Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറിൽ ജിഷ്ണുവിന് ഒരു ഗോഡ് ഫാദർ ഉണ്ടായിരുന്നു, അയാൾ നിയന്ത്രിച്ചിരുന്നതായി ബന്ധുക്കൾ; കാണാതായ ദിവസം രാത്രിയിൽ പിതാവിന്റെ ഫോണിലേക്ക് വിളിയെത്തിത് ബാർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്ന പേരിലും; എവിടെയുണ്ടെങ്കിലും മകനെ കണ്ടെത്തുമെന്ന് വാക്കു നൽകി; ജിഷ്ണു വീട്ടിലെത്തിയോ എന്ന് തിരക്കി വീട്ടിലെത്തിയത് ബാറിലെ ജീവനക്കാരും; ഡി.എൻ.എ ഫലം വൈകുന്നതും സൈബർ സെൽ ഫോൺ രേഖകൾ പരിശോധിക്കാത്തതും ഒത്തുകളി; ജിഷ്ണു ഹരിദാസ് തിരോധാനത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ

എം എസ് ശംഭു

കോട്ടയം: ജിഷ്ണു ഹരിദാസ് തിരോധാനത്തിൽ അങ്ങുമെത്താതെ അന്വേഷണം. ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള നീക്കങ്ങളുമായി പൊലീസ് മുന്നോട്ട് പോകുമെന്ന് ഉറപ്പ് നൽകുമ്പോഴും ഒന്നരമാസം കഴിഞ്ഞിട്ടും കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണുവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. നാട്ടകത്ത് നിന്ന് ജിഷ്ണുവിന്റെ മൃതദേഹ അവശിഷ്ടങ്ങളും മൊബൈൽ ഫോണും വസ്ത്രങ്ങളും അടക്കം കണ്ടെത്തിയിരുന്നെങ്കിലും മൃതദേഹം ജിഷ്ണുവിന്റേത് എന്ന് പൂർണമായി ഉറപ്പിക്കാൻ കഴിയാതെയാണ് അന്വേഷണ സംഘം വഴി മുട്ടിയത്.

ഇതോടെയാണ് ജിഷ്ണുവിന്റെ ബന്ധുക്കൾ ഡി.എൻ.എ ടെസ്റ്റിനായി സമീപിച്ചത്. എന്നാൽ ഡി.എൻ.എ ടെസ്റ്റിനായി അയച്ച് രണ്ട് മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ജിഷ്ണുവിന്റെ പിതൃസഹോദരൻ ശശിധരൻ മറുനാടനോട് പ്രതികരിച്ചത്. മൃതദേഹത്തിന് അവകാശവാദവുമായി നാല് കുടുംബങ്ങൾ നാട്ടകം പൊലീസിൽ ബന്ധപ്പെട്ട സാഹചര്യത്തിലാണ് ആശയക്കുഴപ്പം എത്തിയത്. എന്നാൽ മൃതദേഹത്തിന് സമീപമായി കിട്ടിയ രണ്ട് മൊബൈൽ ഫോണുകളും വസ്ത്രങ്ങളും പരിശോധിച്ചപ്പോൾ ഇത് ജിഷ്ണുവിന്റേത് എന്ന് തന്നെ ഉറപ്പിക്കുകയായിരുന്നു. വസ്ത്രങ്ങളും ഫോണും ജിഷ്ണുവിന്റ്ത് എന്ന് ഉറപ്പിച്ചെങ്കിലും മൃതദേഹം മകന്റേത് എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പിതാവ് ആവർത്തിച്ചതോടെ ഡി.എൻ.എ പരിശോധനയ്ക്കായി മൃതദേഹം അയച്ചു.

ഫോൺ രേഖകകൾ സംബന്ധിച്ച് വിശദമായ അന്വേഷണം പൊലീസ് നടത്തിയിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോഴും എല്ലാ രീതിയിലുമുള്ള അന്വേഷണവുമായി മുന്നോട്ട് പോയിട്ടുള്ളതായിട്ടാണ് വൈക്കം എസ്‌ഐ മറുനാടനോട് പ്രതികരിച്ചത്. ഫോൺകോളുകൾ പ്രാധമിക പരിശോധന നടത്തുകയും, അധികം കോളുകൾ ജിഷ്ണുവിന്റെ ഫോണിൽ നിന്ന് പോയിട്ടില്ലാത്തതായി ചിങ്ങവനം പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ വിവരങ്ങൾ വൈക്കം സ്റ്റേഷനിൽ ധരിപ്പിച്ചിട്ടുമുണ്ട്.

എന്നാൽ വാട്‌സ് ആപ്പ് കേന്ദ്രീകരിച്ച അന്വേഷണങ്ങളിലും വ്യക്തത വരാനുണ്ടെന്ന് പൊലീസ് ഭാഷ്യം. വോയിസ് റെക്കോർഡുകൾ അടക്കം സൈബർ സെല്ലിന്റെ അന്വേഷണ പരിധിയിലാണ്. മൃതദേഹം ജിഷ്ണുവിന്റേത് തന്നെയെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നതെന്നാണ് വൈക്കം എസ്‌ഐയുടെ പ്രതികരണം. അതേ സമയം ബന്ധുക്കൾ ഉയർത്തുന്നത് അന്വേഷണത്തിലെ പാളിച്ചകളും. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ജിഷ്ണുവിന്റെ ഫോണിലേക്ക് അവസാനമായി എത്തിയത് ബാറിലെ തന്നെ മറ്റൊരു ജീവനക്കാരന്റെ കോളായിരുന്നു. നീ എവിടെ എത്തിയെന്നായിന്നു ഫോൺ സംഭാഷണം എന്ന് ബാർ ജീവനക്കാരനായ യുവാവ് മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം ജിഷ്ണുവിനെ കാണാതായ ദിവസം ബാറിലെ ജീവനക്കാർ അടക്കം നാലുപേർ ജിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതും ജിഷ്ണു വീട്ടിലെത്തിയിട്ടില്ലെ എന്ന് ചോദിച്ചതും സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്. ജിഷ്ണുവിനെ കാണാതായ ദിവസം ബാർ അസോസിയേഷൻ സെക്രട്ടറിയാണ് താൻ എന്ന പേരിൽ പിതാവ് ഹരിദാസിന് ഫോൺ കോൾ എത്തിയിരുന്നു. കേരളം മുഴുവനുള്ള ശൃംഖലയാണ് ഞങ്ങളെന്നും മകൻ എവിടെയുണ്ടെങ്കിലും തങ്ങൾ കണ്ടെത്തി നൽകുമെന്നും പിതാവിനോട് ഫോണിൽ ഉറപ്പു നൽകിയുമാണ് ഇയാൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. അതേ സമയം ബാറുകളിലെ ചില ജീവനക്കാർക്കെതിരേയും ബന്ധുക്കളുടെ സംശയം നിഴലിക്കുന്നുണ്ട്. ബാറിലെ ജി.എസ്.ടി കാര്യങ്ങൾ നോക്കി നടത്തുന്ന യുവാവായിരുന്നു ജിഷ്ണുവിന് അവിടെ ഗോഡ് ഫാദർ്. ജി.എസ്.ടി. തിരിമറിയിൽ അടക്കം ഈ യുവാവ് അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. ഇവരേയും ജിഷ്ണുവിന്റെ കുടുംബം സംശയ നിഴലിൽ നിർത്തുകയാണ്. മകന് ആരുമായും വ്യക്തിവിരോധമോ ശത്രുക്കളോ ഇല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. പിന്നെ ആരാണ് എന്തിനാണ് മകനെ ഇല്ലാഴ്മ ചെയ്‌തെന്ന ആരോപണവും ബന്ധുക്കൾ ഉയർത്തുന്നു.

കഴിഞ്ഞ ജൂൺ 3 മുതലാണ് 23കാരനായ ജിഷ്ണുവിനെ കണാതാകുന്നത്. കുമരകത്തെ പ്രമുഖ ബാറിലെ ബില്ലിങ് സെക്ഷനിൽ ജോലി നോക്കിയിരുന്ന ജിഷ്ണുവിന്റൈ തിരോധാനത്തിന് പിന്നാലെ പിതാവ് കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസ് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ വൈക്കം പൊലീസ് അന്വേഷണത്തിലും ജിഷ്ണുവിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിരുന്നില്ല.

രാവിലെ ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ ജിഷ്ണു സൈക്കിളിൽ ശാസ്തകുളത്ത് വച്ച ശേഷം ബസിലാണ് കുമരകത്തെ ബാറിലേക്ക് യാത്ര തിരിച്ചത്. 8: 45 ന് ജോലി കുരകത്തെ ജോലി ചെയ്യുന്ന ബാർ പരിധിയിൽ വച്ചും ജിഷ്ണുവിന്റെ ഫോൺ സിഗ്നൽ അവസാനമായി തെളിഞ്ഞതെന്ന് ചിങ്ങവനം പൊലലീസിന്റെ അന്വേണത്തിൽ കണ്ടെത്തിയത്. പിന്നീട് ഫോൺ സൈബർ സെല്ലിന് കൈമാറി. ജിഷ്ണുവിന്റെ തിരോധാനത്തിന് പിന്നാലെ 23 ദിവസങ്ങൾക്ക് ശേഷമാണ് നാട്ടകത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ജിഷ്ണുവിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തുന്നത്. കെട്ടിടനിർമ്മാണത്തിനായി ഒഴിഞ്ഞ പറമ്പ് കുഴിക്കുന്നതിനിടയിലാണ് അസ്തീകൂടവും കണ്ടെത്തിയത്. ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടയിലാണ് ഈ മൃതദേഹം കുമരകത്ത് നിന്ന് കാണാതായ ജിഷ്ണുവിന്റേത് എന്ന് പൊലീ്‌സ് പ്രാധമിക നിഗമനത്തിൽ എത്തിയതും.

ഫോറൻസിക് പരിശോധനയിലെ ആശയക്കുഴപ്പം

രണ്ട് മൊബൈൽ ഫോണുകൾ, വസ്ത്രം, ചെരുപ്പ് എന്നിവ പരിശോധിച്ചാണ് മൃതദേഹം ജിഷ്ണുവിന്റേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. എസ്‌പിസിഎസ് വക ഭൂമിയിൽ എംസി റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറിയായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. പോറൻസിക് പരിശോധനയിൽ മൃതദേഹത്തിന്റെ പഴക്കവും പ്രായവും കണ്ടത്തൊൻ കഴിയാത്തതാണ് അന്വേഷണ സംഘത്തിനെ കുഴപ്പിച്ചത്. എന്നാൽ കണ്ടെത്തിയ അസ്തികൂടം പുരുഷന്റേതാണ് എന്ന് ഫോറൻസിക് സംഘം ഉറപ്പിക്കുകയും ചെയ്തു.

വസ്ത്രങ്ങളും ഫോണും ജിഷ്ണുവിന്റേത് എന്ന് ഉറപ്പിച്ചതോടെ മൃതദേഹം ജിഷ്ണുവിന്റേത് എന്ന് ഉറപ്പിക്കാനാണ് ഫോറൻസിക് പരിശോധന. കൊറോണ സാഹചര്യം കണക്കിലെടുത്താണ് പരിശോധനാ ഫലം വൈകുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ വൈക്കം എസ്‌ഐ മറുനാടനോട് പ്രതികരിച്ചത്. ജിഷ്ണുവിന്റെ തിരോധാനത്തിൽ ഡി.എൻ.എ ഫലം വൈകുന്നതും അന്വേഷണത്തിലെ അലംഭാവവും ചൂണ്ടിക്കാട്ടി ബന്ധുക്കൾ കോട്ടയം എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയേയും കുടുംബം സമീപിച്ചു. ജോലി ചെയ്ത ബാർ അടക്കം അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നും ഇവിടുത്തെ ഒരു ജീവനക്കാരിനിൽ സംശയമുണ്ടെന്നും ബന്ധുക്കൾ ആരോപണം ഉയർത്തുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിലേക്ക് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP