Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുനാവായയിൽ മഹാശിലാ കാലത്തെ ചെങ്കൽ അറയും ആയുധങ്ങളും കണ്ടത്തി; ശേഷിപ്പുകൾ ലഭിച്ചത് ബീരാൻചിറയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും

തിരുനാവായയിൽ മഹാശിലാ കാലത്തെ ചെങ്കൽ അറയും ആയുധങ്ങളും കണ്ടത്തി; ശേഷിപ്പുകൾ ലഭിച്ചത് ബീരാൻചിറയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും

കെ വി നിരഞ്ജൻ

മലപ്പുറം: 2500 വർഷത്തിൽ അധികം പഴക്കമുള്ള ചെങ്കൽ അറയും ചെറിയകൽ ഗുഹയും കണ്ടെത്തി. തിരുനാവായക്കടുത്ത് തൃപ്രങ്ങോട് വില്ലേജിലാണ് ഗുഹ കണ്ടെത്തിത്. ബിരാൻചിറക്ക് അടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നാണ് മഹാശിലാകാലത്തിന്റെ (ഇരുമ്പു യുഗം)ശേഷിപ്പുകൾ ലഭിച്ചത്. ചില ആചാര അനുഷ്ഠാനങ്ങൾക്കായി ചെങ്കല്ലിൽ തുരന്നെടുത്ത ഗുഹയ്ക്ക് വലിയ ചിരട്ടയുടെ ആകൃതിയാണ് ഉള്ളത്. രണ്ട് മീറ്ററോളം നീളവും വീതിയും ചതുരാകൃതിയിലുള്ള ഒരു കവാടവും ഉണ്ട്.

വിടുനിർമ്മാണവുമായി ബന്ധപ്പെട്ട് കുഴി എടുക്കുമ്പോൾ ഗുഹയുടെ മുകൾ ഭാഗം തകർന്ന് വീഴുകയായിരുന്നു. ഗുഹക്കകത്ത് ചെറുതും വലുതുമായ നിരവധി മൺ പാത്രങ്ങൾ. ഇരുമ്പായുധങ്ങൾ, മുക്കാലി തുടങ്ങിയവയും കണ്ടത്തി. സ്ഥലഉടമ അറിയിച്ചതിനെ തുടർന്ന് മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, അദ്ധ്യാപകനായ സൽമാൻ കരിമ്പനക്കൽ തുടങ്ങിയവർ സ്ഥലത്ത് എത്തി റവന്യൂഅധികൃതർക്കും പുരാവസ്തു വകുപ്പിനും വിവരം നൽകി.

തിരുന്നാവായയിലും പരിസരത്തും ധാരാളം മഹാശിലായുഗ കാല സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നേരത്തെയും ഇവിടങ്ങളിൽ നിന്ന് പുരാതന കാലത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന വസ്തുവകകൾ ലഭിച്ചിരുന്നു. തിരുർ ആർ ഡി ഒക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് റവന്യു ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലം സന്ദർശിച്ച് മഹസർ തയ്യാറാക്കും. ആർക്കിയോളജി അധികൃതർ ഉടൻ സ്ഥലം സന്ദർശിച്ച് ലഭ്യമായചരിത്ര വസ്തുക്കൾ കേടുകൂടാതെ മ്യൂസിയത്തിലേക്ക് മാറ്റുവാൻ നടപടി ഉണ്ടാവണമെന്ന് റി എക്കൗ ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.

ലഭ്യമായ ഉപകരണങ്ങൾ കേട് കുടാതെ സൂക്ഷിക്കാൻ ശ്രദ്ധിച്ച സ്വകാര്യ വ്യക്തികളെ റി എക്കൗ അഭിനന്ദിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനകം സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കുമെന്ന് ആർക്കിയോളിജി വകുപ്പ് മലബാർ ഓഫീസർ ഇൻചാർജ് കെ കൃഷ്ണരാജ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP