Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുശാന്ത് സിങും സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നു; സാറ സുശാന്തുമായുള്ള ബന്ധം അവസാനിപ്പിച്ചത് ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെ തുടർന്ന്: വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത് രംഗത്ത്

സുശാന്ത് സിങും സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നു; സാറ സുശാന്തുമായുള്ള ബന്ധം അവസാനിപ്പിച്ചത് ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെ തുടർന്ന്: വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത് രംഗത്ത്

സ്വന്തം ലേഖകൻ

ന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതും നടി സാറ അലിഖാനും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടന്റെ സുഹൃത്ത്. സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കേദാർനാഥ് സിനിമയുടെ സെറ്റിൽ വെച്ച് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നുവെന്നും ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന് സാറ സുശാന്തമായുള്ള ബന്ധം അവസാനിപ്പിക്കുക ആയിരുന്നുവെന്നും ഇയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

' കേദാർനാഥ് സിനിമയുടെ പ്രമോഷൻ സമയം ഞാൻ ഓർക്കുന്നു... സുശാന്തും സാറയും കടുത്ത പ്രണയത്തിലായിരുന്നു... അവർ പിരിയാൻ പറ്റാത്ത വിധം അടുത്തിരുന്നു...കുഞ്ഞുങ്ങളുടേത് പോലെ നിഷ്‌കളങ്ക സ്‌നേഹമായിരുന്നു അത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു, അത് ഇന്നത്തെ ബന്ധങ്ങളിൽ കാണാൻ കഴിയുന്നത് വളരെ അപൂർവമാണ്. സുശാന്തിനൊപ്പം സാറയ്ക്കും സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും ആത്മാർത്ഥമായ ആദരവുണ്ടായിരുന്നു... അത് കുടുംബം, സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ആരെങ്കിലുമായിക്കൊള്ളട്ടെ.. ബോളിവുഡ് മാഫിയയുടെ സമ്മർദ്ദം കാരണമാണോ, സോഞ്ചിരിയയുടെ ബോക്‌സ് ഓഫീസ് പരാജയത്തിനു പുറകെ സുശാന്തുമായി ബന്ധം വേർപെടുത്താൻ സാറ തീരുമാനിച്ചതെന്ന് ഞാൻ അദ്ഭുതപ്പെടുന്നു,''-ഇയാളുടെ പോസ്റ്റിൽ പറയുന്നു.

സുശാന്ത് സിങ്ങ് രജ്പുത് നായകനായെത്തിയ കേദാർനാഥിലൂടെയാണ് സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സുശാന്തിന്റെ മരണ ശേഷം ചർച്ചയായി മാറിയ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പേരിൽ പഴി കേട്ടവരിൽ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകൾ സാറയുമുണ്ടായിരുന്നു.

      View this post on Instagram

We accept the love we think we deserve -Stephen Chbosky

A post shared by Samuel Haokip (@jamlenpao) on Aug 19, 2020 at 9:21pm PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP