Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിലെ മയിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മോദി; ഔദ്യോഗിക വസതിയിലെ പ്രഭാത വ്യായാമത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രധാനമന്ത്രി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം

വീഡിയോ പങ്കിട്ടത്. ഔദ്യോഗിക വസതിയിൽ വച്ച് പ്രഭാത വ്യായാമങ്ങൾക്കിടെയാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്.

പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം മയിലിനെപ്പറ്റി വർണിക്കുന്ന ഹിന്ദി കവിതയുടെ വരികളും വീഡിയോക്കൊപ്പം അദ്ദേഹം നൽകിയിട്ടുണ്ട്. പ്രഭാത സവാരിക്കിടെ അദ്ദേഹത്തിന്റെ അരികിലൂടെ മയിൽ പീലി വിടർത്തി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇത്തരം രീതികൾ പതിവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വസതിക്ക് സമീപം പക്ഷികൾക്ക് കൂടൊരുക്കാനായി സ്വാഭാവിക രീതിയിലുള്ള സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP