Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ഏറ്റവും നല്ല മനുഷ്യൻ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; റിയാ ചക്രവർത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

എന്റെ ഏറ്റവും നല്ല മനുഷ്യൻ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; റിയാ ചക്രവർത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

സുശാന്ത് സിങിന്റെ മരണത്തിന് പിന്നിൽ നടിയും കാമുകിയുമായിരുന്ന റിയാ ചക്രവർത്തിക്ക് കൈയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകായണ്. സുശാന്തിന്റെ കുടുംബവും ഇതേ ആരോപണം ഉന്നയിക്കുന്നു. ഇതിനിടയിൽ റിയാ ചക്രവർത്തിയുടേയും സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ടിന്റെയും വാട്സ്ആപ്പ് സന്ദേശങ്ങൾ എന്ന പേരിൽ സ്‌ക്രീൻഷോട്ട് സന്ദേശങ്ങൾ പ്രചരിക്കുന്നു. നടി ജൂൺ എട്ടിന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. റിയയെ സുശാന്തിൽ നിന്നും അകറ്റിയത് മഹേഷ് ഭട്ടാണെന്നാണ് ഈ സന്ദേശത്തിൽ നിന്നും വ്യക്തമാകുന്നത്.

'ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സർ..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും'' എന്ന് കുറിച്ചാണ് സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിർമ്മിച്ച 'ജലേബി' എന്ന സിനിമയിൽ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. ''നമ്മുടെ അവസാനത്തെ കോൾ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങൾ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങൾ എനിക്കൊപ്പമുണ്ട്'' എന്നാണ് റിയ അയച്ച സന്ദേശങ്ങൾ.

'തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുള്ള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോൾ സന്തോഷവാനായിരിക്കും'' എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. 'താങ്കൾ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതൽ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കൾ,' എന്ന് റിയ മറുപടിയും നൽകിയിട്ടുണ്ട്.

'താങ്കൾ വീണ്ടും എന്റെ ചിറകുകൾ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തിൽ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യൻ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു...' എന്നും റിയ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. നീ എന്റെ കുഞ്ഞല്ലേ, ഞാൻ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നൽകിയിട്ടുണ്ട്.

മഹേഷ് ഭട്ടും റിയയും തമ്മിലുള്ള ബന്ധത്തെപ്പറ്റി വലിയ ആരോപണങ്ങൾ ഉയരുമ്പോഴാണ് ഈ സ്‌ക്രീൻഷോട്ട് സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ ആവശ്യപ്രകാരമാണ് റിയ, സുശാന്തിനെ ഉപേക്ഷിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതാ കൂടാതെ ഒരു അഭിമുഖത്തിലും സുശാന്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മോശമായായിരുന്നു മഹേഷ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP