Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിം ജോംഗ് ഉന്നിനെ കുറിച്ചുള്ള പുതിയ കഥകളുമായി ലോക മാധ്യമങ്ങൾ; ഉത്തര കൊറിയൻ ഏകാധിപതി കോമയിൽ; സഹോദരി കിം യോ ജോങ്ങിന് സുപ്രധാന അധികാരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുകൾ; അമിതമായ തീറ്റയും കുടിയും ലൈംഗികതയും കിമ്മിനെ തളർത്തി; പ്രഡിഡന്റിന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് മഹത്തായ രാജ്യസ്നേഹ പ്രവർത്തിയായി കാണുന്ന രാജ്യത്തെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കിം ജോംഗ് ഉന്നിനെ കുറിച്ചുള്ള പുതിയ കഥകളുമായി ലോക മാധ്യമങ്ങൾ; ഉത്തര കൊറിയൻ ഏകാധിപതി കോമയിൽ; സഹോദരി കിം യോ ജോങ്ങിന് സുപ്രധാന അധികാരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുകൾ; അമിതമായ തീറ്റയും കുടിയും ലൈംഗികതയും കിമ്മിനെ തളർത്തി;  പ്രഡിഡന്റിന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് മഹത്തായ രാജ്യസ്നേഹ പ്രവർത്തിയായി കാണുന്ന രാജ്യത്തെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

സോൾ: ഉത്തര കൊറിയയിൽ എന്താണ് നടക്കുന്നത് എന്നതിൽ പലപ്പോഴും പുറത്ത് വരുന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളാണ് ഉത്തര കൊറിയയെ സംബന്ധിച്ചും അവിടുത്തെ ഏകാധിപതി കിം ജോങ് ഉന്നിനെ സംബന്ധിച്ചുമുള്ള വാർത്തകൾ പുറത്ത് വിടുന്നത്. കിം ജോങ് ഉൻ കോമയിലാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോമയിലാണെന്നും സുപ്രധാന അധികാരങ്ങൾ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും ദക്ഷിണ കൊറിയ നാഷനൽ ഇന്റലിജൻസ് സർവീസ്(എൻഐഎസ്) വ്യക്തമാക്കുന്നു. അതേസമയം, കിം ജോങ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതൽ അധികാരം സഹോദരിക്ക് കൈമാറിയതെന്നും അഭ്യൂഹമുണ്ട്.

കിം ജോങ് ഉന്നിന്റെ ഗുരുതരാവസ്ഥയിലാക്കിയത് അമിതമായ തീറ്റയും കുടിയും ലൈംഗികയും തന്നെയെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പറയുന്നത്. സ്ത്രീലമ്പടൻ എന്ന നേരത്തെ തന്നെ ആരോപണം ഉയർന്ന കിം അടുത്തകാലത്തായി തന്റെ ലൈംഗിക ശേഷിയെക്കുറിച്ച് അൽപ്പം ആശങ്കാകുലനാണ്. പ്രഡിൻന്റിന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് മഹത്തായ രാജ്യസ്നേഹപരായ പ്രവർത്തനമാണെന്ന് പലരും കരുതിയിരുന്നതായി ദക്ഷിണ കൊറിയൻ മാധ്യമമായ ഡെയിലി എൻകെ മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു! ്ഉത്തരകൊറിയിൽനിന്ന് രക്ഷപ്പെട്ട പലരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പ്രസിഡന്റുമായി അന്തി ഉറങ്ങുന്നത് മഹാഭാഗ്യമായണത്രേ ഇവിടുത്തെ പെൺകുട്ടികൾ കരുതുന്നത്. തിനക്ക ഇഷ്ടമുള്ളവരെ തട്ടിക്കൊണ്ടുപോയി കിം പീഡിപ്പിച്ച സംഭവങ്ങളും നിരവധിയാണ്.

ഇതിനാലാണ് കിം പരമ്പരാഗത ചൈനീസ് വൈദ്യത്തിലുള്ള സ്‌നേക്ക് വൈൻ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് അറിയുന്നത്. ഇത് സ്ഥിരമായി സേവിച്ചാൽ അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്നൊരു വിശ്വാസമുണ്ട്. നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്നതാണ് ഇത്. വിഷസർപ്പങ്ങൾക്കു പകരം ഇപ്പോൾ മൂർഖന്റെ വിഷം ചേർക്കുമെന്നാണ് പറയുന്നത്. ഈ വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു.ഇതിനെല്ലാം പുറമേ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും ജീവിതശൈലിയുമാണ് കിമ്മിനെ കുഴപ്പിച്ചതെന്നു ഡെയ്ലി എൻകെ പറയുന്നു. 'കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു അവർ റിപ്പോർട്ട് ചെയ്തു.

എന്നാൽ, കിം ജോങ് ഉൻ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുമെന്നും ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം അതീവ ഗുരുതര നിലയിലെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. പിന്നീട് ഏറെക്കാലത്തേക്ക് അദ്ദേഹത്തെ പൊതുപരിപാടികൾ കാണാതായതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം ഉയർന്നത്.

രാജ്യം അതീവ ​ഗുരുതരാവസ്ഥയിൽ

അതേസമയം, ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയും അതീവ ​ഗുരുതരാവസ്ഥയിലാണ്. സമാനമായ ഒരു അവസ്ഥയിലൂടെയാണ് ഉത്തര കൊറിയയും ഇപ്പോൾ കടന്നുപോകുന്നത്. പ്രസിഡന്റ് കിമ്മിന്റെ തെറ്റായ നടപടികൾ മൂലം രാജ്യത്ത് ഭക്ഷ്യക്ഷാമം വന്നിരക്കയാണ്.ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങിലെ എല്ലാ വളർത്തുപട്ടികളെയും കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ് രാജ്യത്തെ സുപ്രീം ലീഡർ ആയ കിം ജോങ് ഉൻ. ലണ്ടനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയിലി മെയിൽ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മറ്റ് ദക്ഷിണ കൊറിയൻ മാധ്യമങ്ങളും നിഷ്പക്ഷ പോർട്ടലുകളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്ന സവിശേഷസാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിചിത്രമായ ഉത്തരവ് കിമ്മിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന നായ്ക്കളെ ഹോട്ടലുകളിൽ ഭക്ഷണത്തിനായി വിട്ടു നൽകുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ മാസം അവസാനം തൊട്ടുതന്നെ, പട്ടികളെ വളർത്തുക എന്ന 'നികൃഷ്ടമായ', 'പാശ്ചാത്യ ബൂർഷ്വാ' പ്രവണത നിരോധിക്കാൻ കിം ഒരുങ്ങുന്നുണ്ട് എന്ന തരത്തിലുള്ള വിവരങ്ങൾ അനൗദ്യോഗികമായി പുറത്തുവരുന്നുണ്ടായിരുന്നു. മുതലാളിത്തം അടിച്ചേൽപ്പിക്കുന്ന ഉപഭോഗസംസ്‌കാരത്തെ എന്തുവിലകൊടുത്തും താൻ രാജ്യത്ത് വേരുറപ്പിക്കുന്നതിൽ നിന്ന് തടയുമെന്നു കിം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.

രാജ്യത്ത് ഏതൊക്കെ വീടുകളിലാണ് ഇപ്പോൾ നിലവിൽ പട്ടികളുള്ളത് എന്ന് തന്റെ രഹസ്യപ്പൊലീസിന്റെ സഹായത്തോടെ കിം മനസിലാക്കിയിട്ടുണ്ട്. ഇപ്പോൾ പട്ടികളെ വളർത്തുന്നവർക്ക് ഒന്നുകിൽ സ്വമേധയാ അവയെ വിട്ടുനൽകാം, അല്ലെങ്കിൽ കിംമിന്റെ പൊലീസ് ബലം പ്രയോഗിച്ച് അവയെ കൊണ്ടുപോകും. ഇങ്ങനെ പിടിച്ചെടുക്കപ്പെടുന്ന നായ്ക്കളെ ഒന്നുകിൽ ഗവണ്മെന്റ് മൃഗശാലകളിലേക്കോ അല്ലെങ്കിൽ തലസ്ഥാനത്തെ പട്ടിയിറച്ചി വിളമ്പുന്ന പ്രീമിയം റസ്റോറന്റുകളിലേക്കോ ഒക്കെയാണ് സർക്കാർ ഇപ്പോൾ പറഞ്ഞയച്ചു കൊണ്ടിരിക്കുന്നത്.

കിം ജോങ് ഉൻ

2011 -ൽ കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ നേതാവുമായിരുന്ന കിം ജോങ് ഇൽ മരണപ്പെടുമ്പോൾ, അദ്ദേഹം ഇഷ്ടപുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയാക്കാൻ വേണ്ട പരിശീലനം നല്കിക്കൊണ്ടിരിക്കയായിരുന്നു. കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയിൽ, 1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉൻ, അധികാരത്തിലേറുമ്പോൾ 29 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ, പരമരഹസ്യമായി, ഒരു ഉത്തരകൊറിയൻ ഡിപ്ലോമാറ്റിന്റെ മകൻ എന്ന ഭാവേനയായിരുന്നു കിം ജോങ് ഉന്നിന്റെ കോൺവെന്റ് വിദ്യാഭ്യാസം. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ അക്കാലത്ത് അദ്ദേഹം അവഗാഹം നേടി.

കുട്ടിക്കാലത്ത് തികഞ്ഞ വികൃതിയായിരുന്നു കിം ജോങ് ഉൻ എങ്കിലും, ബാസ്‌കറ്റ് ബോളിലെ അപാരമായ താത്പര്യം അയാളെ ഏകാഗ്രത നിലനിർത്താൻ സഹായിച്ചു. മണിക്കൂറുകളോളം നേരം ചെലവിട്ട് ബാസ്‌കറ്റ് ബോൾ ഇതിഹാസം ഷിക്കാഗോ ബുൾസിന്റെ സുവർണതാരം മൈക്കൽ ജോർദാന്റെ ചിത്രം വരച്ചിരുന്നു കിം എന്ന് അന്നത്തെ സഹപാഠികളിൽ പലരും പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. വിലപിടിപ്പുള്ള സ്പോർട്‌സ് ഷൂകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ടായിരുന്ന കിം ജോങ് ഉൻ, തൊട്ടാൽ പൊട്ടുന്നത്ര ദേഷ്യമുള്ള ഒരു തെറിച്ച പയ്യൻ കൂടിയായിരുന്നു. അന്നൊക്കെ കളിക്കളത്തിലും പുറത്തും കിമ്മിന്റെ ദേഷ്യത്തിന്റെ രുചിയറിഞ്ഞിരുന്നു സഹപാഠികളെല്ലാവരും. എന്നാൽ, അന്ന് പെൺകുട്ടികളോട് ഇടപെടുമ്പോൾ മാത്രം വല്ലാത്ത ഒരു അന്തർമുഖത്വവും നാണവും ഒക്കെ അയാളെ ബാധിച്ചിരുന്നുവത്രേ. ആരോടും അധികം മനസ്സുതുറക്കാത്ത കിം ഒരിക്കൽ മാത്രം, ക്‌ളാസിൽ തന്റെ ഡെസ്‌ക് പങ്കിട്ടിരുന്ന ഉറ്റകൂട്ടുകാരൻ മിഹായേലോയോട് മാത്രം താൻ ഉത്തരകൊറിയയിലെ സുപ്രീം ലീഡറുടെ മകനാണ് എന്ന സത്യം തുറന്നുപറഞ്ഞു.

2011 -ൽ അച്ഛന്റെ മരണത്തിനു ശേഷം, അധികം വൈകാതെ കിം ജോങ് ഉൻ അധികാരത്തിൽ അവരോധിക്കപ്പെട്ടു. 'ദ ഗ്രേറ്റ് സക്സസർ' അഥവാ 'മഹാനായ പിൻഗാമി' എന്ന് പത്രങ്ങൾ വിശേഷിപ്പിച്ചു. അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓർ നോർത്തുകൊറിയയിൽ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റേതാണ്. തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറിൽ, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ൽ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ ക്വലാലംപുർ വിമാനത്താവളത്തിൽ വെച്ച് വളരെ വിദഗ്ദ്ധമായി വിഷം കൊടുത്തുകൊന്നതും കിം ജോങ് ഉൻ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്.

അധികാരം ഏറ്റെടുത്ത കാലം മുതൽ തുടങ്ങിയിരുന്ന കൊല്ലും കൊലയും വധശിക്ഷകളും മിസൈൽ ആണവ പരീക്ഷണങ്ങളും ഒകെ നടത്തിയിരുന്ന കിം ജോങ് ഉൻ എന്ന ധിക്കാരിയിൽ നിന്ന്, കിം ജോങ് ഉൻ എന്ന രാഷ്ട്രനേതാവിലേക്കുള്ള വളർച്ചയാണ് 2018 -നു ശേഷം ദൃശ്യമായത്. രാജ്യത്തെ കായികതാരങ്ങളെയും, സ്വന്തം അനുജത്തിയേയും വരെ ദക്ഷിണ കൊറിയയിൽ നടന്ന വിന്റർ ഒളിമ്പിക്സിന് പറഞ്ഞയച്ചു കിം. പിന്നീട് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി ഒരേ മേശക്ക് ഇരുപുറമിരുന്ന്, തുല്യമായ പരിഗണനകൾ ഏറ്റുവാങ്ങി, കൃത്യമായ ചർച്ചകളും, വിലപേശലുകളും ഒക്കെ നടത്തുന്ന തികഞ്ഞ ഒരു നയതന്ത്രജ്ഞനിലേക്ക് കിം ജോങ് ഉൻ വളർന്നിരുന്നു.

കിം യോ ജോങ്

1988ലോ 1989ലോ ജനിച്ചുവെന്ന് കരുതപ്പെടുന്ന കിം യോ ജോങ് സഹോദരൻ കിം ജോങ് ഉൻ പഠിച്ച സ്വിറ്റസർലൻഡിലെ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്ന് മുതൽ നിലനിർത്തിപ്പോരുന്ന ആത്മബന്ധമാണ് അവർക്ക് സഹോദരന്റെ ഗുഡ്ബുക്കിൽ ഇടം നേടിക്കൊടുത്തത്. 2000ത്തിൽ വീണ്ടും സ്വരാജ്യത്ത് തിരിച്ചെത്തിയെങ്കിലും പിതാവിന്റെ മരണവേളയിൽലാണ് അവരെ സ്വന്തം ജനത ആദ്യമായി തിരിച്ചറിഞ്ഞത്. ശേഷം വർക്കേഴ്‌സ് പാർട്ടിയുടെ പ്രൊപഗാൻഡ ആൻഡ് അജിറ്റേഷൻ വിഭാഗത്തിന്റെ തലപ്പത്തെത്തി. കിമ്മിന്റെ ഇമേജ് ബിൽഡിംഗിന് പിന്നിൽ സഹോദരിയാണെന്ന് കരുതുന്നവുരും ഉണ്ട്.

കിം യോ ജാങ്ങിനെ 'യോ ജാങ് രാജകുമാരി' എന്നാണ് മുൻ ഏകാധിപതിയും പിതാവുമായ കിം ജോങ് ഇൽ വിളിച്ചിരുന്നതെന്ന് കിം ജോങ് ഉന്നിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. പിതാവിന്റെ മരണത്തെ തുടർന്ന് കിം ജോങ് ഉന്നിന് സമീപം യോ ജാങ്ങും നിൽക്കുന്നതു കണ്ടപ്പോഴാണ് യോ ജാങ്ങും കിം കുടുംബത്തിൽനിന്നുള്ളതാണെന്ന് ഉത്തരകൊറിയക്കാർ മനസ്സിലാക്കുന്നത്. വർക്കേഴ്‌സ് പാർട്ടിയിലും ഭരണകൂടത്തിലും യോ ജാങ്ങിനു സ്ഥാനങ്ങൾ കിട്ടി.

ഫാക്ടറികൾ, കൃഷിയിടങ്ങൾ, സൈനിക യൂണിറ്റുകൾ എന്നിവയെല്ലാം കിം സന്ദർശിക്കുമ്പോൾ കിം യോ ജാങ്ങും ഒപ്പമുണ്ടായിരുന്നു. രാജ്യാന്തര വേദികളിലും അവർ സജീവ സാന്നിധ്യമായി. രക്തബന്ധത്തിനു പ്രാധാന്യം നൽകുന്ന കൊറിയ വർക്കേഴ്‌സ് പാർട്ടിയുടെ നയം കിം യോ ജാങ്ങിന് അനുകൂലമാകുമെന്നും സൂചനയുണ്ട്.കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയച്ച കത്തിനു മറുപടി നൽകിയത് കിം യോ ജാങ്ങായിരുന്നു.

ഒരുവനിതയെ നേതാവാക്കുന്നതിൽ ഉത്തരകൊറിയയിൽ യാതൊരു തടസവുമില്ല. ലോകത്ത് പുരുഷാധിപത്യത്തിന് കേൾവികേട്ട രാഷ്ട്രമാണെങ്കിലും ഭരണ ഘടന പ്രകാരം സ്ത്രീകൾക്ക് തുല്യ പദവിയും അവകാശവും വിഭാവനം ചെയ്യുന്നുണ്ട്. ഇത് കിമ്മിന്റെ സഹോദരിക്ക് നേട്ടമാകും. എന്നാൽ കിം യോ ജാങ് ഭരണത്തിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. ആൺപെൺ വ്യത്യാസത്തെക്കാൾ ഉത്തര കൊറിയയിൽ രക്തബന്ധത്തിനായിരിക്കും പ്രാധാന്യമെന്നാണ് വിലയിരുത്തൽ. യോ ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുന്ന വിലയിരുത്തൽ സജീവമാണ്. പുരുഷ മേധാവിത്വമുള്ള ഭരണകൂടം എന്നതു കൂടാതെ ഉത്തരകൊറിയയിലെ സാധാരണക്കാരും ഒരു വനിതാ നേതാവിനെ അംഗീകരിക്കില്ലെന്ന വിലയിരുത്തലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP