Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമിക്കടിയിലെ വൈദ്യുത പ്ലാന്റിൽ തീ പിടിച്ചതോടെ ആ ഒമ്പത് പേർ ശ്രമിച്ചത് സ്വന്തം ജീവൻ പോലും തൃണവത്​ഗണിച്ച് തീയണയ്ക്കാൻ; തെലങ്കാനയിലെ ശ്രീശൈലം അപകടത്തിൽ ആറുപേർ മരിച്ചു; മൂന്നുപേരെ ഇനിയും കണ്ടെത്താനായില്ല; ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ഇത്തരമൊരു സാഹചര്യം രാജ്യത്ത് തന്നെ ആദ്യമെന്ന് തെലങ്കാന വൈദ്യുത മന്ത്രി ജഗദീഷ് റെഡ്ഡി

ഭൂമിക്കടിയിലെ വൈദ്യുത പ്ലാന്റിൽ തീ പിടിച്ചതോടെ ആ ഒമ്പത് പേർ ശ്രമിച്ചത് സ്വന്തം ജീവൻ പോലും തൃണവത്​ഗണിച്ച് തീയണയ്ക്കാൻ; തെലങ്കാനയിലെ ശ്രീശൈലം അപകടത്തിൽ ആറുപേർ മരിച്ചു; മൂന്നുപേരെ ഇനിയും കണ്ടെത്താനായില്ല; ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ഇത്തരമൊരു സാഹചര്യം രാജ്യത്ത് തന്നെ ആദ്യമെന്ന് തെലങ്കാന വൈദ്യുത മന്ത്രി ജഗദീഷ് റെഡ്ഡി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: വൈദ്യുതോർജ്ജ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് ജീവനക്കാർ മരിച്ചു. തെലങ്കാനയിലാണ് സംഭവം. അഗ്നിബാധയെ തുടർന്ന് പ്ലാന്റിൽ കുടുങ്ങിപ്പോയ മൂന്ന് പേരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നു. രക്ഷപ്പെടുത്തിയ പത്തുപേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണ നദിയിലെ ശ്രീശൈലം ഡാമിൽ ഭൂമിക്കടിയിൽ പ്രവർത്തിക്കുന്ന വൈദ്യുതോൽപ്പാദന പ്ലാന്റിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടം നടന്നത്. തെലങ്കാനയിലെ നാഗാർകൂർനൂൾ ജില്ലയിലെ ശ്രീശൈലത്താണ് അപകടം നടന്ന പ്ലാന്റ്.

തെലങ്കാന- ആന്ധ്രാപ്രദേശ് അതിർത്തിയാലാണ് പ്ലാന്റ. പവർ സ്റ്റേഷന്റെ നാലാമത്തെ യൂണിറ്റിലെ വോൾട്ടേജ് ട്രാൻസ്‌ഫോർമറിൽ നിന്നാണ് തീ ഉയർന്നത്. ജീവഹാനി സംഭവിച്ച ഒരു ജീവനക്കാരനെ തിരിച്ചറിഞ്ഞു. മറ്റു അഞ്ചുപേരെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയ പത്തുപേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി ബാധയെ തുടർന്ന് പവർ പ്ലാൻ ഇരിക്കുന്ന ടണലിൽ പുക ഉയർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

വൈദ്യുത നിലയത്തിന്റെ ആദ്യ യൂണിറ്റിൽ അപകടമുണ്ടായതായും നാല് പാനലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും തെലങ്കാന വൈദ്യുതി മന്ത്രി ജഗദീഷ് റെഡ്ഡി അറിയിച്ചു. രാത്രി 10: 30 ഓടെയാണ് പ്ലാന്റിലെ യൂണിറ്റ് ഒന്നിൽ തീപിടിത്തമുണ്ടായത്. ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാൻ ശ്രമിച്ചു. അപകടസമയത്ത് പ്ലാന്റിനുള്ളിൽ ജെൻകോ ഉദ്യോഗസ്ഥരുണ്ടായിരുന്നു. 10 പേർക്ക് സുരക്ഷിതമായി പുറത്തിറങ്ങാനായി. ഒൻപത് പേർക്ക് വരാൻ കഴിഞ്ഞില്ല. അവർ പ്ലാന്റിന്റെ വൈദ്യുതി തടയാൻ ശ്രമിച്ചു, പക്ഷേ അത് സാധ്യമായില്ല. അവർ അറിയിച്ചതനുസരിച്ച് പ്ലാന്റിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചു. പക്ഷേ പുക വളരെ കനത്തതിനാൽ അവർക്ക് പിന്നീടും പുറത്ത് വരാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തകർക്കും ഇവരെ രക്ഷിക്കാനായില്ലെന്ന് റെഡ്ഡിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

"അഗ്നിശമന സേനാംഗങ്ങൾ മൂന്ന് തവണ അകത്തേക്ക് പോകാൻ ശ്രമിച്ചു. പക്ഷേ, ബോധം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലായിരുന്നു സ്ഥിതി. ഭാഗ്യവശാൽ, അവരെ അകത്തേക്ക് കൊണ്ടുപോയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഓക്സിജൻ മാസ്കുകൾ ഉണ്ടായിരുന്നു. അതിനാൽ അവർ വാഹനങ്ങൾ സുരക്ഷിതമായി പുറത്തേക്ക് ഓടിച്ചു. ഇത്തരം സാഹചര്യങ്ങളിൽ വൈദഗ്ദ്ധ്യം ഉള്ള സിംഗാരെനി കൽക്കരി ഖനികളിലെ രക്ഷാപ്രവർത്തകരുടെ സഹായം ലഭിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. വാസ്തവത്തിൽ, ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ഇത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല, ഇവിടെ മാത്രമല്ല, ഇന്ത്യയിലെവിടെയും. ഞങ്ങളുടെ ആദ്യത്തെ മുൻ‌ഗണന രക്ഷാപ്രവർത്തനത്തിനിടെ കുടുങ്ങിയവരെ പുറത്തെത്തിക്കാനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അദ്ദേഹം വൈദ്യുതി മന്ത്രി ജഗദീഷ് റെഡ്ഡി, ട്രാൻസ്‌കോ, ജെൻകോ സിഎംഡി ഡി പ്രഭാകർ റാവു എന്നിവരുമായി സംസാരിക്കുകയും അവിടെ നടക്കുന്ന ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യുകയും ചെയ്തു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി ശേഖരിക്കുന്നുണ്ട്. പ്ലാന്റിൽ കുടുങ്ങിയവരെല്ലാം സുരക്ഷിതമായി പുറത്തുവരണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു, ”ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.

ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ശ്രീശൈലം വൈദ്യുത നിലയം കൃഷ്ണ നദിയിൽ നിർമ്മിച്ച തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷനാണ് (ജെൻകോ) നിയന്ത്രിക്കുന്നത്. 900 മെഗാവാട്ട് ശേഷിയുള്ള ആറ് യൂണിറ്റുകളാണ് പ്ലാന്റിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയെത്തുടർന്ന് വൈദ്യുതി ഉൽപാദനം സജീവമായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP