Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ ജയിൽ മോചനം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് രണ്ടേകാൽ കോടി; യുവതിയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ; തട്ടിപ്പ് നടത്തിത് ഖത്തറിൽ ജയിലിലായ യുവാവിനെ ജയിൽ മോചിതനാക്കാമെന്ന് വാഗ്ദാനം ചെയ്ത്; പ്രതികൾ റിമാൻഡിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജയിലിലായ ഭർത്താവിന്റെ മോചനം വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ രണ്ടുപേരെ ആലുവ റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മുവാറ്റുപുഴ സ്വദേശിനി അനീഷ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . പ്രതികളെ 27വരെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പള്ളി സ്വദേശി ബിജിലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

ഖത്തറിൽ ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അനീഷയിൽനിന്ന് പ്രതികൾ പണം തട്ടിയത്. 2018ൽ നടന്ന തട്ടിപ്പിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഖത്തറിനെതിരെ ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഖത്തറിൽ കോൺട്രാക്ടറായ അനീഷയുടെ ഭർത്താവ് സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ട് ജയിലിലാകുന്നത്. ഭർത്താവിനെ പുറത്തിറക്കാനായി 2018ൽ പലഘട്ടങ്ങളിലായാണ് അനീഷ ഒന്നേകാൽകോടി രൂപ സമാഹരിച്ച് പ്രതികൾക്ക് നൽകിയത്.

പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ടതോടെ കഴിഞ്ഞവർഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പലവട്ടം ഖത്തറിൽ പോകാൻ പണം ചെലവഴിച്ചുവെന്നും അനീഷയുടെ ഭർത്താവിനെ പുറത്തിറക്കാനായി പലർക്കും പണം കൈമാറിയെന്നുമാണ് പ്രതികളുടെ മൊഴി. ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രാജിവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP