Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉടമയ്ക്ക് കോവിഡ് ബാധിച്ചതോടെ റേഷൻ കട പൂർണ്ണമായും അടച്ചിടേണ്ടി വന്നു; ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒളവണ്ണ ഗ്രാമത്തിലെ മഹാഭൂരിഭാഗം ആളുകൾക്കും ഭക്ഷ്യസാധനങ്ങളും സൗജന്യകിറ്റുകളും മുടങ്ങുന്ന അവസ്ഥയിലെത്തി; റേഷൻ കടയുടെ നടത്തിപ്പ് ഏറ്റെടുത്ത് നിയമ വിദ്യാർത്ഥി ശാരുതി നാടിന്റെ കയ്യടി നേടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോവിഡ് ബാധിച്ച് റേഷൻകട ഉടമ ആശുപത്രിയിലായതോടെ പൂട്ടിയിടേണ്ടി വന്ന റേഷൻകടയുടെ പ്രവർത്തനം ഏറ്റെടുത്ത് നിയമ വിദ്യാർത്ഥി. കോഴിക്കോട് ഒളവണ്ണയിലെ റേഷൻകടയാണ് ശാരുതിയെന്ന നിയമവിദ്യാർത്ഥിയുടെ ഇടപെടലിലൂടെ വീണ്ടും പ്രവർത്തനമാരംഭിച്ചത്. റേഷൻകട ഉടമയ്ക്ക് കോവിഡ് ബാധിച്ചതോടെയാണ് റേഷൻകട പൂർണ്ണമായും അടച്ചിടേണ്ടി വന്നത്. ഇതോടെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒളവണ്ണ ഗ്രാമത്തിലെ മഹാഭൂരിഭാഗം ആളുകൾക്കും റേഷൻ വിഹിതവും സർ്ക്കാർ സൗജന്യമായി നൽകുന്ന കിറ്റുകളും ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടായി.

ഈ സന്ദർഭത്തിലാണ് വാർഡ് മെമ്പറായ പവിത്രൻ ഡിവൈഎഫ്ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മറ്റി ഭാരവാഹിയും ഇടിമുഴിക്കൽ ഭവൻസ് ലോ കോളേജിലെ വിദ്യാർത്ഥിയുമായ ശാരുതിയോട് റേഷൻകടയുടെ പ്രവർത്തനം ഏറ്റെടുക്കാമോ എന്ന് ചോദിക്കുന്നത്. റേഷൻകടയിൽ പോയവരെല്ലാം ക്വാറന്റെയിനിലിരിക്കുന്ന ഘട്ടത്തിൽ ശാരുതി സധൈര്യം വാർഡ് മെമ്പറുടെ നിർദ്ദേശത്തോടെ റേഷൻകട തുറന്ന് പ്രവർത്തിപ്പിക്കാൻ മുന്നോട്ട് വരികയായിരുന്നു. വാർഡ് മെമ്പർ വന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ റേഷൻകട അണിവിമുക്തമാക്കി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ രാവിലെ മുതൽ വൈകീട്ട് വരെ റേഷൻ കടയിൽ ശാരുതി തിരക്കിട്ട ജോലിയിലാണ്. തന്റെ നാട്ടിലുള്ള സാധാരണക്കാരുടെ പ്രയാസങ്ങൾക്ക് തന്നാലാവും വിധം പരിഹാരമുണ്ടാക്കാനായതിൽ ശാരുതിക്ക് സന്തോഷവുമുണ്ട്.

നേരത്തെ ഒളവണ്ണ ഗ്രാമപഞ്ചായത്ത് കോവിഡ് ക്ലസ്റ്ററായി മാറുന്ന ഘട്ടത്തിലും ശാരുതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.ഗ്രാമപഞ്ചായത്ത് വളണ്ടിയർമാരായി യുവാക്കളുടെ സേവനം തേടിയപ്പോൾ പലരും മടിച്ച് നിന്നെങ്കിലും അന്നും ശാരുതി ധൈര്യപൂർവ്വം മുന്നോട്ടുവന്നിരുന്നു. ചാലിക്കരയിൽ ഒരുക്കിയ ക്വാറന്റെയിൻ സെന്ററിൽ 19 ദിവസം വളണ്ടിയറായി പിപിഇ കിറ്റ് ധരിച്ച് ശാരുതി സേവനരംഗത്തുണ്ടായിരുന്നു.

ആർആർടി വളണ്ടിയറായും, കമ്മ്യൂണിറ്റി കിച്ചണിലെ വളണ്ടിയറായും,മരുന്ന് എത്തിച്ച് നൽകാനും ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനുമടക്കം എല്ലാ പ്രവർത്തനങ്ങളിലും ഈ കോവിഡ് കാലത്ത് ശാരുതിയുടെ സേവനമുണ്ടായിരുന്നു. ഒളവണ്ണ പറശ്ശേരി മോഹനന്റെയും റജീനയുടെയും മകളായ ശാരുതി ഇടിമുഴിക്കൽ ഭവൻസ് ലോ കോളേജിലെ അവസാന വർഷ നിയമവിദ്യാർത്ഥിയാണ്. ഡിവൈഎഫ്ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മറ്റി ഭാരവാഹി കൂടിയാണ് ശാരുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP