ്ങളുടെ മുൻഗണന. നാലുമാസത്തിന് ശേഷം വരൂ. നീതി കിട്ടുമെന്ന് ഞാൻ ഉറപ്പുതരാം. ഇതുകേട്ട് സന്തോഷത്തോടെ ആ സ്ത്രീ മടങ്ങി.

സിങ്കത്തിന് വന്ന മനം മാറ്റം

താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായ വാർത്തകൾ അദ്ദേഹം പലവട്ടം തള്ളിക്കളഞ്ഞിരുന്നു.

'ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പോകുകയാണെന്ന് വാർത്തകളുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെയൊരു ഉദ്ദേശമില്ല. എനിക്കും എന്റെ ഉറ്റസുഹൃത്ത് കൂടിയായ ഭാര്യക്കും ഏറെ വൈകാരിക നിമിഷങ്ങളാണ് ജീവിതം തന്നുകൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാൻ സാധിക്കുമെന്നാണ് വിശ്വാസം

ഞാൻ നഷ്ടമാക്കിയ ചെറിയ സന്തോഷങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇനിയുള്ള ജീവിതം. എന്റെ മകന്റെ നല്ല അച്ഛനാകണം, അവന്റെ വളർച്ചയുടെ ഓരോ പടവും കാണണം. രാജിവെച്ച ശേഷം ആറുമാസം വിശ്രമ ജീവിതമായിരിക്കും. അതിന് ശേഷം എനിക്ക് പ്രിയപ്പെട്ട കൃഷിപ്പണിയിലേക്ക് ഇറങ്ങും. പൊലീസുകാരൻ അല്ലാത്ത എന്നെ എന്റെ ആടുകൾ അനുസരിക്കുന്നുണ്ടോയെന്ന് അറിയണമല്ലോ?'

കുപ്പുസ്വാമി അണ്ണാമലൈയുടെ വിടവാങ്ങൽ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ഈ ഒൻപത് വർഷവും കാക്കിയിലുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. കാക്കി നൽകിയ അഭിമാനം സമാനതകളില്ലാത്തതാണ്. എന്റെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം ഒരിക്കലും മറക്കാനാകില്ല. ദൈവത്തോട് അടുത്ത് നിൽക്കുന്ന ജോലിയായിട്ടാണ് ഞാൻ പൊലീസിനെ കാണുന്നത്. അധികസമർദ്ദവും ജോലി ഭാരവുമൊക്കെ ഇതിന്റെ ഒരു ഭാഗമാണ്. പലപ്പോഴും ഇതുമൂലം ഞാൻ വേണ്ട സ്ഥലങ്ങളിൽ എനിക്ക് എത്താൻ സാധിക്കാതെയിരുന്നിട്ടുണ്ട്.

' കൈലാസ്-മാനസരോവർ യാത്ര പലരീതിയിലും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അതോടൊപ്പം എന്റെ പ്രിയപ്പെട്ട മധുകർ ഷെട്ടി സാറിന്റെ മരണവും എന്റെ ജീവിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചു. എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ട്, അതുപോലെ എന്റെ കാക്കി ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഞാൻ തിരിച്ചറിഞ്ഞു. '

കുപ്പുസ്വാമി തമിഴ്‌നാട് കാരൂർ സ്വദേശിയാണ്. കോയമ്പത്തൂരിലെ പിഎസ്ജി കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയശേഷം ലഖ്നൗ ഐഐഎമ്മിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 2018ൽ എച്ച് ഡി കുമാരസ്വാമി സർക്കാരാണ് അണ്ണാമലൈയെ ബംഗളൂരു സൗത്ത് ഡിസിപിയായി നിയമിച്ചത്. അതിന് മുൻപ് മൂന്ന് ദിവസത്തേക്ക് വൈ എസ് യെദ്യൂരപ്പ അധികാരത്തിലിരുന്നപ്പോൾ അണ്ണാമലൈയെ രാമനഗർ എസ് പിയായി നിയമിച്ചിരുന്നു.

മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP