Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം; പ്രതിപക്ഷം എന്നാൽ പ്രതികളുടെ പക്ഷം; വെല്ലുവിളിയുമായി വന്നാൽ കോൺഗ്രസ് തോൽക്കുകയുള്ളു; പ്രതിപക്ഷത്തെ പരിഹസിച്ച് മുല്ലക്കര രത്‌നാകരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രതിപക്ഷം എന്നാൽ പ്രതികളുടെ പക്ഷമാണെന്ന് മുല്ലക്കര രത്‌നാകരൻ നിയമസഭയിൽ. ജനങ്ങളുടെ പ്രശ്‌നങ്ങൾ വേണം പ്രതിപക്ഷം സഭയിലും പുറത്തും കൊണ്ടുവരാൻ. യോദ്ധ സിനിമയിൽ ജഗതിയും മോഹൻലാലും സഹോദരന്മാരാണ്. എല്ലാ മൽസരത്തിലും ജഗതി തോൽക്കും. അപ്പോൾ കാവിലെ പാട്ടുമൽസരത്തിന് കാണാമെന്നു പറഞ്ഞാണ് മോഹൻലാലിനെ വെല്ലുവിളിക്കുന്നത്. എന്നാൽ അങ്ങനെ വെല്ലുവിളിയും കൊണ്ടു വന്നാൽ കോൺഗ്രസ് അടുത്ത തവണയും തോൽക്കുകയേ ഉള്ളൂവെന്നും മുല്ലക്കര പറഞ്ഞു.

ഇടതുസർക്കാരിന്റെ തല അമിത് ഷായുടെ കക്ഷത്തിലെന്ന സതീശന്റെ ആരോപണത്തിന് സിപിഎം എംഎൽഎയും മുൻ മന്ത്രിയുമായ എസ് ശർമ മറുപടി പറഞ്ഞു. പ്രതിപക്ഷം അമിത് ഷായെ കൂട്ടുപിടിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെങ്കിൽ പ്രതിപക്ഷം തെളിവുനൽകട്ടെയെന്നും മന്ത്രി. മല എലിയെ പ്രസവിച്ചതുപോലെയായി പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയെന്നും എസ് ശർമ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ഏറ്റുപിടിക്കുകയായിരുന്നു കോൺഗ്രസെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയുടെ ചരിത്രത്തിൽ ഇതിന് മുൻപ് അവതരിപ്പിച്ച 18 അവിശ്വാസ പ്രമേയങ്ങൾക്കും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. എന്നാൽ വിഡി സതീശൻ അവതരിപ്പിച്ചതിന് അതില്ലെന്നും ശർമ്മ പറഞ്ഞു. കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടാണ്. വിഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ച് വീട് നിർമ്മിച്ചപ്പോൾ കേന്ദ്ര അനുമതി ഉണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP