Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും പഠന ക്ലാസും സംഘടിപ്പിച്ചു

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും പഠന ക്ലാസും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും 'ഇന്ത്യൻ ജനാധിപധ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസും സംഘടിപ്പിച്ചു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 21 ന് വെള്ളിയാഴ്‌ച്ച വൈകുന്നേരം 7.00 മണിക്ക് സൂം മീറ്റിംഗിലൂടെ കൂടിയ യോഗത്തിൽ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ആലപ്പുഴ മുൻ ഡിസിസി പ്രസിഡന്റും, യുഡിഫ് ചെയർമാനും, കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. സി ആർ ജയപ്രകാശ് നിർവഹിച്ചു.

രാജ്യം ഭരിക്കുന്ന ബിജെപി ഗവർമെന്റ് ജനാധിപത്യത്തെയും മതേതരത്വത്തെയും ദുർബലപ്പെടുത്തിയെന്നും വർഗീയശക്തികളെ താലോലിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അതേപോലെ കേരളം ഭരിക്കുന്ന ഗവർമെന്റ് മാഫിയാസംഘങ്ങളുടെ തടവറയിൽ അന്തിയുറങ്ങുന്ന ഗവണ്മെന്റ് ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

തുടർന്ന് 'ഇന്ത്യൻ ജനാധിപധ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി മുൻ കൊല്ലം മുൻ ഡിസിസി പ്രസിഡന്റും, എംഎൽഎയുമായിരുന്ന അഡ്വ. ജി പ്രതാപവർമ്മ തമ്പാൻ നയിച്ച പഠന ക്ലാസ് ശ്രദ്ധേയമായി. യോഗത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.

ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റന്മാരായ എബി വാരികാട്,സാമുവേൽ ചാക്കോ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി എസ് പിള്ളൈ, വര്ഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, പ്രേംസൺ കായംകുളം, നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലേമുറി, സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, ജില്ലാ കമ്മിറ്റിയുടെ കൾച്ചറൽ സെക്രട്ടറി ഷിബു ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.ജോൺ വര്ഗീസ്, ജോൺസി സാമുവൽ, തോമസ് പള്ളിക്കൽ, സാബു തോമസ്, സാബു കൊച്ചുകുഞ്ഞു, കലേഷ് ബി പിള്ളൈ, ബിജി പള്ളിക്കൽ, കുര്യൻ തോമസ്, ജോസ് ജോർജ്, ഹരി പത്തിയൂർ, അനിൽ ജോർജ്, അബ്ദുൽ റഹ്മാൻ പുഞ്ചിരി, രവീന്ദ്രനാഥൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

യോഗത്തിൽ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രഷറർ അലക്‌സാണ്ടർ ദാസ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP