Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്ക് സർക്കാർ സാമ്പത്തിക സഹായം ഉറപ്പു വരുത്തണം: വെൽഫെയർ പാർട്ടി

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്ക് സർക്കാർ സാമ്പത്തിക സഹായം ഉറപ്പു വരുത്തണം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

മലപ്പുറം: ജില്ലയിലെ കോവിഡ് രോഗികൾക്കുള്ള ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്ക് സർക്കാർ സാമ്പത്തിക സഹായം ഉറപ്പു വരുത്തണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ അനുദിനം വർധിച്ച് കൊണ്ടിരിക്കുമ്പോഴും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ മിക്ക തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും തുടങ്ങാനായിട്ടില്ല എന്നതു വലിയ പ്രതിസന്ധിയാണ് ജില്ലയിൽ സൃഷ്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുമാണ് മിക്ക തദ്ദേശസ്ഥാപനങ്ങളുടെയും മുന്നിലുള്ള തടസ്സം.നിലവിൽ നാട്ടുകാരാണ് ആവശ്യത്തിനുള്ള സാധന സാമഗ്രികൾ എത്തിച്ച് നൽകുന്നത്. ആരോഗ്യ വകുപ്പിന്റെ ഫണ്ട്,ദുരന്തനിവാരണ അഥോറിറ്റി ഫണ്ട്,തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ച് ട്രീറ്റ്‌മെന്റ് തുടങ്ങാനായിരുന്നു നിർദ്ദേശം. എന്നാൽ, ഈ ഫണ്ടുകളുടെ കാര്യത്തിലൊന്നും സർക്കാരിന്റെ ഏകോപനങ്ങളോ നേരിട്ടുള്ള നിർദ്ദേശങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഈ ഗുരുതരമായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഫണ്ടുകളുടെ കാര്യത്തിൽ ഏകോപനമുണ്ടാക്കി തദ്ദേശസ്ഥാപനങ്ങളിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സാധ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്നും സെക്രട്ടറിയേറ്റ് ആവിശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കിഴുപറമ്പ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഗണേശ് വടേരി,ട്രഷറർ എ. ഫാറൂഖ്, മുനീബ് കാരക്കുന്ന്,റംല മമ്പാട്, സുഭദ്ര വണ്ടൂർ, ശ്രീനിവാസൻ മേലാറ്റൂർ, മുഹമ്മദ് പൊന്നാനി,അഷ്റഫ് വൈലത്തൂർ, നസീറ ബാനു, ജാഫർ.സി.സി,വഹാബ് വെട്ടം,ആരിഫ് ചുണ്ടയിൽ, സഫീർ ഷാ കെ.വി തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP