Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയ ചുമതലയേറ്റു; ഭാട്ടിയ വഹിക്കുകഐടിയുടെയും സ്‌ട്രെസ്ഡ് അസറ്റ് റസൊല്യൂഷൻ ഗ്രൂപ്പിന്റെയും ചുമതല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയ ചുമതലയേറ്റു; ഭാട്ടിയ വഹിക്കുകഐടിയുടെയും സ്‌ട്രെസ്ഡ് അസറ്റ് റസൊല്യൂഷൻ ഗ്രൂപ്പിന്റെയും ചുമതല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയ ചുമതലയേറ്റു. 2022 മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നത് വരെയാണ് ഭാട്ടിയയുടെ നിയമനം. ഐടി, സ്‌ട്രെസ്ഡ് അസറ്റ് റസൊല്യൂഷൻ ഗ്രൂപ്പിന്റെയും ചുമതലയാണ് ഭാട്ടിയ വഹിക്കുക. സാമ്പത്തിക സേവന വകുപ്പിന്റെ ശുപാർശ കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിക്കുകയായിരുന്നു. മെയ് മാസത്തിൽ ബാങ്ക്‌സ് ബോർഡ് ബ്യൂറോയാണ് ഭാട്ടിയയുടെ പേര് നിർദ്ദേശിച്ചത്. മാർച്ച് 31 ന് വിരമിച്ച പികെ ഗുപ്തയുടെ ഒഴിവിലേക്കാണ് നിയമനം. നിലവിൽ ബാങ്കിന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ.

ഈ നിയമനത്തിന് മുൻപ് ഭാട്ടിയ എസ്‌ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായിരുന്നു. 35 വർഷം ബാങ്കിന്റെ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു ഇദ്ദേഹം. എസ്‌ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റിലെത്തും മുൻപ് എസ്‌ബിഐയുടെ കോർപ്പറേറ്റ് സെന്ററിൽ ചീഫ് ജനറൽ മാനേജറായിരുന്നു. നിലവിൽ കമ്പനിയുടെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് ബാങ്കിന്റെ മറ്റ് മൂന്ന് മാനേജിങ് ഡയറക്ടർമാർ.

ഭാട്ടിയ 1985 ലാണ് എസ്‌ബിഐയിൽ ജോലി ആരംഭിക്കുന്നത്. പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു നിയമനം. ആഗ്രയിലെ ദയൽബാഗിൽ നിന്നും ഫിസിക്‌സിലും കണക്കിലുമായിരുന്നു ഭാട്ടിയ ബിരുദം നേടിയത്. പിന്നീട് ജയ്പൂറിലെ പോഡർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എംബിഎ പൂർത്തിയാക്കി. അതേസമയം തിങ്കളാഴ്ച എസ്‌ബിഐയുടെ ഓഹരി വില 201.40 രൂപയിലെത്തി. 1.54 ശതമാനം വളർച്ചയാണ് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ഇന്ന് രേഖപ്പെടുത്തിയത്.

അതേസമയം ബാങ്കിന്റെ ചെയർമാനെ കണ്ടെത്താനുള്ള നടപടികൾ ബാങ്ക്‌സ് ബോർഡ് ബ്യൂറോ ആരംഭിച്ചിട്ടുണ്ട്. നിലവിലെ മാനേജിങ് ഡയറക്ടർമാരുടെ ബയോ ഡാറ്റകൾ പരിശോധിക്കും. 2020 ഒക്ടോബർ മാസത്തിൽ നിലവിലെ ചെയർമാൻ രജനീഷ് കുമാറിന്റെ കാലാവധി അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP