Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടത് ഒബാമയും ബൈഡനും പരാജയപെട്ടതിനാൽ: ട്രംപ്

പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടത് ഒബാമയും ബൈഡനും പരാജയപെട്ടതിനാൽ: ട്രംപ്

പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടത് മുൻ പ്രസിഡന്റ് ബരാക് ഒബാമയും വൈസ് പ്രസിഡണ്ട് ജോ ബൈഡനും തങ്ങളുടെ ജോലി ക്രത്യമായി ചെയ്യുന്നതിൽ തികഞ്ഞ പരാജയമായതിന്നാലാണെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

പ്രസിഡന്റ് ആകുന്നതിനുമുമ്പുള്ള എന്റെ ജീവിതം ഞാൻ വളരെയധികം ഇഷ്പ്പെട്ടിരുന്നു. ബരാക് ഒബാമ തന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാത്തതാണ് ഈ പദവിയിലേക്ക് ഞാനെത്താൻ കാരണം. തന്റെ ജോലി ഒബാമ നേരേ ചെയ്തില്ല. ജോ ബൈഡന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. അവർ കൃത്യമായി തങ്ങളുട ഉത്തരവാദിത്തം നിർവ്വഹിച്ചിരുന്നെങ്കിൽ ഞാൻ ഈ പദവിയിലെത്തില്ലായിരുന്നു- ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ് ഡെമോക്രാറ്റിക് കൺവെൻഷനിൻ ഒബാമ നടത്തിയ പ്രസംഗത്തിന് മറുപടി നൽകവെയാണ് ട്രംപിന്റെ ഈ പരാമർശം. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളാണ് ജോ ബൈഡൻ. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ മുഖ്യ എതിരാളി കൂടിയാണ് അദ്ദേഹം.

നേരത്തേ ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ രംഗത്തെത്തിയിരുന്നു. രാജ്യത്തിന് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് അവർ പറഞ്ഞത്.

യു.എസ് ഡെമോക്രാറ്റിക് കൺവെൻഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെയുള്ള തന്റെ നിലപാട് മിഷേൽ വ്യക്തമാക്കിയത്.

മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണ് ട്രംപ്. വ്യക്തമായി പറഞ്ഞാൽ നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ് അയാൾ- മിഷേൽ പറഞ്ഞു.

രാജ്യത്തിന്റെ പൊതുനന്മയെ കരുതി നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മിഷേൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP