Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുസ്ഥാൻ ഹമാരാ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

ഹിന്ദുസ്ഥാൻ ഹമാരാ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മക്ക: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്രദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ കലാലയം സമിതിക്കു കീഴിൽ 30 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു.

ഹിന്ദുസ്ഥാൻ ഹമാര എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സംഗമം ധീര ദേശാഭിമാനികളുടെ രാജ്യസ്‌നേഹത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. സ്വാതന്ത്ര്യ സമരങ്ങളുടെ വ്യാപ്തി സമരചരിത്ര പഠനങ്ങളുടെ അനിവാര്യത എന്നീ വിഷയങ്ങളിലാണ് സംഗമങ്ങൾ നടന്നത് പോർച്ചുഗീസ് ആഗമനം, മരക്കാർമാരുടെ ഇടപെടലുകൾ, ചരിത്രത്തിലെ മാറ്റത്തിരുത്തലുകൾ ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്ന സ്വാതന്ത്രസമര ചരിത്രത്തിൽ അനർഹരുടെ കടന്നുകയറ്റം, തുടങ്ങിയ നിരവധി വിഷയങ്ങളാണ് സംഗമത്തിൽ ചർച്ച ചെയ്യപ്പെട്ടത് സ്വാതന്ത്ര്യസമര ചരിത്രങ്ങളുടെ അറിയപ്പെടാത്ത ഇന്നലകളിലേക്ക് ഇറങ്ങിച്ചെന്ന് ചർച്ചകളായിരുന്നു ഹിന്ദുസ്ഥാൻ ഹമാര യിൽ നിറഞ്ഞുനിന്നത്. മഹാത്മാ ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയും ആധുനിക ഇന്ത്യയും ഹിന്ദുസ്ഥാൻ ഹമാര യുടെ ചർച്ചയിൽ ചർച്ച ചെയ്യപ്പെട്ടു.

പുതിയ ഇന്ത്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വർഗീയ അജണ്ടകളെ ചെറുത്തു നിന്നു കൊണ്ട് ഗാന്ധിജി, നെഹ്റു ഉൾപ്പെടെയുള്ള തീര ദേശാഭിമാനികൾ വിഭാവനം ചെയ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും യഥാർത്ഥ സ്വാതന്ത്രസമര ചരിത്രങ്ങളെ പൊതുസമൂഹത്തിലേക്ക് പ്രചാരണം നടത്തണമെന്നും വിവിധ കേന്ദ്രങ്ങളിൽ നടന്ന ഹിന്ദുസ്ഥാൻ ഹമാര യിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മക്കയിലെ മുപ്പത് കേന്ദ്രങ്ങളിലായി ഓൺലൈൻ സംവിധാനത്തിലൂടെ നടന്ന സംഗമങ്ങളിൽ മക്കയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. ശറഫുദ്ധീൻ ഹാജി ,റഷീദ് അസ്ഹരി ,മുഹമ്മദ് സഅദി, സിറാജ് വില്യാപ്പള്ളി, സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി അംഗങ്ങളായ യഹ്യആസിഫ് അലി, ശിഹാബ് കുറുകത്താണി ഷറഫുദ്ദീൻ വടശ്ശേരി ,സെൻട്രൽ നേതാക്കളായ ഇമാംഷ്ഷാജഹാൻ ,നൗഫൽ അരീക്കോട് ,ഷുഹൈബ് പുത്തൻപള്ളി, അൻവർ പെരിങ്ങളം, യാസർ സഖാഫി മുസ്തഫ പട്ടാമ്പി നൗഫൽ അരീക്കോട്, ഖയ്യും ഖാദിസിയ്യ ,അൻവർ കൊളപ്പുറം വിവിധ സെക്ടർ നേതാക്കളായ ഷബീർഖാലിദ്, ഫിറോസ് സഅദി, അഷ്റഫ് കോട്ടക്കൽ, അനസ് മുബാറക്ക്, യാസിർ മറ്റത്തൂർ, അലികോട്ടക്കൽ ,ഇഹ്സാൻ ,റാസിഖ് ,വൈ പി അബ്ദുറഹീം, കബീർ താഴെചൊവ്വ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP