Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ ടി ജലീലിനെതിരായ അന്വേഷണത്തിൽ നിർണായകമായത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്; യുഎഇയിൽനിന്ന് മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതും കൂടാതെ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നം അന്വേഷണം; ഖുർആൻ കോപ്പികൾ മലപ്പുറത്ത് ഉണ്ടെന്ന കെ ടി ജലീലിന്റെ വാദം തന്നെ ചട്ടലംഘനത്തിന്റെ സാക്ഷ്യപത്രമാകും; മന്ത്രി നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെട്ടതും സഹായം തേടിയതും പ്രോട്ടോകൾ ലംഘനം തന്നെ

കെ ടി ജലീലിനെതിരായ അന്വേഷണത്തിൽ നിർണായകമായത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്; യുഎഇയിൽനിന്ന് മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതും കൂടാതെ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നം അന്വേഷണം; ഖുർആൻ കോപ്പികൾ മലപ്പുറത്ത് ഉണ്ടെന്ന കെ ടി ജലീലിന്റെ വാദം തന്നെ ചട്ടലംഘനത്തിന്റെ സാക്ഷ്യപത്രമാകും; മന്ത്രി നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെട്ടതും സഹായം തേടിയതും പ്രോട്ടോകൾ ലംഘനം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉലഞ്ഞിരിക്കുന്ന പിണറായി സർക്കാറിന് കനത്ത തിരിച്ചടിയാണ് മന്ത്രി കെ ടി ജലീലിന് എതിരെ കേന്ദ്രസർക്കാർ അന്വേഷണം നടത്തുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്നും സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന് എതിനായി കേന്ദ്രസർക്കാർ അന്വേഷണത്തിന് വഴി തുറന്നത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ അനുസരിച്ചാണ്.

സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന എൻഐഎയിൽനിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ(ഇഡി)നിന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വിവരം ശേഖരിച്ചിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരവകുപ്പിന് ലഭിച്ചതിനെത്തുടർന്നാണ് വിദേശകാര്യ വകുപ്പും ധനകാര്യവകുപ്പും നടപടികളിലേക്ക് തിരിഞ്ഞത്. കൂടാതെ ഒട്ടേറെ പരാതികളും കേന്ദ്രത്തിനു ലഭിച്ചിരുന്നു.

യുഎഇയിൽനിന്ന് മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതും കേന്ദ്ര അനുമതി കൂടാതെ സഹായം സ്വീകരിച്ചതുവഴി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണം. കേന്ദ്രാനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ പലവട്ടം സന്ദർശിച്ച മന്ത്രിമാരടക്കം ചിലർക്കെതിരെയും നേരത്തെ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണമായാലും സ്വാഗതം ചെയ്യുന്നതായി മന്ത്രി ജലീൽ പ്രതികരിച്ചു. ''ഇക്കാര്യത്തിൽ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാൻ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രസർക്കാർ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോൺസുലേറ്റ്, മസ്ജിദുകളിൽ നൽകാൻ പറഞ്ഞ മതഗ്രന്ഥത്തിന്റെ കോപ്പികൾ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്.

യുഎഇ കാലങ്ങളായി ആവശ്യക്കാർക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നൽകി വരാറുള്ള വേദഗ്രന്ഥങ്ങൾ, ഇവിടെ കൊടുക്കാൻ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കിൽ, കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ എല്ലാ കോപ്പികളും വേദനയോടെയാണെങ്കിലും കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കും. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും.'' ജലീൽ പറഞ്ഞു.

അതേസമയം ഔദ്യോഗികമോ വ്യക്തിപരമോ ആയ ആവശ്യങ്ങൾക്ക് നിശ്ചിത എണ്ണ മതഗ്രന്ഥം കൊണ്ടു വരാൻ വിദേശകാര്യമന്ത്രാലയം അനുവദിക്കുമ്പോഴാണ് റംസാൻ റിലീഫ് കിറ്റുകൾക്കൊപ്പം വിതരണം ചെയ്യാനായി മതഗ്രന്ഥം വൻതോതിൽ എത്തിച്ചുവെന്ന് മന്ത്രി തന്നെ പറയുന്നത്. എന്നാൽ മന്ത്രി നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെട്ടതും സഹായം തേടിയതും പ്രോട്ടോകൾ ലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം ഡിപ്ലോമാറ്റിക് പ്രതിനിധികൾക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും നയതന്ത്ര ചാനലിലൂടെ എന്തെല്ലാം കൊണ്ടു വരാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പ്രോട്ടോകോളിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ അനുസരിച്ച് മറ്റൊരു രാജ്യത്ത് നിന്നും മതഗ്രന്ഥം കൊണ്ടുവരാം. എന്നാൽ ഒരു നയതന്ത്ര പ്രതിനിധിക്കോ ഉദ്യോഗസ്ഥനോ ഇന്ത്യയിലേക്ക് പ്രവേശിക്കണമെങ്കിൽ എന്തൊക്കെ കൊണ്ടു വരുന്നു എന്നതു സംബന്ധിച്ച സത്യവാങ്മൂലം ഒപ്പിട്ടു നൽകണം. കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഈ സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെയാണ്.

'മതപരവും വിദ്യാഭ്യാസപരവുമായ പുസ്തകങ്ങൾ, മാഗസിനുകൾ, ടൂറിസം ഉൾപ്പെടെയുള്ളവയുടെ പ്രോത്സാഹനത്തിനായി അച്ചടിച്ച വസ്തുക്കൾ എന്നിവ ഔദ്യോഗിക ആവശ്യത്തിനോ നയതന്ത്ര പ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ സ്വകാര്യ ആവശ്യത്തിനോ നിശ്ചിത എണ്ണം( reasonable quantities) കൊണ്ടു വരാം.' അതായത് ഇന്ത്യയിൽ എത്തിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ പരിമിതിയുണ്ടെന്ന് അർത്ഥം. ഫോം 7 എ എന്ന ഈ സത്യവാങ്മൂലം ഇന്ത്യയിലെത്തുന്ന നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും നിർബന്ധമായും ഹാജരാക്കണമെന്നതാണ് നിയമം. സത്യവാങ്മൂലത്തിന്റെ 4(iii) ൽ ആണ് മതഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടു വരുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഔദ്യോഗികമോ വ്യക്തിപരമോ ആയ ആവശ്യങ്ങൾക്ക് നിശ്ചിത എണ്ണ മതഗ്രന്ഥം കൊണ്ടു വരാൻ വിദേശകാര്യമന്ത്രാലയം അനുവദിക്കുമ്പോഴാണ് റംസാൻ റിലീഫ് കിറ്റുകൾക്കൊപ്പം വിതരണം ചെയ്യാനായി മതഗ്രന്ഥം വൻതോതിൽ എത്തിച്ചുവെന്ന് മന്ത്രി തന്നെ പറയുന്നത്. കെ.ടി.ജലീലിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രം തീരുമാനിച്ചപ്പോൾ അതിനു ആധാരമാക്കിയത് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കോശി ജേക്കബ് നൽകിയ പരാതി ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേറ്ററി ആക്റ്റ് ലംഘിച്ചുവെന്ന പരാതിയാണ് സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയാണ് കേന്ദ്രം ഗൗരവമായി എടുത്തത്. ഒരു വിദേശ രാജ്യവുമായി ഇടപെടുമ്പോൾ സംസ്ഥാനം എന്ന നിലയിൽ കേരളം അധികാര പരിധി ലംഘിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്, അതിഗുരുതരമായ ലംഘനമാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്.

ഒരു വിദേശ രാജ്യവുമായി നേരിട്ട് ഇടപെടാൻ കേരളത്തിനു കഴിയില്ല. വിദേശകാര്യാമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടു ഇടപെടലുകളും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ മന്ത്രി ജലീലിനു എതിരായ പരാതിക്ക് മുഖ്യ പരിഗണന കൊടുത്തു. എഫ്സിആർഎ ലംഘനത്തിന്റെ കാര്യത്തിൽ പരാതി വന്നാൽ അത് അവഗണിച്ചു മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാരിനു കഴിയില്ല. യുഎഇ കോൺസുലെറ്റിന്റെ സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തി എന്ന് ന്ന് മന്ത്രി ജലീൽ സമ്മതിച്ച പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. മന്ത്രി എന്ന നിലയിൽ ഗുരുതരമായ ചട്ടലംഘനമാണ് ജലീൽ നടത്തിയത്.

മന്ത്രി ജലീലിനെതിരെ വിദേശനാണ്യചട്ടം ലംഘിച്ചതിനാണ് അന്വേഷണം നടത്തുക. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് അന്വേഷണം നടത്തുക. കൂടാതെ യുഎഇ കോൺസുലേറ്റിൽ നിന്നും ഖുർ ആൻ കൊണ്ടു വന്നതിനെപ്പറ്റിയും അന്വേഷിക്കും. ഇക്കാര്യത്തിൽ എൻഐഎയും അന്വേഷണവും വരും. അന്വേഷണം സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച പുറത്തിറങ്ങും. കോശി ജെക്കബിന്റെ പരാതിയിൽ കേന്ദ്രം അന്വേഷണം നടത്തുന്ന കാര്യം ഈ മാസം ആദ്യവാരം തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP