Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1908 പേർക്ക്; അഞ്ച് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഇന്നും തിരുവനന്തപുരം ജില്ലയിൽ; 1718 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ 160 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവായി; 23 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകൾ 622 ആയി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1908 പേർക്ക്; അഞ്ച് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഇന്നും തിരുവനന്തപുരം ജില്ലയിൽ; 1718 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ 160 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവായി; 23 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തിയതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകൾ 622 ആയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 1908 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 397 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 241 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 200 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 186 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 143 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 119 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 116 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 106 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 104 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 85 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 10 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാാണ് ഇക്കാര്യം വാർ്ത്താക്കുറിപ്പിൽ അറിയിച്ചത്.

5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലൻ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ഓഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരൻ (80), കൊല്ലം അഞ്ചൽ സ്വദേശി ദിനമണി (75), ഓഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബർട്ട് (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1718 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 160 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 367 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 223 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 120 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 107 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 104 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 103 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 95 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 83 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 50 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂർ ജില്ലയിലെ 5, കൊല്ലം, തൃശൂർ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 125 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 22 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 53 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 171 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 250 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 100 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 39 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 88 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,649 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,65,996 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,529 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2066 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 14,22,558 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,63,554 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ എടത്തിരുത്തി (കണ്ടൈന്മെന്റ് സോൺ വാർഡ് 18), എടവിലങ്ങ് (എല്ലാ വാർഡുകളും) ആളൂർ (സബ് വാർഡ് 20), എരുമപ്പെട്ടി (സബ് വാർഡ് 15, 16), ഗുരുവായൂർ മുൻസിപ്പാലിറ്റി (33, 34), മതിലകം (സബ് വാർഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂർ (2, 15), അയർക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടർനാട് (1, 2, 3, 5, 6), മുള്ളൻകൊല്ലി (സബ് വാർഡ് 17, 18), കൊല്ലം ജില്ലയിലെ നെടുവത്തൂർ (സബ് വാർഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാർഡ് 4, 5), പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ (സബ് വാർഡ് 2, 3, 10), പ്രമാടം (18), പാലക്കാട് ജില്ലയിലെ പരുതൂർ (2, 3), തിരുവേങ്ങപ്പുറ (8), ഇടുക്കി ജില്ലയിലെ കരുണപുരം (13), കോഴിക്കോട് ജില്ലയിലെ തുറയൂർ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം മുൻസിപ്പാലിറ്റി (വാർഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മണമ്പൂർ (9, 12), വിളപ്പിൽ (20), തൃശൂർ ജില്ലയിലെ അരിമ്പൂർ (1), കോടശേരി (10, 11), മണലൂർ (13, 14), മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിറമരുതൂർ (16, 17), വയനാട് ജില്ലയിലെ മുട്ടിൽ (3 (സബ് വാർഡ്), 14), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (സബ് വാർഡ് 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 622 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP