Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്ക് കൊടുത്തത്; ഈ മാതൃകയിലൂടെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ടെൻഡറിലും പങ്കെടുത്ത് കൺസൾട്ടൻസി രാജിന് ഗൂഡനീക്കം; 409 കോടി രൂപ ബാധ്യതയുള്ള സ്ഥാപനത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിന് പിന്നിലും കൺസൾട്ടൻസി രാജിലെ കമ്മീഷൻ മോഹം; ഖജനാവിൽ നിന്ന് പണമൊഴുക്കാൻ എച്ച് എൻ എൽ ബുദ്ധിയും

വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്ക് കൊടുത്തത്; ഈ മാതൃകയിലൂടെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ടെൻഡറിലും പങ്കെടുത്ത് കൺസൾട്ടൻസി രാജിന് ഗൂഡനീക്കം; 409 കോടി രൂപ ബാധ്യതയുള്ള സ്ഥാപനത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിന് പിന്നിലും കൺസൾട്ടൻസി രാജിലെ കമ്മീഷൻ മോഹം; ഖജനാവിൽ നിന്ന് പണമൊഴുക്കാൻ എച്ച് എൻ എൽ ബുദ്ധിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൺസൾട്ടൻസിക്ക് കാശ് മുടക്കാനുള്ള ഒരു അവസരവും കേരള സർക്കാർ വേണ്ടെന്ന് വയ്ക്കില്ല. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിൽക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ.) ഏറ്റെടുക്കാൻ സർക്കാർ തീരുമാനം എടുത്തിരിക്കുകയാണ്. ഇതിനുള്ള നടപടി സ്വീകരിക്കാൻ കിൻഫ്രയ്ക്ക് നിർദ്ദേശം നൽകി. ഇനി ഇതിനായി കൺസൾട്ടൻസിയെ നിയോഗിക്കും. ഇതിന് വേണ്ടിയുള്ള നീക്കവും തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ബിഡിംങിൽ പങ്കെടുക്കാനും ഇത് തന്നെയാണ് സംസ്ഥാനം ചെയ്തത്.

ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള നടപടികൾക്കായി ആവശ്യമായ പണം കിഫ്ബിയിൽനിന്ന് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. 2019 മാർച്ച് 31 കണക്കാക്കിയുള്ള ധനകാര്യ റിപ്പോർട്ട് പ്രകാരം 409 കോടിരൂപയാണ് സ്ഥാപനത്തിന്റെ ബാധ്യത. ഈ സ്ഥാപനമാണ് കടക്കെണിയിൽ നിൽക്കുന്ന കേരളം ഏറ്റെടുക്കാൻ പോകുന്നത്. ഖജനാവിൽ കാശില്ല. ഈ സാഹചര്യത്തിൽ എങ്ങനെ ഈ സ്ഥാപനം കേരളം വിലയ്ക്ക് വാങ്ങും എന്നതാണ് ഉയരുന്ന ചോദ്യം. തിരുവനന്തപുരം വിമാനത്താവള ടെൻഡർ മാതൃകയാണ് കമ്മീഷൻ മോഹികളുടെ ലക്ഷ്യമെന്നാണ് പുറത്തു വരുന്ന സൂചന.

വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്കു നൽകിയെന്നാണ് വിവരാവകാശ രേഖ സഹിതം ചൂണ്ടിക്കാട്ടുന്നത്. ഗോവിന്ദൻ നമ്പൂതിരിയെന്ന കൊച്ചിയിലെ വിവരാവകാശ പ്രവർത്തകന് കിട്ടിയ ഈ രേഖ ഇപ്പോൾ വലിയ ചർച്ചയാണ്. ഇതിന് പിന്നാലെയാണ് എച്ച് എൻ എല്ലിലേക്കും കൺസൾട്ടൻസിയെ കൊണ്ടുവരാനുള്ള നീക്കം. കൺസൾട്ടൻസിക്ക് പണം കിട്ടുമ്പോൾ അത് ചിലർക്ക് കമ്മീഷൻ അടിക്കാനുള്ള വഴിയാകും. ടെൻഡറിൽ പങ്കെടുക്കുമ്പോൾ കൂടിയ തുക രേഖപ്പെടുത്തുന്നവർക്ക് കരാർ കിട്ടും. കരാർ തുക കുറച്ചു വച്ച് രക്ഷപ്പെടുകയും ചെയ്യാം. വിമാനത്താവള ടെൻഡറിൽ കേരളം ക്വാട്ട് ചെയ്ത തുക പോലും നേരത്തെ അദാനി മനസ്സിലാക്കിയെന്ന ആരോപണവും ഉണ്ട്.

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ (എച്ച്.പി.സി.എൽ.) സബ്സിഡിയറി കമ്പനിയാണ് കോട്ടയം വെള്ളൂരിൽ പ്രവർത്തിക്കുന്ന എച്ച്.എൻ.എൽ. ഇത് സ്ഥാപിക്കാൻ 600 ഏക്കറിലേറെ സംസ്ഥാനം ഏറ്റെടുത്തുനൽകിയതാണ്. എച്ച്.പി.സി.എൽ. നഷ്ടത്തിലായതോടെയാണ് വിൽപ്പനയിലേക്ക് കേന്ദ്രം നീങ്ങിയത്. എച്ച്.പി.സി.എല്ലിന്റെ ഓഹരിത്തുകയായ 25 കോടി സർക്കാർ നൽകാമെന്നും സ്ഥാപനം പൊതുമേഖലയിൽ നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ സംസ്ഥാനസർക്കാരിന് ഓഹരി കൈമാറാൻ ഉത്തരവിടുകയും ചെയ്തു.

കോടികളുടെ ബാധ്യത തീർപ്പാക്കുന്നതുസംബന്ധിച്ച് വ്യക്തതതേടി ആറ് ബാങ്കുകൾ ട്രിബ്യൂണലിനെ സമീപിച്ചതോടെ സംസ്ഥാനത്തിന്റെ ഓഹരിവാങ്ങൽ മുടങ്ങി. ആർ.ബി.എൽ. ബാങ്ക് സമർപ്പിച്ച അപേക്ഷയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ ബാധ്യത കണക്കാക്കി സ്ഥാപനം കൈമാറണമെന്ന നിർദ്ദേശമാണ് ട്രിബ്യൂണൽ മുന്നോട്ടുവെച്ചത്. ബാങ്കുകളുടെ അപേക്ഷയിൽ തീർപ്പുണ്ടാക്കാനും വിൽപ്പന പൂർത്തിയാക്കാനും ട്രിബ്യൂണൽ ഒരാളെ നിയോഗിക്കുകയും ചെയ്തു.

സ്ഥാപനം ഏറ്റെടുക്കാൻ താത്പര്യപത്രം ക്ഷണിച്ചപ്പോൾ സംസ്ഥാനസർക്കാരിന്റെ നിർദ്ദേശമനുസരിച്ച് നാല് പൊതുമേഖലാസ്ഥാപനങ്ങൾ പങ്കെടുത്തു. ഇവ നാലിനും ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഏറ്റെടുത്ത് നടത്താനാവുന്നതാണെന്ന യോഗ്യതാപത്രം ലഭിച്ചു. നാലുസ്ഥാപനങ്ങൾക്ക് പകരം, കിൻഫ്ര ഏറ്റെടുക്കൽ പ്ലാൻ സമർപ്പിക്കും. ഇത് വ്യവസായവകുപ്പ് റിയാബിനെക്കൊണ്ട് തയ്യാറാക്കി കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്.

രണ്ട് സ്വകാര്യകമ്പനികളും എച്ച്.എൻ.എൽ. ഏറ്റെടുക്കാൻ രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ പുതിയ കൺസൾട്ടന്റിനെ കൊണ്ട് വിശദമായ റിപ്പോർട്ട് വാങ്ങാനും അണിയറയിൽ നീക്കമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP