Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെയ്‌സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ്; സ്വീകരിച്ചാൽ ചാറ്റിലൂടെ വാട്‌സാപ്പ് നമ്പർ സ്വന്തമാക്കും; അശ്ലീല ചാറ്റും വീഡിയോയുമായി നിങ്ങളെ ചതിക്കുഴിയിൽ വീഴ്‌ത്തും; നഗ്നത പ്രദർശിപ്പിച്ചാൽ റിക്കോർഡ് ചെയ്ത് ബ്ലാക്ക് മെയിൽ; ഹണിട്രാപ്പിൽ ഓൺലൈനിൽ മലയാളിയെ വീഴ്‌ത്താൻ ഉത്തരേന്ത്യൻ മാഫിയയും സജീവം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... ചിന്തിക്കേണ്ടത് നിങ്ങളാണ്! ഹണിട്രാപ്പിൽ കുടുങ്ങാതിരിക്കാൻ മുന്നറിയിപ്പുമായി പൊലീസിന്റെ ഹൈടെക് സെൽ

ഫെയ്‌സ് ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ്; സ്വീകരിച്ചാൽ ചാറ്റിലൂടെ വാട്‌സാപ്പ് നമ്പർ സ്വന്തമാക്കും; അശ്ലീല ചാറ്റും വീഡിയോയുമായി നിങ്ങളെ ചതിക്കുഴിയിൽ വീഴ്‌ത്തും; നഗ്നത പ്രദർശിപ്പിച്ചാൽ റിക്കോർഡ് ചെയ്ത് ബ്ലാക്ക് മെയിൽ; ഹണിട്രാപ്പിൽ ഓൺലൈനിൽ മലയാളിയെ വീഴ്‌ത്താൻ ഉത്തരേന്ത്യൻ മാഫിയയും സജീവം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... ചിന്തിക്കേണ്ടത് നിങ്ങളാണ്! ഹണിട്രാപ്പിൽ കുടുങ്ങാതിരിക്കാൻ മുന്നറിയിപ്പുമായി പൊലീസിന്റെ ഹൈടെക് സെൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹണിട്രാപ്പിന്റെ ചതിക്കുഴിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ഹൈടെക് സെൽ. ഉത്തരേന്ത്യൻ ലോബി ആളുകളെ ചതിക്കുഴിയിൽ വീഴ്‌ത്താൻ സജീവമാണെന്നും ഹൈടെക് സെൽ മുന്നറിയിപ്പ് നൽകുന്നു. കൊച്ചിയിലും കാസർകോടും ഹണിട്രാപ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്. പരാതി കൊടുക്കാൻ മടിക്കുന്നതുകൊണ്ട് കുറ്റവാളികൾക്ക് യഥേഷ്ടം തട്ടിപ്പു നടത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ഫെയ്‌സ് ബുക്കിൽ ആകർഷണീയമായ ചിത്രങ്ങളുള്ളതും അപരിചിതവുമായ പ്രൊഫലുകളിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റുകൾ വരാം. ഇത് അംഗീകരിച്ചാൽ ചാറ്റ് തുടങ്ങും. വിശ്വാസ്യത നേടി. വാട്‌സാപ്പ് നമ്പർ കൈക്കലാക്കും. പിന്നീട് വാട്‌സാപ്പിൽ ചാറ്റ് ചെയ്ത് വീഡിയോ കോൾ നടത്തും. അശ്ലീല മെസേജുകൾ അയ്ക്കുകയും പല ആപ്ലിക്കേഷനുകളിലൂടെ നഗ്ന ഫോട്ടോകളും ദൃശ്യങ്ങളും കാട്ടി പ്രലോഭിപ്പിക്കും. അതിന് ശേഷം നിങ്ങളുടെ നഗ്നത പ്രദർശിപ്പിക്കാനും പ്രേരിപ്പിക്കും.

വീഡിയോ കോളിലൂടെ ഇത് റിക്കോർഡ് ചെയ്യും. അതിന് ശേഷം ഭീഷണി തുടങ്ങും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും അയച്ചു കൊടുക്കുമെന്നാകും ഭീഷണി. ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനിലൂടെ പണം തട്ടകുയും ചെയ്യും. ഇല്ലാത്ത പക്ഷം വീഡിയോ ഉപയോഗിച്ച് കുടുംബ ബന്ധം തകർക്കുന്നതിലേക്ക് കാര്യങ്ങൾ എഥ്തും. ഉത്തരേന്ത്യൻ ലോബികൾ ഇത്തരം തട്ടിപ്പുമായി സജീവമാണ്. അടുത്തിടെ ഒട്ടേറെ പേർ തട്ടിപ്പിന് ഇരയായെന്നും ഹൈടെക് സെൽ മുന്നറിയിപ്പ് നൽകുന്നു.

അപരിചിതമായ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുള്ള റിക്വസ്റ്റുകൾ അംഗീകരിക്കാതെ ഇരിക്കുക. ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ വ്യക്തിവിവരങ്ങൾ പരസ്യമാക്കാതിരിക്കണെന്നും ഹൈടെക് സെൽ ആവശ്യപ്പെടുന്നു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... ചിന്തിക്കേണ്ടത് നിങ്ങളാണ്! സോഷ്യൽ മീഡിയകളിലെ അപരിചതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോൾ നിങ്ങളെ ചതിക്കുഴികളിൽ പെടുത്താമെന്നാണ് ഹൈടെക് സെൽ ഓർമ്മിപ്പിക്കുന്നത്.

ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില ലോബികൾ ഇത്തരം തട്ടിപ്പുമായി ഇപ്പോൾ സജീവമാണെന്നാണ് ഹൈടെക് ക്രൈം എൻക്വയറി സെൽ പറയുന്നത്. അടുത്തിടെ കേരളത്തിലേ ഒട്ടേറെ ആൾക്കാർ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും മാനഹാനിയും, വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നൽകുന്നതിന് പോലും ആൾക്കാർ വിമുഖത കാണിക്കുന്നുണ്ടെന്ന് സെൽ വ്യക്തമാക്കുന്നു. അപരിചിതമായ ഫേസ്‌ബുക്ക് പ്രഫൈലുകളിൽ നിന്നും, നമ്പറുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്‌സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക എന്നതാണ് ഹൈടെക് സെല്ലിന്റെ മുന്നറിയിപ്പ്.

സോഷ്യൽ മീഡിയയിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ പിൻതുടർന്ന് കുറ്റവാളികൾ നിങ്ങളെ വലയിൽ വീഴ്‌ത്തിയേക്കാം. ആയതിനാൽ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഒന്നും തന്നെ പരസ്യമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP