Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു സോണിയ ഗാന്ധി; രാഹുൽ വീണ്ടും നേതൃസ്ഥാനത്ത് വരണമെന്ന് മന്മോഹൻ സിങ്ങും എ കെ ആന്റണിയും; അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ തന്നെ ഈ കത്ത് അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യവുമായി രോഷാകുലനായി രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാക്കളിൽ ചിലർ ബിജെപിയുമായി സഹകരിക്കുന്നെന്നും രാഹുലിന്റെ ആരോപണം; എതിർപ്പുമായി കപിൽ സിബലും ഗുലാം നബി ആസാദും; കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു സോണിയ ഗാന്ധി; രാഹുൽ വീണ്ടും നേതൃസ്ഥാനത്ത് വരണമെന്ന് മന്മോഹൻ സിങ്ങും എ കെ ആന്റണിയും; അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ തന്നെ ഈ കത്ത് അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യവുമായി രോഷാകുലനായി രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാക്കളിൽ ചിലർ ബിജെപിയുമായി സഹകരിക്കുന്നെന്നും രാഹുലിന്റെ ആരോപണം; എതിർപ്പുമായി കപിൽ സിബലും ഗുലാം നബി ആസാദും; കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിനിർണായകമായ കോൺഗ്രസ് പ്രവർത്തക സമിതി യോഗം പുരോഗമിക്കുമ്പോൾ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തുപോകാൻ തന്നെ അനുവദിക്കണമെന്ന് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു. അതേസമയം എന്നാൽ അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരണമെന്നായിരുന്നു മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും മുതിർന്ന നേതാവ് എ.കെ ആന്റണിയും ആവശ്യപ്പെട്ടത്.

അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു സോണിയ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ സംസാരിച്ച എ.കെ ആന്റണി സോണിയ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തണമെന്ന് നിലപാടെടുത്തു. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നെന്നും നേതാക്കൾ എല്ലാവരും കൂടിയിരുന്ന് പുതിയൊരു അധ്യക്ഷനെ കണ്ടെത്തണമെന്നുമായിരുന്നു സോണിയ തുടർന്ന് പറഞ്ഞത്.

ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് താൻ രാജിവെക്കുകയാണെന്ന് അറിയിച്ച് സോണിയ അയച്ച കത്ത് യോഗത്തിൽ കെ.സി വേണുഗോപാൽ വായിച്ചിരുന്നു. അതേസമയം കോൺഗ്രസിൽ എത്രയും പെട്ടെന്ന് നേതൃമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ട് 23 പേർ കത്തയച്ചതിനെതിരെ നേതാക്കളായ കെ.സി വേണുഗോപാൽ എ.കെ ആന്റണി, രാഹുൽ ഗാന്ധി തുടങ്ങിയവർ രംഗത്തെത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധികൾ നേരിടുന്ന അവസരമായിരുന്നു. ആ അവസരത്തിലാണ് അമ്മയ്ക്ക് സുഖമില്ലാതായത്. അപ്പോൾ തന്നെ ഈ കത്ത് അയച്ചത് എന്തിനായിരുന്നു എന്നാണ് രാഹുൽ ചോദിച്ചത്.

അതേസമയം രോഷാകുലനായി രാഹുൽ പ്രതികരിച്ചതോടെ യോഗം കൂടുതൽ കലുഷിതമായി. ഇതും കടന്ന് കത്തിൽ ഒപ്പിട്ടവർ ബിജെപിയുമായി സഹകരിക്കുന്നെന്ന ഗുരുതരമായ ആരോപണവും രാഹുൽ ഗാന്ധി ഉന്നയിച്ചു. കത്തയച്ചവരെ വിമതർ എന്നാണ് രാഹുൽ യോഗത്തിൽ വിശേഷിപ്പിച്ചത്. കോൺഗ്രസ് പ്രതിസന്ധയിൽ അകപ്പെട്ടപ്പോഴാണ് കത്ത് അയച്ചിരിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ പരസ്യ പ്രസ്താവനക്കെതിരെ ഗുലാം നബിയും കപിൽ സിബലും രംഗത്തുവന്നു. ബിജെപിയെ സഹായിച്ചെന്ന് കണ്ടെത്തിയാൽ പാർട്ടി അംഗത്വം ഒഴിയാമെന്ന് ഗുലാം നബി വ്യക്തമാക്കി.

ഗാന്ധി കുടുംബത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നവർ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണെന്ന് കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി കുറ്റപ്പെടുത്തി. ചോദ്യങ്ങൾ ഉന്നയിക്കുന്നവർ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് ഗാന്ധി കുടുംബത്തിന്റെ കൈയിൽ സുരക്ഷിതമാണെന്നും ചൗധരി പറഞ്ഞു. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്കും അനുയായികൾക്കും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പൂർണമായ വിശ്വാസമുണ്ട്. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാര് എത്തിയാലും അവർക്ക് ആ പദവിയോട് ഇവർക്കുള്ളത്ര നീതി പുലർത്താൻ കഴിയില്ലെന്നും ചൗധരി പറഞ്ഞു.

രാഹുൽ അധ്യക്ഷപദം എറ്റെടുക്കുന്നത് വരെയോ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയോ അധ്യക്ഷപദം കൈമാറരുതെന്നും അഭ്യർത്ഥനയുമായി ചില നേതാക്കളും രംഗത്തെത്തി. സോണിയാ ഗാന്ധി അധ്യക്ഷ പദം ഉപേക്ഷിച്ചാൽ പാർട്ടിയിൽ വിഭാഗിയത നിയന്ത്രിക്കാനകാത്ത വിധം ശക്തമാകുമെന്നും പാർട്ടിയുടെ പൊതുവികാരം ഉൾക്കൊള്ളാൻ രാഹുലിനോട് നിർദേശിക്കണമെന്നും നെഹ്റു കുടുംബത്തിന് പുറത്തേക്ക് അധ്യക്ഷപദം കൈമാറേണ്ട അവസരം ഇതല്ലെന്നും നേതാക്കൾ അല്ലെന്നും മുതിർന്ന നേതാക്കൾ അറിയിച്ചു

കഴിഞ്ഞ ദിവസമായിരുന്നു ഉന്നത നേതൃത്വത്തിനോട് തിരുത്തൽ ആവശ്യപ്പെട്ടുകൊണ്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ 23 പേർ രംഗത്തു വന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് രാഹുൽ കോൺഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്. പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂർണസമയ നേതൃത്വം ഇല്ലാത്തത് പാർട്ടിയിലെ ഒരുപക്ഷത്തിനിടയിൽ അതൃപ്തിക്കിടയാക്കിയിരുന്നു. നേതൃ മാറ്റം ആവശ്യപ്പെടുമ്പോഴും രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരണമെന്നാണ് ഭൂരിഭാഗവും പറയുന്നത്. ഇക്കാര്യത്തിൽ പല നേതാക്കളും രാഹുൽ തിരിച്ചുവരണമെന്ന അഭിപ്രായം തുറന്നു പറയുകയും ചെയ്തു. രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കിൽ മാത്രമേ പുറത്തുനിന്നും ഒരാൾ വരേണ്ടതുള്ളൂവെന്നും അഭിപ്രായമുണ്ട്.

കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ്, പൃഥ്വിരാജ് ചവാൻ, വിവേക് തങ്ക, ആനന്ദ് ശർമ തുടങ്ങിയ സമുന്നതരായ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരുന്നത്. സോണിയ ഗാന്ധിയെയും രാഹുലിനേയും പിന്തുണച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും രംഗത്തെത്തി. കത്ത് നിർഭാഗ്യകരമാണെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. ഹൈക്കമാൻഡിനെ ദുർബലപ്പെടുത്തുന്നത് കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP