Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താപനില പരിശോധിക്കാൻ സെൻസറുകൾ; അൾട്രാവയലറ്റ് രശ്മികളിലൂടെ അണുനശീകരണവും; അബുദാബിയിലെ മാളുകളിൽ സുരക്ഷയൊരുക്കുന്നത് സാങ്കേതിക വിദ്യകളിലൂടെ

താപനില പരിശോധിക്കാൻ സെൻസറുകൾ; അൾട്രാവയലറ്റ് രശ്മികളിലൂടെ അണുനശീകരണവും; അബുദാബിയിലെ മാളുകളിൽ സുരക്ഷയൊരുക്കുന്നത് സാങ്കേതിക വിദ്യകളിലൂടെ

സ്വന്തം ലേഖകൻ

അബുദാബി: അബുദാബിയിലെ വാണിജ്യ കേന്ദ്രങ്ങളിൽ എത്തുന്ന സന്ദർശകർക്ക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷയൊരുക്കുന്നു. സെൻസർ ഘടിപ്പിച്ചാണ് താപനില പരിശോധിക്കുന്നത്. പ്രത്യേക നിയന്ത്രണ മുറികളുമായി ബന്ധിപ്പിച്ചാണ് സെൻസർ റോബോട്ടുകളുടെ വിന്യാസം. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള അണുനശീകരണ പ്രവർത്തനങ്ങളും മാളുകളിൽ നടക്കുന്നു.

സന്ദർശകരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശാരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, മാളിന്റെ എല്ലാ കോണുകളിലും സൈൻ ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കൽ എന്നീ നടപടികൾ കർശനമായി നടപ്പാക്കുന്നതായി അൽദാർ പ്രോപർട്ടീസിനു കീഴിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ റിയൽ എസ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ യാസർ അൽ മർസൂക്കി ചൂണ്ടിക്കാട്ടി. സന്ദർശകരുടെ ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടിയാൽ കൺട്രോൾ റൂമിൽ വിവരമെത്തും.

ഉയർന്ന താപനിലയുള്ളവരെ ക്വാറന്റീൻ ചെയ്യാനുള്ള മുറിയും യാസ് മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർമാരുടെ അടിയന്തര സേവനവും ഉറപ്പാക്കും. ഓരോ 20 മിനിറ്റിലും അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് എസ്‌കലേറ്ററുകൾ അണുവിമുക്തമാക്കുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും മാൾ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താറുണ്ടെന്നും അൽ മർസൂക്കി വ്യക്തമാക്കി. യാസ് മാളിൽ രണ്ടു സുരക്ഷ റോബോട്ടുകൾ സുരക്ഷ നടപടികൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി സർവിസസ് ഡയറക്ടർ സയീദ് അൽ അലി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP