Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കേരളം ശാസ്ത്രം ആഘോഷിക്കുന്നു; മൂന്നു ദിവസം കൊണ്ട് എഴുതപ്പെട്ടത് 300 ൽപ്പരം ശാസ്ത്ര ലേഖനങ്ങൾ; നരേന്ദ്ര ദബോൽക്കർ ദിനം മുതൽ ശിശുദിനം വരെ നീണ്ടുനിൽക്കുന്ന ശാസ്ത്ര കാമ്പയിൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കേരളം ശാസ്ത്രം ആഘോഷിക്കുന്നു; മൂന്നു ദിവസം കൊണ്ട് എഴുതപ്പെട്ടത് 300 ൽപ്പരം ശാസ്ത്ര ലേഖനങ്ങൾ; നരേന്ദ്ര ദബോൽക്കർ ദിനം മുതൽ ശിശുദിനം വരെ നീണ്ടുനിൽക്കുന്ന ശാസ്ത്ര കാമ്പയിൻ

സിന്ധു പ്രഭാകരൻ

ആർട്ടിക്കിലെ അടയ്ക്കാമരത്തെക്കുറിച്ച് എർവിൻ ഷ്രോടിംഗർ പറഞ്ഞത്, ഉറക്കത്തിനിടയിൽ നാം അലാറം കേൾക്കുന്നത്, ഭൂമിക്ക് കറങ്ങാൻ ഊർജ്ജം കിട്ടുന്ന ഉറവിടം തുടങ്ങി രസകരമായ നൂറുകണക്കിന് ശാസ്ത്രവസ്തുതകളും ശാസ്ത്രകഥകളുമാണ് ശാസ്ത്രമെഴുത്ത് ക്യാമ്പയിന്റെ ഭാഗമായി എഴുതപ്പെടുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച മൂന്നുമാസം നീണ്ടു നിൽക്കുന്ന ശാസ്ത്ര ആഘോഷപരിപാടികളുടെ ഭാഗമായാണ് ഈ ലേഖനങ്ങൾ എഴുതപ്പെട്ടത്. നരേന്ദ്ര ദബോൽക്കർ ദിനമായ ഓഗസ്റ്റ് 20ന് ആരംഭിച്ച പരിപാടി ശിശുദിനമായ നവംബർ 14നാണ് അവസാനിക്കുന്നത്. ഫേസ്‌ബുക്ക് പേജിൽ ശാസ്ത്രം എഴുത്ത് ചലഞ്ചോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പരിഷത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ലൂക്കയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വരുംനാളുകളിൽ ആസ്ക് ലൂക്ക (ലൂക്കയോട് ചോദിക്കാം) ഗണിതപസിലുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, പ്രകൃതി നിരീക്ഷണം, ലോകത്തെ മാറ്റിമറിച്ച ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ, അശാസ്ത്രീയതകൾ തിരിച്ചറിയൽ, അതിജീവനത്തിന് ശാസ്ത്രത്തിലൂടെ പരിഹാരം കണ്ടെത്തൽ, കോവിഡ് പ്രതിരോധത്തിന്റെ ശാസ്ത്രഗാഥ, പോഡ്കാസ്റ്റ് ആൻഡ് വീഡിയോ പരമ്പരകൾ തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ആദ്യ പരിപാടിയായ ശാസ്ത്രമെഴുത്ത് ക്യാമ്പയിന് വളരെ മെച്ചപ്പെട്ട പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ ഫേസ്‌ബുക്ക് പേജിൽ ശാസ്ത്രസംബന്ധിയായ ലേഖനങ്ങൾ എഴുതുക എന്ന വ്യത്യസ്തമായ രീതിയാണ് ഈ ക്യാമ്പയിനിൽ സ്വീകരിച്ചത്.

ആദ്യമൂന്നു ദിവസം കൊണ്ടുതന്നെ മുന്നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പ്രൊഫ. എം കെ പ്രസാദ്, എസ് ശിവദാസ്, ഡോ. എം പി പരമേശ്വരൻ, പ്രൊഫ. പി കെ രവീന്ദ്രൻ, ഡോ.ആർ വി ജി മേനോൻ, സച്ചിദാനന്ദൻ, പി ആർ മാധവപ്പണിക്കർ, തുടങ്ങി പ്രഗല്ഭർ മുതൽ സാധാരണക്കാരായ ആളുകൾ വരെ ശാസ്ത്രമെഴുത്തിൽ ഇതിനോടകം കണ്ണി ചേർന്നു. കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് നിന്നുപോലും ഈ ചങ്ങലയിൽ കണ്ണി ചേരാൻ വിദഗ്ധരെത്തി എന്നത് ഈ ക്യാമ്പയിന്റെ സമകാലീന പ്രസക്തിയെ ചൂണ്ടിക്കാണിക്കുന്നു എന്ന് പ്രസിഡൻറ് എ പി മുരളീധരൻ അഭിപ്രായപ്പെട്ടു.

വികസനം, കാലാവസ്ഥ, ബഹിരാകാശം, ഊർജ്ജം, ഇലക്ട്രോണിക്സ്, മൂലകങ്ങൾ, ജിയോമിത്തോളജി, പരിസ്ഥിതി തുടങ്ങി ഒട്ടനവധി മേഖലകളെ സ്പർശിക്കുന്ന ലേഖനങ്ങൾ ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സാധാരണ ജീവിതത്തിലെ ശാസ്ത്രവും, അടുക്കളയിലെ ഓസ്മോസിസും, പൊരിച്ച കോഴിയിലെ ശാസ്ത്രവും മാത്രമല്ല ശാസ്ത്രത്തിന്റെ പുത്തൻ മേഖലകളായ സ്പിൻട്രോണിക്സ്, ഫൈറ്റോക്രോം എൻജിനീയറിങ് തുടങ്ങി വിവിധ മേഖലകളെക്കുറിച്ചുള്ള ലേഖനങ്ങൾ ഇത്തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. #scienceinaction #joinsciencechain എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച് തിരഞ്ഞുനോക്കിയാൽ ഈ ലേഖനങ്ങൾ ആർക്കും വായിക്കാം. ഹാമിദ് ദബോൽക്കർ, അഖിലേന്ത്യാ ജനകീയ ശാസ്ത്ര നെറ്റ് വർക്കിന്റെ പ്രസിസണ്ട്, ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ജനറൽ സെക്രട്ടറി ഡോ. കാശിനാഥ് ചാറ്റർജി, ഡോ.സബ്യസാചി ചാറ്റർജി, പ്രശസ്ത ശാസ്ത്ര എഴുത്തുകാരൻ ബിമൻ ബസു, ടി വി വെങ്കിടേശ്വരൻ, ഫിൻലൻഡിൽ ശാസ്ത്രജ്ഞയായ ആശ അരവിന്ദ്‌ ചെന്നൈ ഐ ഐ റ്റി ശാസ്ത്രജ്ഞനായ ദീപക് ഗോപാലകൃഷ്ണൻ വിവിധ ഐ ഐ ടി കൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ശാസ്ത്രം എഴുതി ചങ്ങലയിൽ കണ്ണികളായി. ശൂന്യാകാശത്തോ ആഴക്കടലിലോ മാത്രമല്ല നമുക്ക് ചുറ്റും ഒളിച്ചിരിക്കുന്ന നിരവധി ശാസ്ത്രകൗതുകങ്ങളാണ് ഈ ലേഖനങ്ങളിലൂടെ വിശദീകരിക്കപ്പെടുന്നത്.

കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നാം നേരിടുന്നു. ഇവയെ മനസ്സിലാക്കാനും അതിജീവിക്കാനുമുള്ള ശരിയായ മാർഗം ശാസ്ത്രത്തിന്റേ താണ്. ഇതിനായി ജനങ്ങളെ പരമാവധി ശാസ്ത്രത്തോട് ആഭിമുഖ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്ന് ജനറൽ സെക്രട്ടറി കെ രാധൻ പറഞ്ഞു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. താല്പര്യമുള്ള ആർക്കും ഈ പ്രവർത്തനത്തനങ്ങളിൽ പങ്കു ചേരാവുന്നതാണ്.

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗപ്പെടുത്താം.
https://luca.co.in/science-in-action-science-festival/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP