Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ പടർന്ന് പിടിക്കുന്നു; 10 ലക്ഷത്തോളം ഏക്കറിൽ പടരുന്ന തീയണയ്ക്കാൻ ശ്രമിക്കുന്നത് 14,000 ഫയർമാന്മാർ; കൊറോണ ദുരന്തത്തിനിടെ അമേരിക്കയെ കരയിക്കാൻ ഭയാനകമായ കാട്ടുതീയും

കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ പടർന്ന് പിടിക്കുന്നു; 10 ലക്ഷത്തോളം ഏക്കറിൽ പടരുന്ന തീയണയ്ക്കാൻ ശ്രമിക്കുന്നത് 14,000 ഫയർമാന്മാർ; കൊറോണ ദുരന്തത്തിനിടെ അമേരിക്കയെ കരയിക്കാൻ ഭയാനകമായ കാട്ടുതീയും

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കാട്ടുതീ കാലിഫോർണിയയിൽ പടർന്ന് പിടിക്കുന്നു. 3,14,000 ഏക്കറിലായി വ്യാപിച്ച തീയണയ്ക്കാൻ 14,000 അഗ്നിശമന സേനാംഗങ്ങൾ രം​ഗത്തുണ്ട്. നാപ്പാ കൗണ്ടിയിലെ പ്രശസ്തമായ വൈൻ പ്രദേശത്ത് ആരംഭിച്ച തീപിടുത്തം ഇപ്പോൾ സോനോമ, ലേക്, യോലോ, സ്റ്റാനിസ്ലാവ് എന്നിവയുൾപ്പെടെ മറ്റ് നാല് കൗണ്ടികളിലേക്ക് പടർന്നു. 560 കെട്ടിടങ്ങൾ ഇതിനകം അ​ഗ്നിക്കിരയായി. 125 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

കാലിഫോർണിയ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിബാധയാണിതെന്ന് അധികൃതർ ശനിയാഴ്ച മുന്നറിയിപ്പ് നൽകി. സമീപകാല ചരിത്രത്തിലെ പത്താമത്തെ വലിയ തീപിടുത്തമാണെന്നും 24 മണിക്കൂറിനുള്ളിൽ നിന്ന് പ്രകടമാണ്.“ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ തീയാണ്,” കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻലെ കമാൻഡർ സീൻ കാവനോഗ് പറഞ്ഞു. നാഷണൽ ഗാർഡും രക്ഷാപ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്.

ഇടിമിന്നലേറ്റാണ് വനത്തിൽ തീപിടുത്തമുണ്ടായതെന്നാണു വിലയിരുത്തൽ. പല സ്ഥലങ്ങളിലായി തീ പടർന്നു പിടിക്കുകയായിരുന്നു. മൂന്നു ദിവസത്തിനിടെ പതിനായിരത്തിലേറെ തവണ കനത്ത ഇടിമിന്നലേറ്റിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് ഇവിടെ കാട്ടുതീ വ്യാപക നാശം വരുത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഇടിമിന്നൽ സംസ്ഥാനത്തേക്ക് നീങ്ങുമെന്ന് പ്രവചനങ്ങൾ. ഏറ്റവും മോശം അവസ്ഥ ഇനിയും വന്നിട്ടില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത വരൾച്ചയും വരണ്ട ഇന്ധനങ്ങളും ഉള്ളതിനാൽ ഇടിമിന്നൽ ഈ വാരാന്ത്യത്തിൽ കൂടുതൽ കാട്ടുതീക്ക് കാരണമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

റോക്കീസ് ​​മുതൽ വെസ്റ്റ് കോസ്റ്റ് വരെ വ്യാപിച്ചുകിടക്കുന്ന കാട്ടുതീ കാരണം പടിഞ്ഞാറൻ യുഎസും ഗ്രേറ്റ് പ്ലെയിൻസും വലിയ തോതിൽ പുക മൂടുന്നു. ചൊവ്വാഴ്ച കൂടുതൽ മിന്നൽ പ്രതീക്ഷിക്കുന്നതായും അടിയന്തര കുടിയൊഴിപ്പിക്കൽ പദ്ധതി നടത്താൻ എല്ലാ താമസക്കാരെയും പ്രോത്സാഹിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ അസാധാരണമായി ഉയർന്ന ഇടിമിന്നലാണ് പല തീപിടുത്തങ്ങൾക്കും കാരണമായത്.

ഇതുവരെ 64,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. വനത്തോടു ചേർന്ന് ഒറ്റപ്പെട്ട മേഖലകളിലുള്ള നിരവധി വീടുകൾ കത്തിയമർന്നിട്ടുണ്ട്. പുറത്തുനിന്നാരും ശ്രദ്ധിക്കുക പോലും ചെയ്യാതെ അഗ്നിവിഴുങ്ങിയ വീടുകൾ ഏറെയുണ്ടാവുമെന്നാണു നിഗമനം. ന്യാപയിൽ കത്തിയമർന്ന ഒരു വീട്ടിൽ നിന്ന് മൂന്നു മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തി. മറ്റു നാലു പേർ വിവിധ മേഖലകളിലായാണു മരിച്ചത്. ഇതിനു പുറമേ രണ്ടു പേരെ കാണാതായതായും പരാതിയുണ്ട്. മുപ്പതിലേറെ സിവിലിയന്മാർക്കു പരുക്കുണ്ടെന്നും അധികൃതർ. കാലിഫോർണിയയിലെ സെൻട്രൽ തീരത്തും സാൻഫ്രാൻസിസ്കോയിലും ആകാശം പുകമൂടി നിൽക്കുകയാണ്.

കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തം 2018ലായിരുന്നു.'വൂൾസി ഫയർ'എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയിൽ വീടുകളുൾപ്പെടെ 6700 കെട്ടിടങ്ങളാണ് വെന്തുരുകിയത്. രണ്ടരലക്ഷത്തിലേരെ പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 35000 ഏക്കറോളം വിസ്തൃതിയിലാണ് അന്ന് തീ പടർന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാൻ തടസ്സമായിരുന്നു. തൗസൻഡ് ഓക്സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്.

അമേരിക്കയിൽ ഏറ്റലുമധികം കോവിഡ് പടർന്ന് പിടിച്ചതും കാലിഫോർണിയയിൽ ആയിരുന്നു. കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിഫോർണിയ ബഹുദൂരം മുന്നിലെത്തിയിരുന്നു.

ഓഗസ്റ്റ് ഒന്നിന് കാലിഫോർണിയ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചു അര മില്യൻ കോവിഡ് 19 കേസ്സുകൾ സ്ഥിരീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ എന്ന് ചൂണ്ടികാണിക്കുന്നു. ജൂലായ് 31ന്കാലിഫോർണിയയിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും റിക്കാർഡിട്ടു. 214 കോവിസ് 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 176 ആയിരുന്നു ഇതിനു മുമ്പുള്ള ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP