Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റെഡ് ഫ്രോക്ക് അണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന റിമി ടോമിയെ പുകഴ്‌ത്തി സോഷ്യൽ മീഡിയ; താരത്തിന്റെ പ്രായം ചർച്ച ചെയ്ത ആരാധകരോട് യഥാർത്ഥ പ്രായം വെളിപ്പെടുത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായിക

റെഡ് ഫ്രോക്ക് അണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന റിമി ടോമിയെ പുകഴ്‌ത്തി സോഷ്യൽ മീഡിയ; താരത്തിന്റെ പ്രായം ചർച്ച ചെയ്ത ആരാധകരോട് യഥാർത്ഥ പ്രായം വെളിപ്പെടുത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായിക

സ്വന്തം ലേഖകൻ

റിമി ടോമിയെ ലേഡി മമ്മൂട്ടി എന്ന് പുകഴ്‌ത്തി സോഷ്യൽ മീഡിയ. റെഡ് ഫ്രോക്ക് അണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന റിമി ടോമിയുടെ ചിത്രം വൈറലായതോടെയാണ് ആരാധകർ റിമിയെ പ്രായത്തിന്റെ കാര്യത്തിൽ ലേഡി മമ്മൂട്ടി എന്ന് പുകഴ്‌ത്തിയത്. ചുവന്ന ഫ്രോക്ക് ധരിച്ചുള്ള ചിത്രങ്ങൾ റിമി കഴിഞ്ഞ ദിവസമാണ് പോസ്റ്റ് ചെയ്തത്. പിന്നാലെ ആരാധകരുടെ വക രസകരമായ കമന്റുകളുമെത്തി.

നാൽപ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണ്, മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെയാണ് താരം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പോസ്റ്റ് വൈറലായതോടെ റിമിയുടെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി. റിമിക്ക് 45 വയസ്സ് ഉണ്ടോ എന്നായിരുന്നു പലരുടെയും സംശയം. ഇപ്പോഴും ചുള്ളത്തിയായിരിക്കുന്നതിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്. റിമിയെ ലേഡി മമ്മൂട്ടി എന്ന് പലരും അഭിസംബോധന ചെയ്തു.

ചർച്ചകൾ വർധിച്ചതോടെ യഥാർഥ പ്രായം റിമി ടോമി വെളിപ്പെടുത്തി. 'നാൽപത്തിയഞ്ചു വയസ്സാകാൻ ഇനിയും എട്ട് വർഷം കൂടി എടുക്കും കേട്ടോ' എന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ. പോസ്റ്റിനു പിന്നാലെ വീണ്ടും ആരാധകരുടെ പ്രതികരണങ്ങൾ എത്തി. പ്രായം ഒക്കെ വെറും നമ്പർ മാത്രമാണെന്നും എന്നും ഇരുപതുകാരിയായി മാത്രമേ തോന്നൂ എന്നുമാണ് ആരാധകപക്ഷം.

      View this post on Instagram

A post shared by Rimitomy (@rimitomy) on Aug 18, 2020 at 2:13am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP