Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂട്ടബലാത്സംഗ പരാതിയിൽ നിന്ന് ഒഴിവാക്കാനായി സഹപ്രവർത്തകരിൽ നിന്ന് വാങ്ങിയത് 7.25 ലക്ഷം രൂപ; പരാതി നൽകിയത് സ്‌കൂൾ ഉടമയ്ക്കും തഹസിൽദാറിനുമെതിരെ; പരാതി പിൻവിലിക്കാൻ പണം കൈപ്പറ്റിയ അദ്ധ്യാപികയും ഭർത്താവും അറസ്റ്റിൽ; റിമാൻഡിൽ വിട്ട് കോടതി

മറുനാടൻ ഡെസ്‌ക്‌

ഹരിയാന: സ്‌കൂൾ ഉടമയ്ക്കും തഹസിൽദാറിനുമെതിരായ കൂട്ടബലാത്സംഗ പരാതി പിൻവലിക്കാൻ സഹപ്രവർത്തകനിൽ നിന്ന് 7.25 ലക്ഷം രൂപ സ്വീകരിച്ച കേസിൽ സ്‌കൂൾ അദ്ധ്യാപികയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സ്‌കൂൾ ഉടമയിൽ നിന്നും നേരത്തെ കൈപ്പറ്റിയ ആറ് ലക്ഷം രൂപ യുവതിയിൽ നിന്നും കണ്ടെടുക്കുന്നതിനായി രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.

അതേസമയം ആരോപണം നിഷേധിച്ച യുവതി പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു. ഗൂഢാലോചനയിൽ കർണാൽ ജില്ലയിലെ ഒരു എംഎ‍ൽഎയുടെ മകന് പങ്കുണ്ടെന്നും താൻ ആരുടെയും കൈയിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.ബലാത്സംഗ കേസ് ദുർബലമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഇരയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് യുവതിയുടെ അഭിഭാഷകൻ ആരോപിച്ചു.

രണ്ടര മാസത്തിനിടെ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. ഇപ്പോൾ ഇരയെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം യുവതി സ്‌കൂൾ ഉടമയോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പൊലീസ് സൂപ്രണ്ട് സുരീന്ദർ സിങ് ഭോറിയപറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റെന്നും എസ്‌പി പറഞ്ഞു.

സ്‌കൂൾ ഉടമയും തഹസിൽദറും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി നേരത്തെ ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് പരാതിക്കാരിയായ അദ്ധ്യാപികയും ഭർത്താവും അറസ്റ്റിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP