Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൗതം അദാനിയുടെ മകൻ കരൺ അദാനി; കരണിന്റെ ഭാര്യാ പിതാവ് സിറിൽ ഷെറോഫ്; സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിൽ നിറയുന്നതും അദാനി ഫാക്ടർ! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയപ്പോൾ ലേലം വിളി ചുമതല കേരളം ഏൽപ്പിച്ചത് വ്യവസായിയുടെ ബന്ധുവിനെ; ചെലവിട്ട 2.36 കോടിയിൽ 55 ലക്ഷം രൂപ രൂപയും കിട്ടിയത് മരുമകളുടെ അച്ഛന്; ബിഡിൽ കേരളം തോറ്റത് അതിദയനീയമായും; തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായിയെ കുരുക്കി പുതിയ ബന്ധുത്വ കൺസൾട്ടൻസി വിവാദം

ഗൗതം അദാനിയുടെ മകൻ കരൺ അദാനി; കരണിന്റെ ഭാര്യാ പിതാവ് സിറിൽ ഷെറോഫ്; സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിൽ നിറയുന്നതും അദാനി ഫാക്ടർ! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയപ്പോൾ ലേലം വിളി ചുമതല കേരളം ഏൽപ്പിച്ചത് വ്യവസായിയുടെ ബന്ധുവിനെ; ചെലവിട്ട 2.36 കോടിയിൽ 55 ലക്ഷം രൂപ രൂപയും കിട്ടിയത് മരുമകളുടെ അച്ഛന്; ബിഡിൽ കേരളം തോറ്റത് അതിദയനീയമായും; തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായിയെ കുരുക്കി പുതിയ ബന്ധുത്വ കൺസൾട്ടൻസി വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൗതം അദാനിയുടെ മകന്റ് ഭാര്യാ പിതാവാണ് സിറിൾ ഷെറോഫ്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഗൗതം അദാനിക്ക് കിട്ടുമ്പോൾ വിമാനത്താവളത്തിനായുള്ള ലേലം വിളിക്കായി കേരളം ചെലവഴിച്ച രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 55 ലക്ഷം രൂപയും കിട്ടിയത് സിറിൾ ഷെറോഫിന്. അതായത് വിമാനത്താവളത്തിനൊപ്പം കേരളത്തിലെ ഖജനാവിൽ നിന്ന് രണ്ട് കോടിയിൽ അധികവും അദാനിയുടെ കുടുംബത്തിലേക്ക് തന്നെ എത്തി. തിരുവനന്തപുരം വിമാനത്താവളം ലേലത്തിൽ പിടിക്കാനുള്ള കൺസൾട്ടൻസി നൽകിയത് അദാനിയുടെ ബന്ധുവിനെയാണ്. അങ്ങനെ കേരളം പുതിയ മാതൃകയും സൃഷ്ടിച്ചു. ലേലം കേരളത്തിന് കൈവിട്ടു പോകാൻ കാരണം ക്വാട്ട് ചെയ്ത തുക പുറത്തായതെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളും.

വിമാനത്താവള ലേലത്തിൽ അദാനി പങ്കെടുക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് പണം മുടക്കിയ അദാനി ഇക്കാര്യം നേരത്തെ സൂചനയും നൽകി. എന്നിട്ടും അദാനിയുടെ ബന്ധുവിനെ തന്നെ കൺസൾട്ടൻസി ഏൽപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഇതോടെ പണം മുഴുവൻ ആ കുടുംബത്തിലുമെത്തി. ഗൗതം അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യാ പിതാവാണ് സിറിൽ ഷെറോഫ്. സിറിളിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പ്. അങ്ങനെ അദാനി കുടുംബത്തിന്റെ അടുത്ത ബന്ധുവിനെ വിമാനത്താവള കൺസൾട്ടൻസി ഏൽപ്പിച്ച് ഇടതു സർക്കാർ പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. ഇതാണ് വിമാനത്താവള ബിഡ് കേരളത്തിന് നഷ്ടമാകാൻ കാരണമെന്ന വാദവും സജീവമായിട്ടുണ്ട്.

വിമാനത്താവളത്തിന്റെ പ്രോജക്ട് തയ്യാറാക്കിയത് കെപിഎംജിയായിരുന്നു. കെപിഎംജിക്ക് ഏതാണ്ട് 1.58 ലക്ഷം രൂപ കേരളം നൽകി. ബിഡിങ്ങിന് ചുമതലപ്പെടുത്തിയത് സിറിൾ അമർചന്ദ് മംഗൽദാസിനെ. അവർക്ക് ഫീസായി 44.39 ലക്ഷവും കൊടുത്തു. അതായത് ബിഡിലെ വിവരങ്ങൾ എല്ലാം അവർക്ക് അറിയാമായിരുന്നുവെന്നാണ് വിലയിരുത്തൽ. വലിയ അട്ടിമറിയിലൂടെയാണ് കേരളത്തിന് തിരുവനന്തപുരം വിമാനത്താവളം നഷ്ടമായതെന്ന ചർച്ചയാണ് ഇതോടെ ഉയരുന്നത്. സിറിൾ ഗ്രൂപ്പാണ് കാര്യങ്ങൾ ചെയ്തതെന്ന് സർക്കാർ നൽകിയ വിവരാവാകശ മറുപടിയിലും വ്യക്തമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ സ്ഥാപനാണ് സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പ്. 2013ലാണ് സിറിന്റെ മകൾ പരിധിയെ കരൺ അദാനി ജീവിത സഖിയാക്കിയത്.

ഫിനാൻഷ്യൽ ബിഡിൽ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാൾ ഉയർന്ന തുക ക്വാട്ട് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറിൽ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോൾ കേരള സർക്കാരിന്റെ കെഎസ്ഐഡിസിക്ക് വേണ്ടി ടിയാൽ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉള്ള ജി.എം.ആർ ഗ്രൂപ്പ് 63 കോടി ക്വാട്ട് ചെയ്തു. കേരളത്തിലെ നെടുമ്പാശ്ശേരിയും കണ്ണൂരും സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളാണ് നടത്തുന്നത്. ഇതു പോലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാക്കാനായിരുന്നു ബിഡിൽ കേരളെ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിയാണ് ലേലത്തിൽ രണ്ടാമതെത്തിയത്. ജി.എം.ആർ. ഗ്രൂപ്പ് മൂന്നാമതും എത്തി.

യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു. വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം ഉള്ള കമ്പനികൾ മാത്രമേ ടെക്ക്നിക്കൽ ബിഡിൽ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കിയതാണ് അദാനിക്ക് ഗുണകരമായത്. ആദാനിക്ക് വേണ്ടിയുള്ള ഇടപെടലാണ് ഇതെന്ന ആക്ഷേപം സജീവാണ്. കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരം പൊതുമേഖളാ കമ്പനിയായ ടിയാലിന് റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ വ്യവസ്ഥ പത്ത് ശതമാനം ആയി നിജപെടുത്തിയിരുന്നു. എന്നിട്ടും കരാർ കിട്ടിയില്ല. ഇതിന് കാരണം പത്ത് ശതമാനത്തിന് മുകളിലുള്ള തുക അദാനി രേഖപ്പെടുത്തിയാതിരുന്നു.

സാധാരണ റെറ്റ് ഓഫ് ഫസറ്റ് റെഫ്യൂസൽ വ്യവസ്ഥയിൽ വരുന്നവർക്ക് കരാർ കിട്ടുകയാണ് പതിവ്. ഇവിടെ പത്ത് ശതമാനം ഉണ്ടായിട്ടും കേരളത്തിന് അത് നേടാനായില്ല. ഇതിന് പിന്നിൽ ഉന്നതതല ഇടപെടലുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഇതിന് മൂർച്ചകൂട്ടുന്നതാണ് കൺസൾട്ടന്റായി അദാനിയുടെ ബന്ധുവിനെയാണ് നിയമിച്ചതെന്ന വാർത്ത. രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സർക്കാർ ഈ നീക്കത്തെ എതിർത്തെങ്കിലും നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കുകയും ചെയ്തു.

സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനിയുണ്ടാക്കി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം കെഎസ്ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കിൽ പോലും തുക വർധിപ്പിക്കാൻ കെഎസ്ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു. കൊൽ്ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാൻ കേന്ദ്രത്തിന് ഇനിയും ആയിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകാരണമാണിത്. ഇതേ നിലപാട് കേരളവും തുടർന്നിരുന്നുവെങ്കിൽ തിരുവനന്തപുരവും പൊതുമേഖലയിൽ തുടരുമായിരുന്നു.

പകരം ആളുകളുടെ കണ്ണിൽ പൊടിയിടാനായി ബിഡിൽ പങ്കെടുത്തു. ഇതോടെ സ്വകാര്യവത്കരണത്തെ കേരളം അനുകൂലിക്കുന്നുവെന്ന പൊതുധാരണയുമുണ്ടായി. ലേലത്തിൽ തോറ്റതോടെ ബിഡ് അദാനിക്കും സ്വന്തമായി. ലേലത്തിൽ ഒന്നാമതെത്തിയ കമ്പനിയുമായി പത്തുശതമാനം വ്യത്യാസമേയുള്ളു എങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ പ്രകാരം ഉയർന്നതുകയ്ക്ക് വീണ്ടും ക്വോട്ട് ചെയ്യാനാകുമായിരുന്നുള്ളൂ. എന്നാൽ അദാനിയും കെ.എസ്ഐ.ഡി.സിയും സമർപ്പിച്ച ബിഡുകൾ തമ്മിൽ ഇതിലേറെ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് അദാനിക്ക് തിരുവനന്തപുരം കിട്ടി. ഇതോടെ വിഴിഞ്ഞം തുറമുഖം വഴി തിരുവനന്തപുരത്തിന്റെ തീരത്തും വിമാനത്താവളം വഴി ആകാശത്തും അദാനി ഗ്രൂപ്പിന് സാന്നിധ്യമാകും.

അദാനി ഗ്രൂപ്പിന്റെ എവിയേഷൻ രംഗത്തെ പ്രഥമ സംരംഭത്തിന് 30000 കോടിയിലേറെ മതിപ്പ് വിലയുള്ള തിരുവനന്തപുരം വിമാനത്താവളം ലഭിക്കുന്നതോടെ കോടികളുടെ ലാഭം ആണ് ലഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP