Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിൽ ചെക്കുകേസിൽ കുടുങ്ങിയ ഭർത്താവിനെ രക്ഷപെടുത്താനെന്ന പേരിൽ യുവതിയിൽ നിന്നും തട്ടിയെടുത്തത് രണ്ടേകാൽ കോടി രൂപ; കാഞ്ഞിരമറ്റം പള്ളി ഇമാമിനെയും കൂട്ടാളിയേയും അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

ഖത്തറിൽ ചെക്കുകേസിൽ കുടുങ്ങിയ ഭർത്താവിനെ രക്ഷപെടുത്താനെന്ന പേരിൽ യുവതിയിൽ നിന്നും തട്ടിയെടുത്തത് രണ്ടേകാൽ കോടി രൂപ; കാഞ്ഞിരമറ്റം പള്ളി ഇമാമിനെയും കൂട്ടാളിയേയും അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ചെക്ക് കേസ് മൂലം ഖത്തറിൽ കുടുങ്ങിയ ഭർത്താവിനെ രക്ഷപ്പെടുത്താം എന്ന പേരിൽ മൂവാറ്റുപുഴ സ്വദേശി പട്ടരുമഠം അലിക്കുഞ്ഞിന്റെ ഭാര്യ അനീഷയിൽ നിന്ന് രണ്ടേകാൽ കോടി തട്ടിയെടുത്ത മതപുരോഹിതനടക്കം രണ്ട് മൂവാറ്റുപുഴ സ്വദേശികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാഞ്ഞിരമറ്റം പള്ളി ഇമാം കൂടിയായ മൂവാറ്റുപുഴ പായിപ്ര കല്ലുവെട്ടാംകുഴി മുഹമ്മദ് അസ്ലം മൗലവി എന്നയാളെയും കാഞ്ഞിരപ്പിള്ളി പാലക്കൽ വീട്ടിൽ ബിജലി മുഹമ്മദിനെയും ആണ് ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രാജീവിനെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്

ചെക്ക്കേസിനെ തുടർന്ന് ഖത്തറിൽ കുടുങ്ങിയ മൂവാറ്റുപുഴ സ്വദേശി അലിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അറിയപ്പെടുന്ന മതപുരോഹിതനായ മുഹമ്മദ് അസ്ലം മൗലവിയും കൂട്ടാളിയും ചേർന്ന് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്തതാണ്. കൂട്ടാളിയായ ബിജിലി ഖത്തറിലെ വലിയ വ്യവസായിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.

2018 ൽ ഒരു മാസത്തിനുള്ളിലാണ് മുഴുവൻ പണവും തട്ടിയെടുത്തത് ' 50 ലക്ഷം ബാങ്കിലൂടെയും ബാക്കി പണമായും ബന്ധുക്കളിൽ നിന്ന് സമാഹരിച്ച് നൽകി. വഞ്ചിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇരു വ ർക്കുള്ളതിരെ 420, 406 വകുപ്പ് പ്രകാരം കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP