Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

10,000 അമേരിക്കൻ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു; ടിക് ടോക് വിനോദത്തിനായി തിരിയുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ദ്രോഹിക്കുന്ന നടപടി; അമേരിക്കൻ പ്രസിഡന്റിനെതിരെ കേസുമായി ടിക് ടോക്

10,000 അമേരിക്കൻ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു; ടിക് ടോക് വിനോദത്തിനായി തിരിയുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ദ്രോഹിക്കുന്ന നടപടി; അമേരിക്കൻ പ്രസിഡന്റിനെതിരെ കേസുമായി ടിക് ടോക്

സ്വന്തം ലേഖകൻ

സാൻഫ്രാൻസിസ്‌കോ: അമേരിക്കയിൽ ടിക് ടോക്കിന് 45 ദിവസത്തെ നിരോധനമേർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടിക് ടോക് കേസു കൊടുത്തു. തങ്ങളുടെയും തങ്ങളുടെ ജീവനക്കാരുടേയും അവകാശം സംരക്ഷിക്കാൻ വേറെ വഴിയില്ലെന്നും കേസ് നിസാരമായി കാണുന്നില്ലെന്നും ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് പറഞ്ഞു. ചൈനിസ് സ്ഥാപനമായ ടിക് ടോക് അമേരിക്കയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിരോധനമെർപ്പെടുത്തിക്കൊണ്ട് ഡൊണാൾഡ് ട്രംപ് ഭരണ കൂടം പാസാക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് ടിക് ടോക്ക് കേസ് കൊടുത്തത്.

രാജ്യത്ത് ഏതെങ്കിലും രീതിയിലുള്ള വാണിജ്യ ഇടപാടുകൾ നടത്തുന്നതിന ടിക് ടോക്കിനെ 45 ദിവസത്തേക്ക് വിലക്കിക്കൊണ്ടാണ് ഓഗസ്റ്റ് ആറിന് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ പാസാക്കിയത്. ഓഗസ്റ്റ് 14 ന് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ കൈമാറാൻ 90 ദിവസം സമയം നൽകിക്കൊണ്ടുള്ള ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.

'എക്സിക്യൂട്ടീവ് ഉത്തരവ് ഞങ്ങളുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണ്. 10,000 അമേരിക്കൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കുകയും വിനോദം, ബന്ധങ്ങൾ, നിയമാനുസൃതമായ ഉപജീവനം എന്നിവയ്ക്ക് വേണ്ടി ഈ ആപ്ലിക്കേഷനിലേക്ക് തിരിയുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ദ്രോഹിക്കുകയും ചെയ്യുന്നു - പ്രത്യേകിച്ചും പകർച്ചാ വ്യാധിയുടെ സമയത്ത്. സമയത്ത് - ഞങ്ങൾ വേറെ വഴിയില്ല.

ടിക് ടോക്ക് ആപ്ലിക്കേഷനിൽ ചൈനീസ് സർക്കാർ കൃത്രിമത്വം കാണിക്കുമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് ഉത്തരവ് ടിക് ടോക്കിനെ നിരോധിക്കാൻ ശ്രമിക്കുന്നതെന്ന് ടിക് ടോക്ക് പരാതിയിൽ പറഞ്ഞു. അതേസമയം ടിക് ടോക്ക് നൽകിയ കേസുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക്ക് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന സർക്കാരിന്റെ ആരോപണത്തെയും ടിക് ടോക്ക് നിഷേധിച്ചു.

ടിക് ടോക്കിന്റെ അമേരിക്കൻ ഉപയോക്തൃ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കുന്നതിന് അസാധാരണമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ടിക് ടോക് വ്യക്തമാക്കി. അത്തരം ഡാറ്റകൾ ചൈനയ്ക്ക് പുറത്താണെന്നും(സിംഗപ്പൂരിലും, യുഎസിലും) ബൈറ്റ്ഡാൻസിന്റെ മറ്റ് ഉൽപ്പന്നങ്ങളുടെ ഡാറ്റയിൽ നിന്നും മാറി പ്രത്യേകമാണ് സൂക്ഷിക്കുന്നതെന്നും ടിക് ടോക്ക് പറഞ്ഞു.

ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറുകയോ നിരോധനം നേരിടുകയൊ ചെയ്യണമെന്നാണ് അമേരിക്കൻ ഭരണകൂടം മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കമ്പനികൾ ടിക് ടോക്കിന് മേൽ താൽപര്യം പ്രകടിപ്പിച്ച് ചർച്ചകൾ നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP