Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകരുടെ വായ്പാ യോഗ്യത വിലയിരുത്തൽ ഇനി ഐസിഐസിഐ ബാങ്ക് സാറ്റലൈറ്റ് ഡാറ്റ വഴി

സ്വന്തം ലേഖകൻ

കൊച്ചി:കാർഷിക മേഖലയിലെ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിനായി ഐസിഐസിഐ ബാങ്ക് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള സാറ്റലൈറ്റ് ഡാറ്റ-ഇമേജറി ഉപയോഗിക്കുന്നു. ഭൂമി, ജലസേചനം, വിള രീതികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അളക്കുന്നതിനും ജനസംഖ്യാശാസ്ത്ര, സാമ്പത്തിക മാനദണ്ഡങ്ങളുമായി സംയോജിച്ച് കൃഷിക്കാർക്ക് വേഗത്തിൽ വായ്പ ലഭ്യമാക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും സാറ്റലൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ.

നൂതനമായ സാങ്കേതിക വിദ്യ നിലവിൽ വായ്പയുള്ള കർഷകർക്ക് പുതിയ വായ്പകൾ ലഭ്യമാക്കുന്നതിനുള്ള യോഗ്യത എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു. സ്പർശന രഹിത സാറ്റലൈറ്റ് ഡാറ്റയുടെ സഹായത്തോടെ ഭൂമി പരിശോധന നടക്കുന്നതിനാൽ വായ്പ യോഗ്യത പെട്ടെന്ന് നിശ്ചയിക്കാനാകും. നിലവിൽ ഇതിന് 15 ദിവസം വേണം.

മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 500 ഗ്രാമങ്ങളിൽ ഏതാനും മാസങ്ങളായി ബാങ്ക് ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അടുത്തു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 63,000 ഗ്രാമങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആളുകൾ വീട്ടിൽ തന്നെ കഴിയുന്ന ഘട്ടത്തിൽ പുതിയ സംരംഭത്തിന് പ്രധാന്യമേറുന്നു. യാത്രകളോ അനുബന്ധ ചെലവുകളോ ബുദ്ധിമുട്ടോ കൂടാതെ ബാങ്കിന് വിശ്വസനീയമായ ഡാറ്റ ലഭ്യമാക്കുന്നതിന്റെ നേട്ടം ഇത് കർഷകർക്ക് നൽകുന്നു.

ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ സൗകര്യ പ്രദമാക്കുന്നതിനായി നൂതനമായ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിൽ ഐസിഐസിഐ ബാങ്ക് എന്നും മുന്നിൽ നിൽക്കുന്നുവെന്നും ധനകാര്യ സേവന രംഗത്ത് തങ്ങൾ ആദ്യമായി പുതിയ തലങ്ങൾ പലതും സൃഷിടിച്ചിട്ടുണ്ടെന്നും ഇന്റർനെറ്റ് ബാങ്കിങ് (1998), മൊബൈൽ ബാങ്കിങ് (2008), ടാബ് ബാങ്കിങ് (2012), മുഴുവൻ സമയ ടച്ച് ബാങ്കിങ് (2012), സോഫ്റ്റ്‌വെയർ റോബോട്ടിക്സ് (2016), ബ്ലോക്ക് ചെയിൻ വിന്യാസം (2016) തുടങ്ങിയവ ഇതിൽ ചിലതാണെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബഗ്ചി പറഞ്ഞു.

വാണിജ്യ ഉപയോഗത്തിനായി ബഹിരാകാശ സാങ്കേതികവിദ്യയും കാലാവസ്ഥാ വിവരങ്ങളും ഉപയോഗപ്പെടുത്തുന്നതിൽ വിദഗ്ധരായ അഗ്രി-ഫിൻടെക്ക് കമ്പനികളുമായി ബാങ്ക് സഹകരിക്കുന്നു. ഭൂമി, ജലസേചനം, വിള രീതികൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിച്ചുകൊണ്ട് ഒരു കർഷകന്റെ വായ്പ-യോഗ്യത വിലയിരുത്തുന്നതിനായി 40 ലധികം ഘടകങ്ങൾ ഉപയോഗിച്ച് റിപ്പോർട്ടുകൾ നിർമ്മിക്കുന്നതിന് അവരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

2020 ജൂൺ 30ലെ കണക്കുപ്രകാരം ഐസിഐസിഐ ബാങ്കിന്റെ ഗ്രാമീണ വായ്പാ വളർച്ച 571.77 ബില്ല്യൺ രൂപയിൽ എത്തി നിൽക്കുന്നു. ബാങ്കിന്റെ ഗ്രാമീണ വായ്പകളിൽ മൂന്നിലൊന്നും കിസാൻ ക്രെഡിറ്റ് കാർഡ് വഴിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP