Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനസംഖ്യയുടെ 20 ശതമാനം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയും അത്രതന്നെ ജനങ്ങൾ നിരക്ഷരരും; ജനസംഖ്യ കൂടുന്നതിനനുസരിച്ച് വികസന വെല്ലുവിളികൾ പരിഹരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉപരാഷ്ട്രപതി

ജനസംഖ്യയുടെ 20 ശതമാനം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയും അത്രതന്നെ ജനങ്ങൾ നിരക്ഷരരും; ജനസംഖ്യ കൂടുന്നതിനനുസരിച്ച് വികസന വെല്ലുവിളികൾ പരിഹരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉപരാഷ്ട്രപതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജനസംഖ്യ കൂടുന്നതിനനുസരിച്ച് വികസന വെല്ലുവിളികൾ പരിഹരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബാസൂത്രണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ നായിഡു രാഷ്ട്രീയ പാർട്ടികളോടും പൊതുജന പ്രതിനിധികളോടും ഈ സുപ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനങ്ങളെ ബോധവൽക്കരിക്കാനും ആവശ്യപ്പെട്ടു. ജനസംഖ്യയും വികസനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നാം മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാർലമെന്റേറിയൻസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് തയ്യാറാക്കിയ രണ്ട് റിപ്പോർട്ടുകൾ പുറത്തിറക്കിക്കൊണ്ട് ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

2036 ഓടെ രാജ്യത്തെ ജനസംഖ്യ 152 കോടിയായി വർധിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2011-ലേതിനെക്കാൽ 25 ശതമാനം വർധനയാണ് ഉണ്ടാകാൻ പോകുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നതും അത്രതന്നെ ജനങ്ങൾ നിരക്ഷരരാണ് എന്നതും വികസനത്തിന്റെ കാര്യത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

രാജ്യത്ത് മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ സംവിധാനം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. മറ്റുരാജ്യങ്ങൾക്ക് മാതൃകയാണ് ആ സംവിധാനം. രാജ്യത്തെ സ്ത്രീ - പുരുഷ അനുപാതം ആശങ്കയുണ്ടാക്കുന്നതാണ്. സമൂഹത്തിന്റെ സുസ്ഥിര നിലനിൽപ്പിനെത്തന്നെ അത് ബാധിക്കും. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ സംവരണം ഉറപ്പാക്കണം. രാഷ്ട്രീയ പാർട്ടികൾ അക്കാര്യത്തിൽ യോജിപ്പിൽ എത്തുകയാണ് വേണ്ടത്. സ്ത്രീകൾ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടില്ലെങ്കിൽ രാജ്യത്തിന്റെ വികസനം തന്നെ തടസപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജനസംഖ്യ 2036 ൽ 152.2 കോടി പിന്നിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2011 ലെ സെൻസസ് പ്രകാരം 121.1 കോടി. (ഇപ്പോൾ ജനസംഖ്യ 138 കോടിയെന്നാണു കണക്കാക്കപ്പെടുന്നത്.) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ജനസംഖ്യാ കമ്മിഷൻ രൂപീകരിച്ച ജനസംഖ്യ വർധന സംബന്ധിച്ച സാങ്കേതിക സമിതിയുടേതാണ് വിലയിരുത്തൽ.

രാജ്യത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 463 ആയി വർധിക്കും. 2011 ലെ കണക്കു പ്രകാരം ഇത് 368 ആണ്. ജനങ്ങളുടെ പ്രായഘടനയിലും മാറ്റമുണ്ടാകുമെന്നു സമിതി റിപ്പോർട്ടിൽ പറയുന്നു. ജോലി ചെയ്യാവുന്ന പ്രായപരിധിയിൽ ഉൾപ്പെടുന്നവരുടെ എണ്ണം വർധിക്കും. മുതിർന്നവരുടെ എണ്ണത്തിലും ആനുപാതിക വർധനയുണ്ടാകും. അതുകൊണ്ടുതന്നെ മരണനിരക്കു കൂടും. കുട്ടികളുടെ എണ്ണം കുറയും.2011 ൽ ജനസംഖ്യയുടെ 50.2 ശതമാനം പേരും 24 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരായിരുന്നുവെങ്കിൽ 2036 ൽ ഇത് 35.3 ശതമാനമായി കുറയും.

സംസ്ഥാനങ്ങളിൽ ഡൽഹിയിലാകും ഏറ്റവും കൂടുതൽ വർധന നിരക്ക്. ഹിമാചൽപ്രദേശിൽ ഏറ്റവും കുറവും. 2011– 36 കാലത്തുണ്ടാകുന്ന 31.1 കോടിയുടെ വർധനയിൽ 17 കോടിയും ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, മധ്യപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാകും. ഇതിൽ തന്നെ 19ശതമാനം ഉത്തർപ്രദേശിൽ മാത്രമാണ്. കേരളത്തിലെ ജനസംഖ്യ 2036 ൽ 3.69 കോടിയിലെത്തുമെന്നാണ് കമ്മിഷന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP