Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച് മരിച്ചയാൾക്ക് കോവിഡ്; രോഗം റിപ്പോർട്ട് ചെയ്തത് അപകടത്തിൽ മരിച്ച 63 കാരൻ ഹംസയ്ക്ക്

മലപ്പുറത്ത്  ടിപ്പർ ലോറി ഇടിച്ച് മരിച്ചയാൾക്ക് കോവിഡ്; രോഗം റിപ്പോർട്ട് ചെയ്തത് അപകടത്തിൽ മരിച്ച 63 കാരൻ ഹംസയ്ക്ക്

ജംഷാദ് മലപ്പുറം

 മലപ്പുറം: മലപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച മരിച്ചയാൾക്ക് കോവിഡ്. പരിശോധന നടത്തിയത് മരണപ്പെട്ട ശേഷം. രോഗം റിപ്പോർട്ട് ചെയ്തത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒരാൾക്ക്. മലപ്പുറം തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജിനും കക്കാടിനും ഇടയിൽ തൂക്കുമരം ഇറക്കത്തിലെ വളവിൽ ഇന്നലെയാണ് ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്. ഇതിൽ രണ്ടുപേർമരിച്ചു. ചെമ്മാട് ആസാദ് നഗർ പറമ്പൻ ഹംസക്കാണ്(63) മരണപ്പെട്ടതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവായത്.

സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും നടത്തിയ ആന്റീ ജെൻ ടെസ്റ്റ് പോസിറ്റീവാണ്. ബാക്കിയുള്ള പരിശോധനകൾക്ക് ആലപ്പുഴയിലേക്ക് അയച്ചുട്ടുണ്ട്. ആന്റി ജെൻ ടെസ്റ്റ് പോസിറ്റീവ് ആയ സ്ഥിതിക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം അദ്ദേഹം കോവിഡ് രോഗി ആയിരുന്നു. ആലപ്പുഴയിലെ റിസൾട്ട് വരുന്നത് വരെ 20 നുണ്ടായ അപകടവുമായി ബന്ധപ്പെട്ട എല്ലാ ആളുകളും (വളണ്ടിയർമാരും) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 'റൂം'ക്വൊറന്റൈനിൽ പ്രവേശിക്കേണ്ടതാണ് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പി.എസ്.എം.ഒ കോളേജിനും കക്കാടിനുമിടയിൽ തൂക്കുമരം ഇറക്കത്തിലെ വളവിൽ കഴിഞ്ഞ ദിവസം ടിപ്പർ ലോറി നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. ചെമ്മാട്ടെ ടാക്‌സി കാർ ഡ്രൈവറായിരുന്ന കോട്ടക്കൽ പൊന്മള പള്ളിപ്പടി സ്വദേശി കണ്ടം കുളം ഭാസ്‌കരൻ എന്ന രാജൻ (60)മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെമ്മാട് ആസാദ് നഗർ പറമ്പൻ ഹംസ (63) യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഭാര്യ സുബൈദ. മക്കൾ: സാക്കിർ, ഫവാസ്, സൽമാനുൽ ഫാരിസ്, മരുമക്കൾ; സഫീറ, റമീസ

അതേ സമയം മലപ്പുറം ജില്ലയിൽ ഇന്ന് 395 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലയിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കർശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.377 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ 11 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 13 പേർക്ക് ഉറവിടമറിയാതെയും 364 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 1,883 പേർക്ക് ഇന്ന് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ ഇപ്പോൾ 41,934 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതുവരെ 6,929 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.അതിനിടെ ജില്ലയിൽ 240 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. സർക്കാറിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 4,081 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP