Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൃദയാമൃതം: ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വൈഷ്ണവി ജയേഷിന്റെ സംഗീതം; രണ്ടാമത്തെ ഗാനം ഉടൻ റിലീസ് ചെയ്യും

ഹൃദയാമൃതം: ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വൈഷ്ണവി ജയേഷിന്റെ സംഗീതം; രണ്ടാമത്തെ ഗാനം ഉടൻ റിലീസ് ചെയ്യും

സ്വന്തം ലേഖകൻ

പഞ്ചമം ക്രീയേഷൻസിന്റെ അമൃതാനന്ദമയി ദേവി ഗീതങ്ങളായ 'ഹൃദയാമൃതം' എന്ന ആൽബത്തിലെ രണ്ടാമത്തെ ഗാനം 'നിഴലായ ഞാൻ' ഓഗസ്റ്റ് ഇരുപത്തിയേഴു വ്യാഴാഴ്ച പഞ്ചമം ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. പ്രശസ്ത കവിയും, ഗാനരചയിതാവും, സംവിധായകനുമായ ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യുവ സംഗീത സംവിധായകയായ കുമാരി വൈഷ്ണവി ജയേഷാണ്. ആലപ്പുഴ സ്വദേശിനി യായ വൈഷ്ണവി ജയേഷ് മാതാ അമൃതാന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ സെന്റ് മേരീസ് റെസിഡെൻഷ്യൽ സെൻട്രൽ സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ രണ്ടായിരത്തി പതിനേഴിൽ ആണ് വൈഷ്ണവി ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചത്.

സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോയ ഗാനത്തിന്റെ റിലീസ് പഞ്ചമം ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ യാഥാർഥ്യമാകുകയാണ് . ഗാനം ആലപിച്ചിരിക്കുന്നത് വൈഷ്ണവിയുടെ പിതാവായ ഡോക്ടർ ജയേഷ് കുമാർ ആണ്. ഈ ആൽബത്തിലെ ആദ്യ ഗാനമായ 'നിരുപമ സ്‌നേഹമേ ' രചിച്ചിരിക്കുന്നത് വൈഷ്ണവിയുടെ മാതാവായ ഡോക്ടർ ശ്രീജ ജയേഷ് ആണ് ആലപിച്ചിരിക്കുന്നത് ഡോക്ടർ ജയേഷ്‌കുമാറും. ശ്രീകുമാരൻ തമ്പിയെ പോലെ ഒരു വലിയ പ്രതിഭയുടെ ഗാനരചനയിൽ സംഗീതം നൽകാനായതിന്റെ സന്തോഷത്തിലാണ് വൈഷ്ണവി . ജീവിതത്തിലെ ഒരു ധന്യ നിമിഷമായി ഈഅവസരത്തെ താൻ കാണുന്നുവെന്ന് വൈഷ്ണവി ജയേഷ് പറഞ്ഞു.

ജീവിത വ്യഥകളിൽ ആകുലരായ മനുഷ്യജീവിതത്തിന്റെ മനസിന്റെ പ്രതിഫലനമാണ് ഈ വരികളിൽ. അമൃതാന്ദമയി മഠത്തിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെയും, അശരണർക്ക് ആശ്വാസമേകുന്ന അമ്മയുടെ കർമ്മപഥത്തിലർപ്പിക്കുന്ന അർച്ചനയാണ് ഈ ആൽബം. ആകുലതയുടെ നാളുകളിൽ ആശ്വാസത്തിന്റെ സാന്ത്വന സ്പർശനവുമായി എത്തുന്ന ഈ ആൽബത്തിന്റെ പ്രോഗ്രാം ഡയറക്ഷൻ ജി. രാജേഷും, എഡിറ്റിങ് എ ജെ .ജിബിനും പുല്ലാങ്കുഴൽ വായന ജോസി ആലപ്പുഴയും, ഓർക്കസ്ട്രഷൻ, പ്രോഗ്രാമിങ് സി എസ് സനൽകുമാറും , മിക്‌സിങ് അനൂപ് ആനന്ദ് നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ റെക്കോർഡിങ് ആലപ്പുഴ ഗാനപ്രിയ, AJ മീഡിയ ചേർത്തല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP